യുഎസിൽ തൊഴിൽവിപണി തളർച്ചയുടെ പാതയിലേക്ക് വീഴുന്നുവെന്ന ആശങ്കയുണ്ട്. സമ്പദ്‍വ്യവസ്ഥയ്ക്ക് പിന്തുണയേകാൻ കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് വീണ്ടും ആലോചിച്ചേക്കും. പിലശനിരക്ക് കുറയുന്നതും സ്വർണവില കൂടാനാണ് ഇടവരുത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെക്കോർഡ് ഓരോ ദിവസവും പുതുക്കിയുള്ള കുതിപ്പിന് ‘തൽകാലത്തേക്ക്’ ബ്രേക്കിട്ട് സ്വർണവില. കേരളത്തിൽ ഇന്നു വില ഗ്രാമിന് 8,510 രൂപയിലും പവന് 68,080 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണിത്. ഇന്നലെയാണ് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുതിച്ച് സ്വർണം ഈ സർവകാല ഉയരം തൊട്ടത്.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 7,020 രൂപ എന്ന റെക്കോർഡിൽ മാറ്റമില്ലാതെ നിൽക്കുന്നു. വെള്ളിവിലയും മാറിയില്ല; ഗ്രാമിന് 112 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ വിലനിർണയപ്രകാരവും വെള്ളിവില 112 രൂപയാണ്. 18 കാരറ്റ് സ്വർണത്തിനു വില ഗ്രാമിനു മാറ്റമില്ലാതെ 6,980 രൂപയും.

representative image
ADVERTISEMENT

അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഗ്രാമിന് 325 രൂപയും പവന് 2,600 രൂപയുമാണ് സംസ്ഥാനത്ത് കൂടിയത്. മൂന്നുമാസത്തിനിടെ പവന് ഉയർന്നത് 10,200 രൂപ; ഗ്രാമിന് 1,275 രൂപയും. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിന് പവന് 50,880 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഒറ്റവർഷം കൊണ്ടുമാത്രം സ്വർണക്കുതിപ്പ് 17,200 രൂപ.

താഴ്ന്നിറങ്ങി രാജ്യാന്തരവില

ADVERTISEMENT

രാജ്യാന്തര സ്വർണവില ഇന്നലെ കുറിച്ച ഔൺസിന് 3,149 ഡോളർ എന്ന എക്കാലത്തെയും ഉയരത്തിൽ നിന്ന് ഇന്ന് 3,109 ഡോളറിലേക്ക് താഴ്ന്നിറങ്ങി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ഇന്ത്യൻ സമയം ഇന്നു വൈകിട്ടോടെ പകരച്ചുങ്കം (Reciprocal Tariff) പ്രഖ്യാപിക്കാനിരിക്കെ യുഎസ് ഡോളറും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) മെച്ചപ്പെട്ടതും ഇന്നലത്തെ വിലക്കുതിപ്പ് മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിൽ ലാഭമെടുപ്പ് നടത്തിയതുമാണ് വില കുറയാനിടയാക്കിയത്.

Image: shutterstock/Skumar9278

അതേസമയം ട്രംപിന്റെ പകരച്ചുങ്കത്തിന്റെ പശ്ചാത്തലത്തിൽ സ്വർണവില വരും ദിവസങ്ങളിൽ വീണ്ടും കൂടാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഈ വർഷാന്ത്യത്തോടെ രാജ്യാന്തരവില 4,500 ഡോളർ വരെ എത്തിയേക്കാമെന്നാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പോലുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ പവനുവില 80,000-85,000 രൂപവരെ എത്തിയേക്കാം.

gold jewellery
ADVERTISEMENT

യുഎസിൽ തൊഴിൽവിപണി തളർച്ചയുടെ പാതയിലേക്ക് വീഴുന്നുവെന്ന ആശങ്കയുണ്ട്. സമ്പദ്‍വ്യവസ്ഥയ്ക്ക് പിന്തുണയേകാൻ കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് വീണ്ടും ആലോചിച്ചേക്കും. പിലശനിരക്ക് കുറയുന്നതും സ്വർണവില കൂടാനാണ് ഇടവരുത്തുക. ഇന്ന് ഡോളറിനെതിരെ ഇന്ത്യൻ രൂപ 21 പൈസ ഇടിഞ്ഞാണ് വ്യാപാരം ആരംഭിച്ചത്. രൂപയുടെ തളർച്ചയും ഇന്ത്യയിൽ സ്വർണവിലയെ മുന്നോട്ടു നയിക്കും

പണിക്കൂലിയും ചേർന്നാൽ

68,080 രൂപയാണ് പവനു വില. ആഭരണമായി സ്വർണം വാങ്ങുമ്പോൾ 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും കൂടി ബാധകമാണ്. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ‌ പോലും ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 73,685 രൂപയാകും. ഒരു ഗ്രാം സ്വർണാഭരണത്തിനു 9,210 രൂപയും.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold rate remains unchanged in Kerala, International price falls.