എംപിസിയിലെ മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങളെ കേന്ദ്രസർക്കാർ, എംപിസി യോഗത്തിന് തൊട്ടുമുമ്പാണ് കഴിഞ്ഞ രണ്ടു തവണയും നാമനിർദേശം ചെയ്തത്. റിസർവ് ബാങ്ക് ഗവർണറെ തിരഞ്ഞെടുക്കുന്നതിലും അവസാന നിമിഷത്തെ ഈ ‘സർപ്രൈസ്’ ശീലം കേന്ദ്രം തുടർന്നേക്കാം. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാത്രയുടെ പ്രവർത്തന കാലാവധിയും അടുത്തമാസം അവസാനിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർ‌ണയ സമിതിയുടെ (എംപിസി) നടപ്പുവർഷത്തെ (2024-25) അഞ്ചാം ദ്വൈമാസ യോഗത്തിന് തുടക്കമായി. ഡിസംബർ ആറിന് രാവിലെ ശക്തികാന്ത ദാസ് പണനയം പ്രഖ്യാപിക്കും. രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് അഥവാ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായ പണപ്പെരുപ്പം (റീട്ടെയ്ൽ പണപ്പെരുപ്പം) റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനവും ഭേദിച്ച് ഒക്ടോബറിൽ 6.21 ശതമാനത്തിൽ എത്തിയതിനാൽ പലിശനിരക്ക് കുറയ്ക്കാൻ സാധ്യത വിരളമാണ്.

പണപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. അതേസമയം, 4 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് എംപിസിക്ക് ധനമന്ത്രാലയം നൽകിയിട്ടുള്ള നിർദേശം. ഒക്ടോബറിൽ ഇത് 14 മാസത്തെ ഉയരമായ 6.21 ശതമാനമായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) 10.87 ശതമാനത്തിലേക്കും അതിൽതന്നെ പച്ചക്കറികളുടെ വിലപ്പെരുപ്പം 42.18 ശതമാനത്തിലേക്കും കത്തിക്കയറിയതാണ് റിസർവ് ബാങ്കിനെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്.

ADVERTISEMENT

എംപിസി സ്വീകരിക്കാവുന്ന തീരുമാനങ്ങൾ
 
ഇന്ത്യയുടെ ജിഡിപി നടപ്പുവർഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 7% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ അനുമാനം. എന്നാൽ, കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ച് വളർച്ച രണ്ടുവർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. മാനുഫാക്ചറിങ്, ഖനനം, നിർമാണ മേഖലകളുടെ തളർച്ചയും ഉപഭോക്തൃ വാങ്ങൽശേഷിയിലുണ്ടായ ഇടിവുമാണ് തിരിച്ചടിയായത് എന്നിരിക്കേ, പലിശഭാരം കുറയേണ്ടത് അനിവാര്യമാണെന്ന ആവശ്യം ശക്തമാണ്. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിർമല സീതാരാമൻ എന്നിവരും പലിശ കുറയേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

യുഎസ് അടക്കം മുൻനിര രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെല്ലാം അടിസ്ഥാന പലിശനിരക്ക് കുറച്ചുവെന്ന സമ്മർദ്ദവും റിസർവ് ബാങ്കിന് മുന്നിലുണ്ട്. അതുകൊണ്ട്, റീപ്പോനിരക്ക് റിസർവ് ബാങ്ക് ഇക്കുറി കാൽ ശതമാനം കുറച്ചേക്കാമെന്ന് ചിലർ പ്രതീക്ഷിക്കുന്നു. എന്നാൽ, പലിശ കുറയ്ക്കുന്നതിന് പകരം ബാങ്കുകളുടെ കരുതൽ ധന അനുപാതം (സിആർആർ) കുറയ്ക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് ഭൂരിപക്ഷം നിരീക്ഷകരും വിലയിരുത്തുന്നത്. കഴിഞ്ഞ നാലര വർഷമായി റിസർവ് ബാങ്ക് സിആർആറും കുറച്ചിട്ടില്ല. 2022 മേയ് 21നാണ് സിആർആർ 4.5 ശതമാനമാക്കി കൂട്ടിയത്.

സിആർആർ കുറച്ചാൽ എന്താണ് നേട്ടം?
 
ADVERTISEMENT

റീപ്പോനിരക്ക് കുറച്ചാൽ ആനുപാതികമായി ബാങ്ക് വായ്പകളുടെ പലിശഭാരം കുറയും. അതായത് ഭവന, വാഹന, വ്യക്തിഗത വായ്പകൾ‌ തുടങ്ങിയവ എടുത്തവരുടെ ഇഎംഐ ഭാരം കുറയും. എന്നാൽ, സിആർആർ കുറയ്ക്കാനാണ് തീരുമാനമെങ്കിൽ ബാങ്കുകൾക്കാണ് കൂടുതൽ നേട്ടം. അതായത്, നിലവിൽ 4.5 ശതമാനമാണ് കരുതൽ ധന അനുപാതം. അതായത്, ഓരോ 100 രൂപ നിക്ഷേപം സ്വീകരിക്കുമ്പോഴും അതിലെ 4.5 രൂപ ബാങ്കുകൾ കരുതൽപ്പണമായി റിസർവ് ബാങ്കിൽ സൂക്ഷിക്കണം. 

സിആർആർ അരശതമാനം (0.50%) കുറയ്ക്കുമെന്നാണ് പ്രതീക്ഷകൾ. അങ്ങനെയെങ്കിൽ വായ്പ നൽകാൻ ബാങ്കുകൾക്ക് കൂടുതൽ പണം നീക്കിവയ്ക്കാനാകും. സിആർആർ അരശതമാനം കുറയ്ക്കുന്നതു വഴി 1.10 മുതൽ 1.20 ലക്ഷം കോടിയോളം രൂപവരെ ബാങ്കുകളുടെ കൈവശം അധികമായി എത്തുമെന്നും ഇതുപയോഗിച്ച് കുറഞ്ഞപലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനാകുമെന്നുമാണ് വിലയിരുത്തലുകൾ. കാൽ ശതമാനമാണ് കുറയ്ക്കുന്നതെങ്കിൽ പരമാവധി 60,000 കോടി രൂപവരെ അധികമായി ബാങ്കുകളുടെ കൈവശമുണ്ടാകും. ആവശ്യത്തിന് ഫണ്ട് ബാങ്കുകളുടെ കൈവശമുള്ളതിനാൽ കുറഞ്ഞ പലിശനിരക്കിൽ വായ്പ നേടാനാകുമെന്നതാണ് ഉപഭോക്താക്കൾക്കുള്ള നേട്ടം.

ശക്തികാന്ത ദാസിന്റെ ഭാവി
 
റിസർവ് ബാങ്ക് ഗവർണർ പദവിയിൽ ശക്തികാന്ത ദാസിന്റെ പ്രവർത്തന കാലാവധി ഡിസംബർ 10ന് അവസാനിക്കും. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായി നിയമിതനായത്. മൂന്നുവർഷമാണ് ഗവർണറുടെ പ്രവർത്തന കാലാവധി. 2021 ഡിസംബറിൽ അദ്ദേഹത്തിന് കേന്ദ്രം പുനർനിയമനം നൽകി.

ADVERTISEMENT

അദ്ദേഹത്തിന് മൂന്നാം ഊഴം നൽകുന്നതിനെ കുറിച്ചോ അല്ലെങ്കിൽ പിൻഗാമിയെ നിയമിക്കുന്നതിനെ കുറിച്ചോ കേന്ദ്രസർക്കാർ മൗനത്തിലാണ്.  പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടങ്ങിയ ക്യാബിനറ്റ് അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് പുനർനിയമനം അല്ലെങ്കിൽ പകരക്കാരനെ കണ്ടെത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. ജിഡിപി പ്രവചനം പാളിയതും പണപ്പെരുപ്പം നിയന്ത്രണപരിധിക്ക് മുകളിൽ തുടരുന്നതും ശക്തികാന്ത ദാസിന് വെല്ലുവിളിയാണ്. തുടർച്ചയായി കഴിഞ്ഞ 10 യോഗങ്ങളിലും എംപിസി പലിശനിരക്ക് കുറയ്ക്കാൻ തയാറായില്ലെന്നതിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ തന്നെ അമർഷവുമുണ്ടെന്നാണ് സൂചനകൾ.

ദാസ് അല്ലെങ്കിൽ പിന്നെയാര്?
 
എംപിസിയിലെ മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങളെ കേന്ദ്രസർക്കാർ, എംപിസി യോഗത്തിന് തൊട്ടുമുമ്പാണ് കഴിഞ്ഞ രണ്ടു തവണയും നാമനിർദേശം ചെയ്തത്. റിസർവ് ബാങ്ക് ഗവർണറെ തിരഞ്ഞെടുക്കുന്നതിലും അവസാന നിമിഷത്തെ ഈ ‘സർപ്രൈസ്’ ശീലം കേന്ദ്രം തുടർന്നേക്കാം. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാത്രയുടെ പ്രവർത്തന കാലാവധിയും അടുത്തമാസം അവസാനിക്കുകയാണ്. 

ജിഡിപി പ്രവചനവും നിർണായകം
 
ഇന്ത്യ നടപ്പുവർഷം 7.2% വളരുമെന്ന മുൻ യോഗങ്ങളിലെ അനുമാനം റിസർവ് ബാങ്ക് ഇക്കുറിയും നിലനിർത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 6.7% ആയിരുന്നു നടപ്പുവർഷം ഏപ്രിൽ-ജൂണിലെ വളർച്ച. ജൂലൈ-സെപ്റ്റംബറിൽ 7 ശതമാനം വളരുമെന്ന് കരുതിയെങ്കിലും കൈവരിച്ചത് 5.4% മാത്രം. ഡിസംബർ പാദത്തിലെ വളർച്ചാ അനുമാനം 7.4 ശതമാനമാണ്. മാർച്ചുപാദത്തിലേതും 7.4%.

English Summary:

CRR Cut or Status Quo? RBI Faces Crucial Decision Amidst Economic Slowdown - Shaktikanta Das's Future Uncertain as RBI Governor Term Nears its End : Reserve Bank of India's Monetary Policy Committee begins its meeting amidst concerns over rising inflation and slowing GDP growth. Will the RBI cut interest rates, reduce CRR, or maintain status quo? The future of Governor Shaktikanta Das also hangs in the balance.