ഇടവേള കഴിഞ്ഞു; വീണ്ടും സ്വർണവില കയറ്റം, വെള്ളിക്കും വില കൂടി
കേരളത്തിൽ ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കയറ്റം. ഗ്രാമിന് 10 രൂപ വർധിച്ച് വില 7,140 രൂപയായി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈമാസത്തെ പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽശതമാനം (0.25%) കുറയ്ക്കാൻ 73% വരെ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

കേരളത്തിൽ ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കയറ്റം. ഗ്രാമിന് 10 രൂപ വർധിച്ച് വില 7,140 രൂപയായി. 80 രൂപ ഉയർന്ന് 57,120 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണം ഗ്രാമിന് 5 രൂപ ഉയർന്ന് 5,895 രൂപയിലെത്തി. വെള്ളിക്ക് ഇന്നും വില ഉയർന്നു. ഗ്രാമിന് ഒരു രൂപ ഉയർന്ന് 99 രൂപയിലാണ് വ്യാപാരം.
രാജ്യാന്തരവില 2,645 ഡോളർ നിലവാരത്തിൽ നിന്ന് 2,654 ഡോളറിലേക്ക് ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്നതലത്തിൽ തുടരുന്നതും ഇന്ന് കേരളത്തിൽ സ്വർണവില കൂടാനിടയാക്കി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈമാസത്തെ പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽശതമാനം (0.25%) കുറയ്ക്കാൻ 73% വരെ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
പലിശ കുറയുന്നത് സ്വർണത്തിന് നേട്ടമാകും; വില ഉയരും. പലിശ കുറഞ്ഞാൽ ഡോളറിന്റെ മൂല്യം, യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്), ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് എന്നിവ കുറയുമെന്നതാണ് സ്വർണ നിക്ഷേപ പദ്ധതികൾക്ക് ഗുണം ചെയ്യുക. ഇത് വില വർധിക്കാൻ വഴിയൊരുക്കും.