ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി വീണ്ടും സ്വർണവില കുതിപ്പ്. ഈ വിലയ്ക്ക് പുറമേ 3% ജിഎസ്ടി, 54.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും കൊടുത്താലേ സംസ്ഥാനത്ത് സ്വർണാഭരണം വാങ്ങാനാകൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കയിലാക്കി വീണ്ടും സ്വർണവില കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപ ഉയർന്ന് 58,080 രൂപയായി. ഗ്രാമിന് 80 രൂപ വർധിച്ച് 7,260 രൂപ. ഈ വിലയ്ക്ക് പുറമേ 3% ജിഎസ്ടി, 54.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും കൊടുത്താലേ സംസ്ഥാനത്ത് സ്വർണാഭരണം വാങ്ങാനാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

മൂന്നാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് പവൻ വീണ്ടും 58,000 രൂപ കടന്നത്. കഴിഞ്ഞ ഡിസംബർ‌ 20ന് 56,320 രൂപ മാത്രമായിരുന്നു. തുടർന്ന് ഇതുവരെ 1,760 രൂപ വർധിച്ചു. പുതുവർഷം പിറന്ന് മൂന്ന് ദിവസത്തിനിടെ മാത്രം ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയുമാണ് കൂടിയത്.

Image : Shutterstock/AI
ADVERTISEMENT

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ ഉയർന്ന് 5,995 രൂപയായി. വെള്ളിവിലയും മുന്നേറ്റം തുടങ്ങി. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയർന്ന് 95 രൂപ. രാജ്യാന്തരവിലയിലെ കുതിപ്പും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് കേരളത്തിലും വില കൂടാനിടയാക്കുന്നത്. ഡോളറിനെതിരെ രൂപ ഇന്നലെ 85.7ലേക്ക് ഇടിഞ്ഞിരുന്നു. കഴിഞ്ഞദിവസം വരെ ഔൺസിന് 2,624 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇന്ന് 2,664 ഡോളറിലേക്ക് കുതിച്ചുകയറി.

പൊന്നിന് കുതിപ്പേകി ‘സുരക്ഷിത നിക്ഷേപ’ പെരുമ
 
ADVERTISEMENT

ആഗോളതലത്തിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുന്നതാണ് സ്വർണവിലയിൽ കുതിപ്പ് സൃഷ്ടിക്കുന്നത്. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഇനി കുത്തനെ കുറയ്ക്കില്ലെന്ന വിലയിരുത്തൽ മൂലം ഡോളറും യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) വൻ മുന്നേറ്റത്തിലാണ്. ഇത് സ്വർണവിലയുടെ മുന്നേറ്റത്തിന് വിലങ്ങുതടിയാകേണ്ടതുമാണ്.

Photo by Miguel J. Rodriguez Carrillo / AFP.

എന്നാൽ, പ്രസിഡന്റായി ഈമാസം സ്ഥാനമേൽക്കുന്ന ഡോണൾഡ് ട്രംപിന്റെ സാമ്പത്തികനയങ്ങൾ സ്വർണത്തിന് നേട്ടമാകുമെന്ന വിലയിരുത്തലാണ് പ്രതികൂലസാഹചര്യത്തിലും വിലക്കുതിപ്പുണ്ടാക്കുന്നത്. ട്രംപിന്റെ ഇറക്കുമതി നയങ്ങൾ യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് കളമൊരുക്കിയേക്കാം. ഇന്ത്യ, മെക്സിക്കോ, കാനഡ തുടങ്ങിയവയ്ക്കും ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും. ഇതുമൂലമാണ് സ്വർണനിക്ഷേപ പദ്ധതികൾക്ക് നിലവിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന ഖ്യാതി കിട്ടുന്നത്.

ADVERTISEMENT

ഇന്ത്യയിൽ, രൂപയുടെ മൂല്യത്തകർച്ചമൂലം ഇറക്കുമതിച്ചെലവ് ഉയർന്നതും വിലവർധനയുടെ ആക്കംകൂട്ടുന്നു. പുറമേ, റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നതും സ്വർണവില കൂടാനിടയാക്കുന്നുണ്ട്. 

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Gold price rises sharply in Kerala amid safe-haven demand, silver also rises.