സ്വർണവില പിന്നെയും മേലോട്ട്; വെള്ളിവില താഴോട്ട്, ‘ലാഭമെടുപ്പിൽ’ തട്ടി വീണ് രാജ്യാന്തര സ്വർണം
രാജ്യാന്തര വിപണിയിൽ സ്വർണവില താഴ്ന്നിട്ടും കേരളത്തിൽ ഇന്ന് വില കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 8,045 രൂപയിലും പവന് 160 രൂപ ഉയർന്ന് 64,360 രൂപയിലുമാണ് വ്യാപാരം. ഇന്നലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു.

ഫെബ്രുവരി 20ലെ പവന് 64,560 രൂപയും ഗ്രാമിന് 8,070 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ് വില. അതേസമയം, വെള്ളിവില ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 രൂപയായിട്ടുണ്ട്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 6,620 രൂപയിലെത്തി.
രാജ്യാന്തര സ്വർണവില കനത്ത ലാഭമെടുപ്പിനെ തുടർന്ന് താഴ്ന്നെങ്കിലും കേരളത്തിൽ കടകവിരുദ്ധമായി ഇന്നു വില കൂടുകയായിരുന്നു. ഔൺസിന് 2,954 ഡോളർ എന്ന റെക്കോർഡിൽ നിന്ന് രാജ്യാന്തര വില 2,919 ഡോളർ വരെ താഴ്ന്നു. എന്നാൽ, ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,935 ഡോളറിൽ. അതേസമയം, സ്വർണത്തിന്റെ അടിസ്ഥാനസ്ഥിതി ഇനിയും മുന്നേറാനുള്ളതാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ആഗോള സമ്പദ്‍വ്യവസ്ഥയെയും വ്യാപാര, വാണിജ്യമേഖലയെയും അസ്വസ്ഥമാക്കുന്ന യുഎസിന്റെ തീരുവനയം, യുക്രെയ്ൻ വിഷയത്തിൽ യുഎസും യൂറോപ്യൻ രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത, സ്വർണത്തിന് റിസർവ് ബാങ്കിൽ നിന്നടക്കം ലഭിക്കുന്ന വൻ ഡിമാൻഡ് തുടങ്ങിയവ വിലയെ വീണ്ടും മുന്നോട്ട് നയിച്ചേക്കാം.
ഫലത്തിൽ, ഇന്ത്യയിൽ വില ഇനിയും കൂടാനാണിട. മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേർന്നാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 69,660 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,707 രൂപയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business