സ്വർണവിലയെ പിടിച്ചുയർത്തി വീണ്ടും ചൈനീസ് കാറ്റ്; പവന് ഒറ്റയടിക്ക് ഇന്ന് വൻ വർധന, സെഞ്ചറിയടിച്ച് വെള്ളി
കഴിഞ്ഞ 18 മാസമായി സ്വർണത്തോട് മുഖംതിരിച്ചു നിന്ന ചൈന, പിണക്കം മറന്ന് വീണ്ടും വാങ്ങൽ തകൃതിയാക്കിയതോടെ കേരളത്തിലും ഇന്ന് വില കുതിച്ചുയർന്നു! യുഎസിൽ അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയാൻ സാധ്യതയേറിയതും മധ്യേഷ്യ പിന്നെയും സംഘർഷത്തിലായതും സ്വർണവില കൂടാനുള്ള ആവേശം ഇരട്ടിയാക്കി.

കഴിഞ്ഞ 18 മാസമായി സ്വർണത്തോട് മുഖംതിരിച്ചു നിന്ന ചൈന, പിണക്കം മറന്ന് വീണ്ടും വാങ്ങൽ തകൃതിയാക്കിയതോടെ കേരളത്തിലും ഇന്ന് വില കുതിച്ചുയർന്നു! യുഎസിൽ അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയാൻ സാധ്യതയേറിയതും മധ്യേഷ്യ പിന്നെയും സംഘർഷത്തിലായതും സ്വർണവില കൂടാനുള്ള ആവേശം ഇരട്ടിയാക്കി. കേരളത്തിൽ പവൻവില ഇന്ന് ഒറ്റയടിക്ക് 600 രൂപ വർധിച്ച് 57,640 രൂപയിലെത്തി. 75 രൂപ ഉയർന്ന് 7,205 രൂപയാണ് ഗ്രാം വില. നവംബർ 24ന് ശേഷം കേരളത്തിൽ സ്വർണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
കഴിഞ്ഞ ഒരാഴ്ചകൊണ്ട് പവന് 920 രൂപയും ഗ്രാമിന് 115 രൂപയും വർധിച്ചു. 18 കാരറ്റ് സ്വർണവിലയും ഇന്ന് 65 രൂപ ഉയർന്ന് 5,950 രൂപയായി. വെള്ളിവില വീണ്ടും 100 രൂപയും കടന്നു. ഇന്ന് ഗ്രാമിന് മൂന്നുരൂപ വർധിച്ച് 101 രൂപയാണ് വില. ലോകത്ത് സ്വർണ ഉപഭോഗത്തിലും ഇറക്കുമതിയിലും ഒന്നാം നമ്പറായ ചൈന കഴിഞ്ഞ 18 മാസമായി കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങുന്നത് നിർത്തിവച്ചിരുന്നു. ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നവംബറിൽ 1,60,000 ട്രോയ് ഔൺസ് സ്വർണം വാങ്ങിക്കൂട്ടിയെന്ന വാർത്തകളാണ് ഇന്ന് സ്വർണത്തിന് കുതിപ്പിനുള്ള പ്രധാന ഊർജമായത്.
ഔൺസിന് 2,630 ഡോളറിന് താഴെയായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 2,671 ഡോളറിൽ. ഇന്നുമാത്രം 40 ഡോളർ വർധിച്ചു. യുഎസിൽ ഈമാസം അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ യുഎസ് സർക്കാരിന്റെ കടപ്പത്രത്തിൽ നിന്നുള്ള നേട്ടം (ബോണ്ട് യീൽഡ്), ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ എന്നിവയും കുറയുമെന്നതിനാൽ സ്വർണനിക്ഷേപ പദ്ധതികൾക്ക് പ്രിയമേറും. ഇത് വിലക്കുതിപ്പിന്റെ ആവേശം കൂട്ടും. പുറമേ സിറിയൻ ആഭ്യന്തര സംഘർഷം, ഹമാസിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ വെളിപ്പെടുത്തൽ എന്നിവയും സ്വർണത്തിനാണ് ഊർജമാകുന്നത്.
ജിഎസ്ടിയും ചേരുമ്പോഴുള്ള വില
മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും ചേരുന്നതാണ് കേരളത്തിൽ സ്വർണാഭരണത്തിന്റെ വാങ്ങൽവില. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 62,392 രൂപയെങ്കിലും വേണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,799 രൂപയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: