ഇറക്കുമതിയിൽ ചൈന; കയറ്റുമതിയിൽ യുഎസ്, ഡബിൾ സ്ട്രോങ്ങായി യുഎഇ, ഇന്ത്യയുടെ ടോപ് 10 വ്യാപാരച്ചങ്ങാതികൾ ഇവർ
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രിയരാജ്യങ്ങളിലൊന്നാണ് യുഎഇ. ആ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വാണിജ്യ ഇറക്കുമതി നവംബറിൽ രേഖപ്പെടുത്തിയത് 109.57% വർധന.

മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രിയരാജ്യങ്ങളിലൊന്നാണ് യുഎഇ. ആ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വാണിജ്യ ഇറക്കുമതി നവംബറിൽ രേഖപ്പെടുത്തിയത് 109.57% വർധന. മിനറൽ ഓയിൽ, കെമിക്കലുകൾ, ഭക്ഷ്യഎണ്ണ, സുഗന്ധദ്രവ്യങ്ങൾ, ആമൂല്യരത്നങ്ങൾ, ഇരുമ്പ്, സ്റ്റീൽ, ചെമ്പ്, അലുമിനിയം തുടങ്ങിയവയാണ് പ്രധാന ഇറക്കുമതി.
മൊത്തം 612 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ കഴിഞ്ഞമാസം ഇന്ത്യ യുഎഇയിൽ നിന്ന് വാങ്ങി. കയറ്റുമതി 11.38% ഉയർന്ന് 300 കോടി ഡോളറാണ്. അതായത്, യുഎഇയുമായി ഇന്ത്യക്കുള്ളത് 312 കോടിയോളം ഡോളറിന്റെ വ്യാപാരക്കമ്മി. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറുള്ള രാജ്യമാണ് യുഎഇ. 2022 മേയിലാണ് ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പ്രാബല്യത്തിൽ വന്നത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ഈ ഗൾഫ് രാജ്യം. 2023-24ൽ ഇരു രാജ്യങ്ങൾക്കുമിടയിൽ 8,365 കോടി ഡോളറിന്റെ വ്യാപാരം നടന്നിരുന്നു.
ഇറക്കുമതിയിൽ ചൈന നമ്പർ വൺ
ഇറക്കുമതിക്കായി ഇന്ത്യ ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യം ഇപ്പോഴും ചൈന തന്നെ. ഏപ്രിൽ-നവംബറിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി 10 ശതമാനത്തോളം ഉയർന്ന് 7,468 കോടി ഡോളറാണ്. ചൈനയിലേക്കുള്ള കയറ്റുമതി പക്ഷേ 10.28% ഇടിഞ്ഞ് 922 കോടി ഡോളറുമായിട്ടുണ്ട്.
ചൈന, റഷ്യ, യുഎഇ, യുഎസ്, ഇറാഖ്, സൗദി അറേബ്യ, ഇൻഡോനേഷ്യ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ്, സിംഗപ്പുർ എന്നിവയാണ് ഇന്ത്യയുടെ ടോപ് 10 ഇറക്കുമതി സ്രോതസ്സുകൾ. യുഎസ് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി. ഏപ്രിൽ-നവംബറിൽ 5.27% ഉയർന്ന് 5,294 കോടി ഡോളറാണ് യുഎസിലേക്കുള്ള കയറ്റുമതി. യുഎസ്, യുഎഇ, നെതർലൻഡ്സ്, യുകെ, ചൈന, സിംഗപ്പുർ, സൗദി അറേബ്യ, ബംഗ്ലദേശ്, ജർമനി, ഓസ്ട്രേലിയ എന്നിവയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണികൾ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business