കേരളത്തിൽ ഇന്നും സ്വർണവില മുന്നേറ്റം; പക്ഷേ, പലതരം വില! ചില കടകളിൽ റെക്കോർഡിന് തൊട്ടരികെ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് പോരിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില കുതിച്ചുകയറിയതോടെ, കേരളത്തിലും വില മുന്നോട്ട്. സംസ്ഥാനത്തു പക്ഷേ, ഇന്ന് ഓരോ അസോസിയേഷനു കീഴിലെ കടകളിലും വ്യത്യസ്ത വില.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് പോരിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില കുതിച്ചുകയറിയതോടെ, കേരളത്തിലും വില മുന്നോട്ട്. സംസ്ഥാനത്തു പക്ഷേ, ഇന്ന് ഓരോ അസോസിയേഷനു കീഴിലെ കടകളിലും വ്യത്യസ്ത വില.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് പോരിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില കുതിച്ചുകയറിയതോടെ, കേരളത്തിലും വില മുന്നോട്ട്. സംസ്ഥാനത്തു പക്ഷേ, ഇന്ന് ഓരോ അസോസിയേഷനു കീഴിലെ കടകളിലും വ്യത്യസ്ത വില.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് പോരിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില കുതിച്ചുകയറിയതോടെ, കേരളത്തിലും വില മുന്നോട്ട്. സംസ്ഥാനത്തു പക്ഷേ, ഇന്ന് ഓരോ അസോസിയേഷനു കീഴിലെ കടകളിലും വ്യത്യസ്ത വിലയാണ്. ചില കടകളിൽ വില കൂടുതൽ ഉയർന്ന് റെക്കോർഡിന് തൊട്ടടുത്തെത്തി. ചില കടകളിൽ വില ഇന്ന് അത്രയും കൂടിയിട്ടുമില്ല.

ഡോ.ബി. ഗോവിന്ദൻ ചെയർമാനായ എകെജിഎസ്എംഎയുടെ നിർണയപ്രകാരം ഇന്നു സ്വർണവില ഗ്രാമിന് 55 രൂപ ഉയർന്ന് 8,065 രൂപയാണ്. പവന് 440 രൂപ വർധിച്ച് 64,520 രൂപ. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 45 രൂപ ഉയർന്ന് 6,645 രൂപയായി. വെള്ളിവില ഗ്രാമിന് 106 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ കണക്കുപ്രകാരം ഗ്രാമിന് ഇന്നു കൂടിയത് 40 രൂപ. വില 8,050 രൂപയായി. 320 രൂപ ഉയർന്ന് പവൻവില 64,400 രൂപ. 30 രൂപ ഉയർന്ന് 6,630 രൂപയാണ് 18 കാരറ്റിന്. വെള്ളിവില 106 രൂപ തന്നെ.
സ്വർണം വാങ്ങുന്നർ എന്തു ശ്രദ്ധിക്കണം?
പല സ്വർണക്കടകളിലും വില വെവ്വേറെയാണെങ്കിലും ഉപഭോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്, മേൽപ്പറഞ്ഞത് സ്വർണത്തിന്റെ അടിസ്ഥാന വില മാത്രമാണ്. സ്വർണാഭരണം വാങ്ങുമ്പോൾ 3 ശതമാനം ജിഎസ്ടിയുണ്ട്. 53.10 രൂപ ഹോൾമാർക്ക് (HUID) ചാർജുണ്ട്. പുറമേ, പണിക്കൂലിയും. ഓരോ ജ്വല്ലറിയിലും സ്വർണാഭരണത്തിന്റെ പണിക്കൂലി അതിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതു മൂന്നു മുതൽ 30% വരെയൊക്കെയാകാം.
രാജ്യാന്തര വില മുന്നേറ്റത്തിൽ
ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയ യുഎസിന്റെ നടപടിയും യുഎസിനെ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള ഈ രാജ്യങ്ങളുടെ തീരുമാനവും ആഗോള വ്യാപാരയുദ്ധം കൂടുതൽ രൂക്ഷമാകാൻ വഴിയൊരുക്കിയിട്ടുണ്ട്. തീരുവ കൂട്ടിയത് യുഎസിൽ ഉൽപന്നങ്ങളുടെ വിലയും പണപ്പെരുപ്പവും കൂടാനിടയാക്കും. രാജ്യങ്ങൾ തമ്മിലെ നയതന്ത്രബന്ധം മോശമാക്കും. ആഗോള വ്യാപാര, വാണിജ്യ ഇടപാടുകൾ താറുമാറാകും. ഈ പ്രതിസന്ധികൾ ഓഹരി, കടപ്പത്ര വിപണികളെയും ഉലയ്ക്കുകയാണ്.
എന്നാൽ, താരിഫ് പ്രശ്നം ചെറുതാണെന്നും അത്ര കാര്യമാക്കേണ്ടെന്നുമാണ് യുഎസ് കോൺഗ്രസിലെ തന്റെ പ്രഭാഷണത്തിൽ ട്രംപ് അഭിപ്രായപ്പെട്ടത്. പുറമേ യുക്രെയ്ൻ വിഷയത്തിൽ ട്രംപിന്റെ കടുംപിടിത്തവും സ്വർണത്തിനാണ് നേട്ടമാകുന്നത്. ആഗോളതലത്തിൽ ഇത്തരം പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ നിക്ഷേപകർ ‘സുരക്ഷിത നിക്ഷേപ’മായ സ്വർണത്തിലേക്ക് താൽകാലികമായി ചുവടുമാറ്റും. ഇതോടെയാണ് വിലയും കൂടുന്നത്.
ഇന്നലെ ഔൺസിന് 2,894 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്ന് 2,919 ഡോളർ വരെയെത്തി. ഇതോടെ, കേരളത്തിലും വില ഉയരുകയായിരുന്നു. ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്. കഴിഞ്ഞമാസം കുറിച്ച 2,956 ഡോളറാണ് രാജ്യാന്തര വിപണിയിലെ എക്കാലത്തെയും ഉയരം.