തകർന്നടിഞ്ഞ് രാജ്യാന്തര റബർവില; കേരളത്തിലും പ്രതിഫലനം, കുരുമുളകും താഴേക്ക്, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ

പകരച്ചുങ്കത്തിൽ ലോക രാജ്യങ്ങൾക്കാകെ ഇളവ് കൊടുത്തിട്ടും ചൈനയെ മാറ്റിനിർത്തിയ യുഎസിന്റെ നടപടിയെ തുടർന്ന് രാജ്യാന്തര റബർവില നേരിടുന്നത് കനത്ത തകർച്ച. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

പകരച്ചുങ്കത്തിൽ ലോക രാജ്യങ്ങൾക്കാകെ ഇളവ് കൊടുത്തിട്ടും ചൈനയെ മാറ്റിനിർത്തിയ യുഎസിന്റെ നടപടിയെ തുടർന്ന് രാജ്യാന്തര റബർവില നേരിടുന്നത് കനത്ത തകർച്ച. കഴിഞ്ഞവാരം കിലോയ്ക്ക് 200 രൂപയ്ക്കടുത്തായിരുന്ന ബാങ്കോക്ക് വില നിലവിൽ 175 രൂപയ്ക്ക് താഴേക്ക് കൂപ്പുകുത്തി.
ഇന്ത്യ ഉൾപ്പെടെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കും പകരച്ചുങ്കത്തിൽ 90 ദിവസത്തെ സാവകാശം ട്രംപ് നൽകി. എന്നാൽ, ചൈനയ്ക്ക് ഈ ഇളവ് നൽകിയില്ലെന്നു മാത്രമല്ല ചുങ്കം 145 ശതമാനമായി കൂട്ടുകയും ചെയ്തു. ചൈനയിൽ നിന്നുള്ള ഡിമാൻഡിനെ സാരമായി ബാധിച്ചേക്കുമെന്ന ഭീതിയാണ് റബറിനെ തളർത്തിയത്.
കേരളത്തിലും കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലായിരുന്ന വില നിലവിൽ താഴേക്കിറങ്ങി. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കഴിഞ്ഞവാരത്തെ അപേക്ഷിച്ച് കുരുമുളക് വില 300 രൂപയുടെ ഇടിവ് നേരിട്ടു. കൽപ്പറ്റ മാർക്കറ്റിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറിയില്ല. അതേസമയം, പകരച്ചുങ്കം കൊക്കോ വിലയെയും രാജ്യാന്തരതലത്തിൽ തളർത്തുകയാണ്. ഡിമാൻഡ് കുറയുന്നതാണ് തിരിച്ചടി. കേരളത്തിൽ വില കട്ടപ്പന മാർക്കറ്റിൽ കൂടുതൽ താഴേക്കിറങ്ങി.
ഏലയ്ക്കായ്ക്ക് വാങ്ങലുകാരിൽ നിന്ന് നല്ല താൽപര്യം കിട്ടുന്നുണ്ട്. മികച്ചയിനങ്ങൾക്ക് മെച്ചപ്പെട്ട വിലയിലേക്ക് കയറുകയുമാണ് ഏലം. അതേസമയം, ശരാശരി ഇനങ്ങൾക്ക് ഇനിയും പ്രതീക്ഷയ്ക്കൊത്ത് വില ഉയർന്നിട്ടില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.