പ്രണയദിനത്തിലും സ്വർണം മുന്നോട്ടങ്ങനെ മുന്നോട്ട്; പണിക്കൂലിയടക്കം ഇന്നു വില ഇങ്ങനെ, വെള്ളിയും കയറുന്നു

പ്രണയദിനത്തിലും സ്വർണം (Kerala gold price) വാങ്ങാൻ ‘വലിയ’ വില. രാജ്യാന്തരതലത്തിലെ ‘പ്രതികൂല’ സാഹചര്യത്തിലും കൂസാതെ ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന പെരുമയുമായി സ്വർണവില (gold rate) മുന്നോട്ടങ്ങനെ മുന്നോട്ട്.
പ്രണയദിനത്തിലും സ്വർണം (Kerala gold price) വാങ്ങാൻ ‘വലിയ’ വില. രാജ്യാന്തരതലത്തിലെ ‘പ്രതികൂല’ സാഹചര്യത്തിലും കൂസാതെ ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന പെരുമയുമായി സ്വർണവില (gold rate) മുന്നോട്ടങ്ങനെ മുന്നോട്ട്.
പ്രണയദിനത്തിലും സ്വർണം (Kerala gold price) വാങ്ങാൻ ‘വലിയ’ വില. രാജ്യാന്തരതലത്തിലെ ‘പ്രതികൂല’ സാഹചര്യത്തിലും കൂസാതെ ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന പെരുമയുമായി സ്വർണവില (gold rate) മുന്നോട്ടങ്ങനെ മുന്നോട്ട്.
പ്രണയദിനത്തിലും സ്വർണം (Kerala gold price) വാങ്ങാൻ ‘വലിയ’ വില. രാജ്യാന്തരതലത്തിലെ ‘പ്രതികൂല’ സാഹചര്യത്തിലും കൂസാതെ ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന പെരുമയുമായി സ്വർണവില (gold rate) മുന്നോട്ടങ്ങനെ മുന്നോട്ട്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ പണപ്പെരുപ്പം പിന്നെയും പരിധിവിട്ടു കയറുകയും പലിശഭാരം കൂടാനുള്ള വഴിയൊരുങ്ങുകയും ചെയ്തിട്ടും കുറയുന്നതിനു പകരം കൂടുകയാണ് സ്വർണവില.

ഔൺസിന് ബുധനാഴ്ച 2,887 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില, ഇന്നലെ 2,917 ഡോളറിലേക്കും ഇന്നു 2,933 ഡോളറിലേക്കും കയറി. പിന്നീട് 2,924 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ, കേരളത്തിൽ ഇന്നുവില ഗ്രാമിന് 10 രൂപ ഉയർന്ന് 7,990 രൂപയായി. 80 രൂപ വർധിച്ച് 63,920 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ കൂടി 6,585 രൂപയായി. ഏറെക്കാലത്തെ ‘വിശ്രമത്തിന്’ വിരാമംകുറിച്ച് വെള്ളിയും കയറിത്തുടങ്ങി; ഇന്നു ഗ്രാമിന് ഒരു രൂപ ഉയർന്ന് 107 രൂപ.
യുഎസിൽ വാർഷിക റീട്ടെയ്ൽ പണപ്പെരുപ്പം 3 ശതമാനത്തിലേക്കാണ് ജനുവരിയിൽ ഉയർന്നത്. കഴിഞ്ഞ ഒന്നരവർഷത്തിനിടയിലെ ഏറ്റവും ഉയരം. പണപ്പെരുപ്പം രണ്ടുശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്യമെന്നിരിക്കെ, ഇതു മൂന്ന് ശതമാനത്തിലേക്ക് കുതിച്ച പശ്ചാത്തലത്തിൽ സമീപഭാവിയിലെങ്ങും ഇനി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ യുഎസ് ഫെഡ് തയാറാവില്ല. മാത്രമല്ല, ധൃതി പിടിച്ച് പലിശ കുറയ്ക്കില്ലെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിതയ്ക്കുന്ന ഇറക്കുമതി തീരുവ യുദ്ധം, ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ വൻ ആശങ്കയാകുന്നതാണ്, സ്വർണത്തിന് പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം എന്ന പെരുമ വീണ്ടും നൽകുന്നത്. നിക്ഷേപകർ സുരക്ഷയ്ക്കായി പണം ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതിനാൽ വില കയറുന്നു. ട്രംപിന്റെ ഇത്തരം സാമ്പത്തിക നയങ്ങൾ, യുഎസിലും ആഗോളതലത്തിലും പണപ്പെരുപ്പം ഉയരാനിടയാക്കിയേക്കാം എന്നതിനാൽ, പലിശഭാരം കുറയാനത് വിലങ്ങുതടിയാകും.
സാധാരണ, പണപ്പെരുപ്പം ഉയർന്നാൽ പലിശഭാരം കൂടാനിടവരുകയും ബോണ്ടും ഡോളറും മുന്നേറുകയും സ്വർണവില താഴേക്കുപോകുകയുമാണ് ചെയ്യുക. എന്നാൽ, കടകവിരുധമായി സ്വർണവിലയെ മുന്നോട്ടുനയിക്കുന്നത് സുരക്ഷിത നിക്ഷേപം എന്ന വിശ്വാസമാണ്. രാജ്യാന്തരതലത്തിൽ തുടർച്ചയായ ഏഴാം ആഴ്ചയിലാണ് സ്വർണവിലയുടെ നേട്ടം. നിക്ഷേപകരിൽ നിന്ന് ലാഭമെടുപ്പ് സമ്മർദം അലയടിച്ചെങ്കിലും ചെറിയ ചാഞ്ചാട്ടത്തിനുശേഷം വില വീണ്ടും കയറുന്ന പ്രവണതയും കാണുന്നു.
അതേസമയം, ഇന്നും ഡോളറിനെതിരെ 8 പൈസ ഉയർന്ന് 86.85ൽ വ്യാപാരം തുടങ്ങി. രൂപ മെച്ചപ്പെട്ടത്, ആഭ്യന്തര സ്വർണവില വർധനയുടെ ആക്കം കുറയാൻ സഹായിച്ചിട്ടുണ്ട്. ഇന്നു 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേരുമ്പോൾ 69,185 രൂപയെങ്കിലും കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് വാങ്ങൽവില 8,648 രൂപയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business