എന്തുകൊണ്ട് പോപ്കോണിന് 18% ജിഎസ്ടി? വില്ലനായത് പഞ്ചസാര, തിയേറ്ററിലും പൊള്ളുന്ന വില നൽകണോ?
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് പോപ്കോൺ. തിയേറ്ററിൽ ഇരിക്കുമ്പോഴും ടിവിയിൽ ക്രിക്കറ്റ് കളി കാണുമ്പോഴുമെല്ലാം കൈയിൽ പോപ്കോണുണ്ടെങ്കിൽ ‘‘എന്ത് രസാണ്’’ എന്ന് കുട്ടികളുൾപ്പെടെ പറയും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് പോപ്കോൺ. തിയേറ്ററിൽ ഇരിക്കുമ്പോഴും ടിവിയിൽ ക്രിക്കറ്റ് കളി കാണുമ്പോഴുമെല്ലാം കൈയിൽ പോപ്കോണുണ്ടെങ്കിൽ ‘‘എന്ത് രസാണ്’’ എന്ന് കുട്ടികളുൾപ്പെടെ പറയും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് പോപ്കോൺ. തിയേറ്ററിൽ ഇരിക്കുമ്പോഴും ടിവിയിൽ ക്രിക്കറ്റ് കളി കാണുമ്പോഴുമെല്ലാം കൈയിൽ പോപ്കോണുണ്ടെങ്കിൽ ‘‘എന്ത് രസാണ്’’ എന്ന് കുട്ടികളുൾപ്പെടെ പറയും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് പോപ്കോൺ. തിയേറ്ററിൽ ഇരിക്കുമ്പോഴും ടിവിയിൽ ക്രിക്കറ്റ് കളി കാണുമ്പോഴുമെല്ലാം കൈയിൽ പോപ്കോണുണ്ടെങ്കിൽ ‘‘എന്ത് രസാണ്’’ എന്ന് കുട്ടികളുൾപ്പെടെ പറയും. സൂപ്പർമാർക്കറ്റുകളിൽ പലതരം മസാലകൾ ചേർത്ത പോപ്കോണുകൾ പായ്ക്കറ്റുകളിൽ കിട്ടും. ഉത്സവത്തിനും പെരുന്നാളിനും പോകുമ്പോഴും പരിസരത്തെ കടകളിൽ ഏവരും തിരയുന്നൊരു കാര്യം പോപ്കോൺ എവിടെ എന്ന് തന്നെയാകും.
രാജസ്ഥാനിലെ ജയ്സാൽമേറിൽ ഈമാസം 21ന് നടന്ന 55-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന് പിന്നാലെ രാജ്യവ്യാപകമായി വൻ ചർച്ചകൾക്കും കേന്ദ്രത്തിനെതിരായ വിമർശനങ്ങൾക്കും വഴിവച്ചൊരു തീരുമാനമായിരുന്നു പോപ്കോണിന്റെ ജിഎസ്ടി വർധന. പോപ്കോണിന് 18% ജിഎസ്ടി ബാധകമാണെന്ന് കൗൺസിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പോപ്കോണിന്റെ ജിഎസ്ടി വർധിപ്പിക്കുകയാണോ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും പങ്കെടുത്ത കൗൺസിൽ ചെയ്തത്? സിനിമാ തിയേറ്ററിൽ ഉൾപ്പെടെ വിൽക്കുന്ന പോപ്കോണിന് ഇത്ര കനത്ത നികുതി ബാധകമാണോ?
പോപ്കോൺ പൊതുവേ 3 തരത്തിലാണ് രാജ്യത്ത് വിറ്റഴിയുന്നത്. ഒന്ന്, ഉടനടി കഴിക്കാവുന്നവിധം ലൂസ് ആയി വിൽക്കുന്നു. തിയേറ്ററിലും വിൽപന ഇങ്ങനെ ആയതിനാൽ ജിഎസ്ടി 5 ശതമാനമേയുള്ളൂ. ജിഎസ്ടി കൂട്ടിയിട്ടില്ല. അതിൽ മസാലപ്പൊടികളും ഉപ്പും ചേർത്തിട്ടുണ്ടെങ്കിലും ജിഎസ്ടി 5% തന്നെ.
രണ്ട്, മസാലയും ഉപ്പും ചേർത്തോ ചേർക്കാതെയോ പായ്ക്കറ്റിലാക്കി ഒരു ബ്രാൻഡ് നാമമിട്ടാണ് പോപ്കോൺ വിൽപനയെങ്കിൽ ജിഎസ്ടി 12 ശതമാനമാണ്. മൂന്ന്, ഇനിയിപ്പോൾ ഈ ബ്രാൻഡഡ് പോപ്കോൺ ‘ക്യാരമലൈസ്ഡ്’ ആണെങ്കിൽ ജിഎസ്ടി 18 ശതമാനവും. ഇക്കാര്യത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ ജിഎസ്ടി കൗൺസിൽ വ്യക്തത വരുത്തിയത്. ഉത്തർപ്രദേശ് സർക്കാരാണ് വ്യക്തത തേടിയിരുന്നത്.
പഞ്ചസാര വില്ലൻ
എന്തുകൊണ്ടാണ് ക്യാരമലൈസ്ഡ് പോപ്കോണിന് 18% നികുതി? ആഗോളതലത്തിൽ ജിഎസ്ടി ബാധകമായ ഭക്ഷ്യവസ്തുക്കളെ തരംതിരിച്ചിരിക്കുന്നത് ഹാർമണൈസ്ഡ് സിസ്റ്റം (എച്ച്എസ്) പ്രകാരമാണ്. ഇന്ത്യയടക്കം 200ലേറെ രാജ്യങ്ങൾ ഇത് പിന്തുടരുന്നു.
ഇതുപ്രകാരം എച്ച്എസ് 1704 90 90 വിഭാഗത്തിലാണ് പഞ്ചസാര അടങ്ങിയ ഉൽപന്നങ്ങൾ ഉൾപ്പെടുന്നത്. 18% ജിഎസ്ടി ബാധകമായ വിഭാഗമാണിത്. അതുകൊണ്ടാണ്, പഞ്ചസാര കലർന്ന (ക്യാരമലൈസ്ഡ്) പോപ്കോണിന് 18% ജിഎസ്ടി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business