കോര്‍പ്പറേറ്റുകൾ കളം മാറ്റിചവിട്ടുന്നോ? ഹയര്‍ ആന്‍ഡ് ട്രയിന്‍ മാറി ട്രയിന്‍ ആന്‍ഡ് ഹയര്‍ വരുന്നു
കാമ്പസ് സെലക്ഷനിലൂടെ ലക്ഷങ്ങളുടെ പാക്കേജ് നല്കി സമര്ത്ഥരെ കൊത്തിയെടുത്തിരുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ കളം മാറ്റിച്ചവിട്ടുകയാണോ. ഫ്രഷേഴ്സിനെ കോഴ്സ് തീര്‍ന്ന് റിസള്‍ട്ട് വരും മുമ്പേ ജോലിക്കെടുത്തിരുന്ന രീതിയിലാണ് ഇന്ത്യയില്‍ മാറ്റത്തിന് കളമൊരുങ്ങുന്നത്. ആദ്യം ജോലിക്കെടുക്കുക, പിന്നെ

ക്യാംപസ് സെലക്ഷനിലൂടെ ലക്ഷങ്ങളുടെ പാക്കേജ് നല്കി സമര്ത്ഥരെ കൊത്തിയെടുത്തിരുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ കളം മാറ്റിച്ചവിട്ടുകയാണോ. ഫ്രഷേഴ്സിനെ കോഴ്സ് തീര്‍ന്ന് റിസള്‍ട്ട് വരും മുമ്പേ ജോലിക്കെടുത്തിരുന്ന രീതിയിലാണ് ഇന്ത്യയില്‍ മാറ്റത്തിന് കളമൊരുങ്ങുന്നത്. ആദ്യം ജോലിയ്ക്കെടുക്കുക, പിന്നെ പരിശീലനം നല്കി ഉചിതമായ സ്ഥാനങ്ങളില്‍ നിയമിക്കുക-കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പൊതുവേ ഹയര്‍ ആന്‍ഡ് ട്രയിന്‍ എന്ന പേരിലുള്ള ഈ രീതിയാണ് പിന്തുടരുന്നത്.
ഈ രീതി മാറ്റുകയാണ് എന്നാണ് വിപ്രോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം 7000 പേരെ ജോലിയ്ക്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന വിപ്രോ ഹയര്‍ ആന്‍ഡ് ട്രയിന്‍ രീതി മാറ്റി ട്രയിന്‍ ആന്‍ഡ് ഹയര്‍ രീതിയിലേക്ക് മാറുകയാണ്. ആദ്യം സമര്ത്ഥരെ കണ്ടെത്തും, പിന്നെ പരിശീലനം നല്‍കും, എന്നിട്ട് അവരുടെ കഴിവ് വിലയിരുത്തും, അതിനുശേഷം മാത്രം നിമയനം നല്‍കും. മാത്രമല്ല നിയമനത്തിനായി എന്‍ജിനീയറിങ് കോളജ് കാമ്പസുകളെ കൂടുതലായി ആശ്രയിച്ചിരുന്ന രീതിക്കും കമ്പനി മാറ്റം വരുത്തുകയാണ്. ഈ ചുവടുപിടിച്ച് രാജ്യത്തെ പ്രധാന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കൂടുതലായി മാറാനാണ് സാധ്യത. കാരണം ട്രയിന്‍ ആന്‍ഡ് ഹയര്‍ രീതി തുടര്‍ന്നാല്‍ നിയമനം നല്കി പിറ്റേദിവസം മുതല്‍ തന്നെ പെര്‍ഫോമന്‍സ് ലഭിച്ചുതുടങ്ങും. പഴയ രീതിയിലാണ് എങ്കില്‍ പരിശീലന കാലയളവില്‍ ഉയര്‍ന്ന വേതനം നല്‍കുകയും വേണം.
സ്കില്‍ മാത്രം അടിസ്ഥാനം
വിദ്യാഭ്യാസ യോഗ്യത നോക്കാതെ സ്കില്‍ മാത്രം അടിസ്ഥാനമാക്കി ആളുകളെ റിക്രൂട്ട് ചെയ്യുന്ന രീതിക്കും രാജ്യത്ത് പ്രചാരമേറിവരികയാണ്. നേരത്തെ ഇത് ബ്ലൂ കോളര്‍ ജോലികളില്‍ മാത്രമായിരുന്നു ഈ രീതി പിന്തുടര്‍ന്നിരുന്നതെങ്കില്‍ ഇപ്പോഴത് വൈറ്റ് കോളര്‍ ജോലികളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സ്കില്‍ അധിഷ്ഠിത റിക്രൂട്ട്മെന്റില്‍ കഴിഞ്ഞ വര്‍ഷം മാത്രം 12 ശതമാനം വര്‍ധന ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫിന്‍ടെക്, ഐടി, മീഡിയ ആന്‍ഡ് എന്ര്ടെയ്ന്മെന്റ്, മാനുഫാക്ചറിങ്, അഡ്വര്‍ടൈസിങ് തുടങ്ങിയ മേഖലകളിലൊക്കെ ഈ മാറ്റം വളരെ പ്രകടമാണ്.