ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്താനുള്ള നിലപാട് പ്രസിഡന്റ് ട്രംപ് മയപ്പെടുത്തുമെന്ന പ്രതീക്ഷകൾ വെറുതെയായത് സ്വർണത്തിന് തിരിച്ചുകയറാനുള്ള ഊർജമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. കേരളത്തിൽ (Kerala gold price) ഇന്നു ഗ്രാമിനു വില 40 രൂപ വർധിച്ച് 8,235 രൂപയായി. 320 രൂപ ഉയർന്ന് 65,880 രൂപയാണ് പവൻവില. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. രാജ്യാന്തരവിലയുടെ തിരിച്ചുകയറ്റത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കയറ്റം. ഈ മാസം 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയും എന്ന റെക്കോർഡ് ഭേദിക്കുമോ എന്നാണ് വിപണി ഇപ്പോൾ ഉറ്റുനോക്കുന്നത്.

സ്വർണാഭരണങ്ങൾ. Image Credit: Glen_Pearson/Istockphoto.com

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്താനുള്ള നിലപാട് പ്രസിഡന്റ് ട്രംപ് മയപ്പെടുത്തുമെന്ന പ്രതീക്ഷകൾ വെറുതെയായത് സ്വർണത്തിന് തിരിച്ചുകയറാനുള്ള ഊർജമായി. ഇന്നലെ വാഹന ഇറക്കുമതിക്ക് 25% ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ ട്രംപ്, ഏപ്രിൽ രണ്ടിന് പകരച്ചുങ്കം (Reciprocal Tariff) സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തുമെന്നും വ്യക്തമാക്കി. ഇതോടെ, യുഎസിൽ പണപ്പെരുപ്പം കൂടുന്നതുൾപ്പെടെ സമ്പദ്‍വ്യവസ്ഥ സമ്മർദ്ദത്തിലാകുമെന്ന വിലയിരുത്തലും ആഗോള വ്യാപാരയുദ്ധം കലുഷിതമാകുമെന്ന നിരീക്ഷണങ്ങളും ശക്തമായld സ്വർണവിലയെ വീണ്ടും മുന്നോട്ടു നയിച്ചു.

ADVERTISEMENT

റെക്കോർഡ് തകർക്കാൻ രാജ്യാന്തര വില

ഇന്നലെ 3,015-3,026 ഡോളറിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്നു 3,033.94 ഡോളറിലേക്ക് ഉയർന്നു. ഇതിനുപുറമേ ഡോളറും യുഎസ് ഗവൺമെന്റിന്റെ ബോണ്ട് യീൽഡും (കടപ്പത്ര ആദായനിരക്ക്) ഉയരുകയും ഡോളറിനെതിരെ രൂപ കൂടുതൽ ദുർബലമാവുകയും ചെയ്തത് ഇന്ത്യയിലും വില കൂടാൻ വഴിയൊരുക്കി. കഴിഞ്ഞവാരം കുറിച്ച 3,058 ഡോളറാണ് രാജ്യാന്തര വിലയിലെ റെക്കോർഡ്. വില ഈവർഷം തന്നെ 3,300 ഡോളർ ഭേദിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെ വിലയിരുത്തുന്നു. അതായത്, കേരളത്തിലും വില കുതിക്കാം. 

Image: Shutterstock/R Photography Background
ADVERTISEMENT

പവൻവില 80,000 രൂപ കടക്കാനുള്ള സാധ്യത വിദൂരത്തല്ലെന്ന വിലയിരുത്തലുകളുണ്ട്. ജിഎസ്ടിയും (3%), ഹോൾമാർക്ക് ചാർജും (53.10 രൂപ) പണിക്കൂലിയും കൂടിച്ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലും അധികമായിരിക്കും. പണിക്കൂലി 3 മുതൽ 30% വരെയൊക്കെയാകാം. യുഎസിന്റെ ഉടൻ പുറത്തുവരുന്ന കഴിഞ്ഞവർഷത്തെ ഡിസംബർപാദ ജിഡിപിയുടെ പുനഃക്രമീകരിച്ച റിപ്പോർട്ട്, തൊഴി‍ൽക്കണക്ക്, പണപ്പെരുപ്പക്കണക്ക് എന്നിവയും സ്വർണവിലയുടെ ദിശ നിർണയിക്കുന്നതിൽ നിർണായകമാകും. 

Image : Shutterstock/AI

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവിലയും ഇന്നു കൂടിയിട്ടുണ്ട്. ചിലകടകളിൽ ഗ്രാമിന് 30 രൂപ വർധിച്ച് 6,800 രൂപയിലാണ് വ്യാപാരം. മറ്റു ചിലകടകളിൽ 35 രൂപ കൂടിയെങ്കിലും വില 6,755 രൂപയേയുള്ളൂ. വെള്ളിക്ക് ഗ്രാമിന് ചില കടകളിൽ ഒരു രൂപ ഉയർന്ന് 110 രൂപയായപ്പോൾ മറ്റു കടകളിൽ 109 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.

ADVERTISEMENT

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Kerala Gold Rate Surges Sharply; Silver Rate Also See Increase