എന്നാലും ട്രംപേ... വീണ്ടും സ്വർണക്കുതിപ്പ്; റെക്കോർഡ് ഉടൻ തകർക്കുമെന്ന് പ്രവചനം
കഴിഞ്ഞദിവസങ്ങളിൽ താഴേക്കുനീങ്ങിയ സ്വർണവിലയിൽ ഇന്നു തിരിച്ചുകയറ്റം. സംസ്ഥാനത്ത് വിവിധ അസോസിയേഷനുകളുടെ വില ഇന്ന് ഒരേ നിരക്കിലാണുള്ളത്. ട്രംപ് തുടക്കമിട്ട ഇറക്കുമതി തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകൾ ഏറെവൈകാതെ പുതിയ റെക്കോർഡിലേക്ക് ഇരച്ചുകയറുമെന്നാണ് പ്രവചനങ്ങൾ.

കഴിഞ്ഞദിവസങ്ങളിൽ താഴേക്കുനീങ്ങിയ സ്വർണവിലയിൽ (gold rate) ഇന്നു വൻ തിരിച്ചുകയറ്റം. സംസ്ഥാനത്ത് (Kerala gold price) വിവിധ അസോസിയേഷനുകളുടെ വില ഇന്ന് ഒരേ നിരക്കിലാണുള്ളത്. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) തുടക്കമിട്ട ഇറക്കുമതി തീരുവ യുദ്ധത്തിന്റെ (Tariff war) പശ്ചാത്തലത്തിൽ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകൾ ഏറെവൈകാതെ പുതിയ റെക്കോർഡിലേക്ക് ഇരച്ചുകയറുമെന്നാണ് പ്രവചനങ്ങൾ.
കേരളത്തിൽ ഇന്ന് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന സ്വർണവ്യാപാരി സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) കണക്കുപ്രകാരം ഗ്രാമിന് 50 രൂപ വർധിച്ച് വില 8,040 രൂപയായി. 400 രൂപ ഉയർന്ന് പവന് 64,320 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ നിർണയപ്രകാരം ഗ്രാമിന് 40 രൂപ ഉയർന്ന് വില 8,040 രൂപ. 64,320 രൂപയാണ് പവൻ വില; ഇന്നു കൂടിയത് 320 രൂപ.
അതേസമയം, 18 കാരറ്റ് സ്വർണത്തിനും വെള്ളിക്കും വ്യത്യസ്ത വിലയാണുള്ളത്. ഡോ.ബി. ഗോവിന്ദന്റെ സംഘടനയുടെ നിർണയപ്രകാരം 18 കാരറ്റ് ഗ്രാമിന് 40 രൂപ ഉയർന്ന് 6,630 രൂപയായി. വെള്ളിക്ക് ഗ്രാമിന് 108 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം 18 കാരറ്റിന് നൽകിയ വില 30 രൂപ ഉയർത്തി 6,615 രൂപ. വെള്ളിക്ക് മാറ്റമില്ലാതെ 106 രൂപ.
കുതിപ്പിനൊരുങ്ങാൻ പൊന്ന്
ഇന്നലെ ഔൺസിന് 2,907 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്നൊരുഘട്ടത്തിൽ 2,929 ഡോളർ വരെ ഉയർന്നു. നിലവിലുള്ളത് 2,911 ഡോളറിൽ. ഈ ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും വിലക്കയറ്റം. ഡോളറിന്റെ തളർച്ചയാണ് സ്വർണത്തിന് ഡിമാൻഡ് വർധിപ്പിക്കുന്നതും വിലയെ മുന്നോട്ട് നയിക്കുന്നതും.
കഴിഞ്ഞയാഴ്ചകളിൽ 107-108 നിലവാരത്തിലായിരുന്ന യുഎസ് ഡോളർ ഇൻഡക്സ് ഇപ്പോഴുള്ളത് 103 നിലവാരത്തിൽ. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളർ ദുർബലമാകുമ്പോൾ അതുകൊണ്ടുതന്നെ സ്വർണം വാങ്ങിക്കൂട്ടാൻ തിരക്കേറും. ഇതു വില കൂടാനിടയാക്കും. യുഎസ് മറ്റു രാജ്യങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ചുമത്തുന്നത്, ആഗോള വ്യാപാര, നയതന്ത്ര ബന്ധങ്ങളെ ഉലയ്ക്കുന്നുണ്ട്. ഇത് ഓഹരി വിപണികളെയും ബാധിക്കുന്നു. ഈ സാഹചര്യവും നേട്ടമാകുന്നത് സ്വർണത്തിനു തന്നെ.
‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് തിരിയുകയാണ് നിക്ഷേപകർ. മാത്രമല്ല, കഴിഞ്ഞദിവസങ്ങളിലെ വിലക്കുറവ് മുതലെടുത്തുള്ള വാങ്ങലും (dip buying) തകൃതിയായതും വില കൂടാനിടവരുത്തി. നിലവിലെ സാഹചര്യങ്ങൾ രാജ്യാന്തര സ്വർണവിലയെ വൈകാതെ ഔൺസിന് 3,000 ഡോളറിലേക്ക് ഉയർത്തുമെന്നാണ് നിരീക്ഷക പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ കേരളത്തിലെ വിലയും പുതിയ റെക്കോർഡ് കുറിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി 25ലെ പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയുമാണ് നിലവിലെ റെക്കോർഡ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business