കണക്കു പിഴച്ചോ? ഇറക്കുമതിയിലെ വൻ വർധനയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്ത്?
ന്യൂഡൽഹി∙ നവംബർ മാസത്തിലെ സ്വർണ ഇറക്കുമതിയിലെ വൻ വർധന കണക്കിലെ പിഴവു മൂലമാകാമെന്ന് സൂചന. ഡേറ്റ സമാഹരിച്ചതിൽ പിഴവുണ്ടായിട്ടോയെന്ന് വാണിജ്യ മന്ത്രാലയം പരിശോധന നടത്തുന്നുവെന്നാണ് റിപ്പോർട്ട്. സ്വർണ ഇറക്കുമതിയിലെ കുതിപ്പ് മൂലം കഴിഞ്ഞ മാസത്തെ വ്യാപാരക്കമ്മിയും ഉയർന്നിരുന്നു. ഇറക്കുമതിയും കയറ്റുമതിയും

ന്യൂഡൽഹി∙ നവംബർ മാസത്തിലെ സ്വർണ ഇറക്കുമതിയിലെ വൻ വർധന കണക്കിലെ പിഴവു മൂലമാകാമെന്ന് സൂചന. ഡേറ്റ സമാഹരിച്ചതിൽ പിഴവുണ്ടായിട്ടോയെന്ന് വാണിജ്യ മന്ത്രാലയം പരിശോധന നടത്തുന്നുവെന്നാണ് റിപ്പോർട്ട്.
സ്വർണ ഇറക്കുമതിയിലെ കുതിപ്പ് മൂലം കഴിഞ്ഞ മാസത്തെ വ്യാപാരക്കമ്മിയും ഉയർന്നിരുന്നു. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവു സൂചിപ്പിക്കുന്ന വ്യാപാരക്കമ്മി 37.84 ബില്യൻ ഡോളറായാണ് ഉയർന്നത്.
കണക്കിലെ പിഴവ് തിരുത്തപ്പെട്ടാൽ വ്യാപാരക്കമ്മിയും കുറഞ്ഞേക്കും. 14.8 ബില്യൻ ഡോളറിന്റെ സ്വർണം നവംബറിൽ ഇറക്കുമതി ചെയ്തതെന്നായിരുന്നു കണക്ക്. ഇത് ശരിയെങ്കിൽ റെക്കോർഡ് നിരക്കാണ്.