കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു. നടപ്പു സാമ്പത്തിക വർഷം (2024-25)​ ഒക്ടോബർ 11 വരെയുള്ള കണക്കുപ്രകാരം 11.25 ലക്ഷം കോടി രൂപയാണ് അറ്റ പ്രത്യക്ഷ നികുതി വരുമാനം (Net Direct Tax Collection). മുൻ വർഷത്തെ സമാനകാലത്തെ 9.51 ലക്ഷം കോടി രൂപ വരുമാനത്തേക്കാൾ 18.35 ശതമാനമാണ് വളർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു. നടപ്പു സാമ്പത്തിക വർഷം (2024-25)​ ഒക്ടോബർ 11 വരെയുള്ള കണക്കുപ്രകാരം 11.25 ലക്ഷം കോടി രൂപയാണ് അറ്റ പ്രത്യക്ഷ നികുതി വരുമാനം (Net Direct Tax Collection). മുൻ വർഷത്തെ സമാനകാലത്തെ  9.51 ലക്ഷം കോടി രൂപ വരുമാനത്തേക്കാൾ 18.35 ശതമാനമാണ് വളർച്ച. കോർപ്പറേറ്റ് നികുതി,​ വ്യക്തിഗത ആദായ നികുതി (Personal Income Tax) എന്നിവയാണ് പ്രധാനമായും പ്രത്യക്ഷ നികുതി വിഭാഗത്തിലുള്ളത്.

കോർപ്പറേറ്റ് നികുതിയായി 4.94 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയിനത്തിൽ 5.98 ലക്ഷം കോടി രൂപയും കേന്ദ്രം നേടി. മൊത്തം പ്രത്യക്ഷ നികുതി വരുമാനം (Gross Direct Tax Collection) 13.57 ലക്ഷം കോടി രൂപയാണ്; 22.30 ശതമാനമാണ് വർധന.

ADVERTISEMENT

കോർപ്പറേറ്റ് നികുതിയനത്തിൽ 6.11 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയായി 7.13 ലക്ഷം കോടി രൂപയും പിരിച്ചു. റീഫണ്ടായി 2.31 ലക്ഷം കോടി രൂപ നൽകിയതോടെ,​ അറ്റ പ്രത്യക്ഷ നികുതി വരുമാനം 11.25 ലക്ഷം കോടി രൂപയാകുകയായിരുന്നു. കോർപ്പറേറ്റ് നികുതിയിനത്തിൽ 1.16 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതിയിനത്തിൽ 1.14 ലക്ഷം കോടി രൂപയും കേന്ദ്രം റീഫണ്ട് ചെയ്തു.

English Summary:

India witnesses a significant surge in central tax revenue, with direct tax collection exceeding ₹11.25 lakh crore by October 11th, driven by strong growth in corporate and income tax.