ആർബിഐ ഗവർണറുടെ മൂന്നാം ടേം; സസ്പെൻസ് തുടരുന്നു
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി നീട്ടുമോ എന്ന കാര്യത്തിൽ ‘സസ്പെൻസ്’ തുടരുന്നു. കേന്ദ്രസർക്കാർ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 10നാണ് കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടിയേക്കുമെന്നാണ് സൂചനയെങ്കിലും സ്ഥിരീകരണമായിട്ടില്ല. സേവനകാലാവധി നീട്ടിയില്ലെങ്കിൽ

ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി നീട്ടുമോ എന്ന കാര്യത്തിൽ ‘സസ്പെൻസ്’ തുടരുന്നു. കേന്ദ്രസർക്കാർ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 10നാണ് കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടിയേക്കുമെന്നാണ് സൂചനയെങ്കിലും സ്ഥിരീകരണമായിട്ടില്ല.
സേവനകാലാവധി നീട്ടിയില്ലെങ്കിൽ ശക്തികാന്ത ദാസിന്റെ അവസാനത്തെ പണനയ (എംപിസി) പ്രഖ്യാപനമായിരിക്കും നാളെ. രണ്ടാം പാദ സാമ്പത്തികവളർച്ചയിൽ അപ്രതീക്ഷിതമായ ഇടിവുണ്ടായത് ശക്തികാന്ത ദാസിന് മൂന്നാം ടേം ലഭിക്കുന്നതിന് തടസ്സമാകുമോയെന്നും വിലയിരുത്തലുകളുണ്ട്.
പലിശനിരക്ക് ഉയർന്നുനിൽക്കുന്നത് വളർച്ചയെ ബാധിക്കുമെന്ന മുന്നറിയിപ്പ് മുൻ എംപിസി അംഗങ്ങൾ വരെ നൽകിയിരുന്നു. എന്നിട്ടും വിലക്കയറ്റതോത് കുറയാതെ പലിശ കുറയ്ക്കില്ലെന്നതായിരുന്നു ഗവർണറുടെ നിലപാട്. റിസർവ് ബാങ്ക് പലിശ കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാർ പരസ്യമായി പറയുന്ന സാഹചര്യം പോലുമുണ്ടായി.