സാമ്പത്തിക ശാസ്ത്രജ്ഞൻ, അക്കാദമിക് വിദഗ്ധൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം അതിപ്രശസ്തനായ ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ 13–ാമത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തെ പലതരത്തിൽ വിലയിരുത്താൻ കഴിയുമെങ്കിലും ചരിത്രത്തിൽ കൂടുതലറിയപ്പെടുക ഇന്ത്യൻ സമ്പദ്ഘടനയുടെ ദിശ മാറ്റിയ ഭരണാധികാരിയും

സാമ്പത്തിക ശാസ്ത്രജ്ഞൻ, അക്കാദമിക് വിദഗ്ധൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം അതിപ്രശസ്തനായ ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ 13–ാമത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തെ പലതരത്തിൽ വിലയിരുത്താൻ കഴിയുമെങ്കിലും ചരിത്രത്തിൽ കൂടുതലറിയപ്പെടുക ഇന്ത്യൻ സമ്പദ്ഘടനയുടെ ദിശ മാറ്റിയ ഭരണാധികാരിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക ശാസ്ത്രജ്ഞൻ, അക്കാദമിക് വിദഗ്ധൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം അതിപ്രശസ്തനായ ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ 13–ാമത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തെ പലതരത്തിൽ വിലയിരുത്താൻ കഴിയുമെങ്കിലും ചരിത്രത്തിൽ കൂടുതലറിയപ്പെടുക ഇന്ത്യൻ സമ്പദ്ഘടനയുടെ ദിശ മാറ്റിയ ഭരണാധികാരിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക ശാസ്ത്രജ്ഞൻ, അക്കാദമിക് വിദഗ്ധൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം അതിപ്രശസ്തനായ ഇന്ത്യയുടെ 13–ാമത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യം വിടചൊല്ലുകയാണിപ്പോൾ. അദ്ദേഹത്തെ പലതരത്തിൽ വിലയിരുത്താൻ കഴിയുമെങ്കിലും ചരിത്രത്തിൽ കൂടുതലറിയപ്പെടുക ഇന്ത്യൻ സമ്പദ്ഘടനയുടെ ദിശ മാറ്റിയ ഭരണാധികാരിയും ധനശാസ്ത്രജ്ഞനുമെന്ന നിലയ്ക്കായിരിക്കും.

നെഹ്റൂവിയൻ സോഷ്യലിസത്തിൽനിന്നു തികച്ചും വ്യതിചലിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ സമ്പദ്ഘടനയെ ഒരു കമ്പോളാധിഷ്ഠിത സമ്പദ്ഘടനയാക്കി മാറ്റുന്നതിനു ശക്തമായ തുടക്കം കുറിച്ചത് ഡോ. മൻമോഹൻ സിങ് ധനമന്ത്രിയായിരിക്കുമ്പോഴാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ആടിയുലഞ്ഞ ഇന്ത്യൻ സാമ്പത്തികരംഗത്തെ ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും ഘടനാപരമായ മാറ്റത്തിന്റെയും പാതയിലേക്കു തിരിച്ചുവിട്ട് അദ്ദേഹം ‘ഇന്ത്യയിലെ ടെങ് ഷിയാവോ പെങ്ങു’ ആയി മാറി.

ഡോ. മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും. (Photo by RAVI RAVEENDRAN / AFP)
ADVERTISEMENT

ജനനവും വിദ്യാഭ്യാസവും:

ഇപ്പോഴത്തെ പാക്കിസ്ഥാനിൽപെടുന്ന ഗാഹിലാണ് 1932ൽ മൻമോഹൻ സിങ് ജനിച്ചത്. 1947ലെ വിഭജനകാലത്ത് അദ്ദേഹത്തിന്റെ കുടുംബം അമൃത്‌സറിലേക്കു കുടിയേറി. അവിടത്തെ ഹിന്ദു കോളജിൽനിന്ന് 1952ൽ ധനശാസ്ത്രത്തിൽ ബിരുദവും 1954ൽ ബിരുദാനന്തര ബിരുദവും ഒന്നാം ക്ലാസിൽ ഒന്നാം റാങ്കോടെ പാസായി. കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നു ധനശാസ്ത്രത്തിൽ ട്രിപ്പോസ് കരസ്ഥമാക്കിയ അദ്ദേഹം 1962ൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു ഡോക്ടർ ബിരുദവും കരസ്ഥമാക്കി. പഞ്ചാബ് സർവകലാശാലയിൽ സീനിയർ ലക്ചററായും റീഡറായും  പ്രഫസറായും സേവനമനുഷ്ഠിച്ചു. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലും പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1966–’67 കാലത്ത് ഐക്യരാഷ്ട്രസഭയിൽ യുണൈറ്റൈഡ് നാഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിൽ (UNCTAD) സേവനമനുഷ്ഠിച്ചശേഷം ഇന്ത്യാ ഗവൺമെന്റിന്റെ വിദേശവ്യാപാര മന്ത്രാലയത്തിൽ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട അദ്ദേഹം തന്റെ ബ്യൂറോക്രാറ്റിക് ജീവിതത്തിന് ആരംഭം കുറിച്ചു. 1970കളിലും 80കളിലും ഡോ. സിങ് കേന്ദ്രസർക്കാരിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇടംപിടിച്ചു. വിദേശ വ്യാപാര മന്ത്രാലയം, ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിൽ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു.

മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് അന്തിമോപചാരം അർപ്പിക്കുന്ന മൻമോഹൻ സിങ്. (Photo by PRAKASH SINGH / AFP)

ധനകാര്യസെക്രട്ടറി, റിസർവ് ബാങ്ക് ഗവർണർ, യുജിസി ചെയർമാൻ, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ തുടങ്ങി ആരും മോഹിച്ചുപോകുന്ന ഉന്നതപദവികൾ വിവിധ ഗവൺമെന്റുകളുടെ കാലത്ത് കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തെ തേടിയെത്തി. 1967 മുതൽ 1991 വരെയുള്ള എല്ലാ പ്രധാനമന്ത്രിമാർക്കും കഴിവുറ്റ, സത്യസന്ധനായ പ്രിയപ്പെട്ട ഉദ്യോഗസ്ഥപ്രമാണിയായിരുന്നു ഡോ. മൻമോഹൻ സിങ്.

ADVERTISEMENT

ബ്യൂറോക്രാറ്റിൽനിന്നു ഭരണാധികാരിയിലേക്ക്

1991ൽ കോൺഗ്രസ് മന്ത്രിസഭ തിരിച്ച് അധികാരത്തിലെത്തിയപ്പോൾ ഇന്ത്യ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അന്ന് ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 8.5 ശതമാനവും കറന്റ് അക്കൗണ്ടിലെ കമ്മി ജിഡിപിയുടെ 3.5 ശതമാനവുമായിരുന്നു. അടവുശിഷ്ടനിലയിലെ കമ്മിയാകട്ടെ ഭീമവും. രാജ്യത്തിന്റെ അന്നത്തെ വിദേശനാണയ കരുതൽശേഖരം രണ്ടാഴ്ചത്തെ  ഇറക്കുമതിക്കു മാത്രം തികയുന്ന ഒരു ബില്യൺ ഡോളറിന്റേതു മാത്രമായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യ രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) സഹായം തേടി. എന്നാൽ അവർ നമ്മുടെ സാമ്പത്തികനയത്തിൽ അഴിച്ചുപണി നടത്തുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടു വച്ചു. ഇന്ത്യയിൽ നിലനിന്നിരുന്ന ലൈസൻസ് രാജ് അവസാനിപ്പിക്കണം എന്നവർ നിർബന്ധം പിടിച്ചു. ഇന്ത്യാ ഗവൺമെന്റ് അവരുടെ നിയന്ത്രിത സമ്പദ്ഘടനയെന്ന ആശയം ഉപേക്ഷിക്കണം എന്നും  അവർ ആവശ്യപ്പെട്ടു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. (Photo by RAVEENDRAN / AFP)

പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരസിംഹറാവു എല്ലാവരെയും അദ്ഭുതപ്പെടുത്തി രാഷ്ട്രീയക്കാരനല്ലാത്ത ഡോ. മൻമോഹൻ സിങ്ങിനെ ഇന്ത്യയുടെ ധനമന്ത്രിയായി നിയമിച്ചു. രാജ്യം മുൻപില്ലാത്തവിധം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം അദ്ദേഹം പ്രധാനമന്ത്രിയെയും പാർട്ടിയയും അറിയിച്ചു. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം നിയന്ത്രണങ്ങൾ എടുത്തു കളയുന്നതിന് എതിരായിരുന്നു. നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നില്ലെങ്കിൽ സമ്പദ്ഘടന തകരുമെന്ന് സിങ്ങും മറ്റു ചിലരും പാർട്ടിയെ ബോധ്യപ്പെടുത്തി. സമ്പദ്ഘടനയെ ഘട്ടംഘട്ടമായി നിയന്ത്രണമുക്തമാക്കുന്നതിൽ പ്രധാനമന്ത്രി ധനമന്ത്രിക്ക് അനുമതി നൽകി.

ADVERTISEMENT

സമഷ്ടിവാദസിദ്ധാന്തത്തിനു കൂടുതൽ പ്രാമുഖ്യം നൽകിയിരുന്ന സമ്മിശ്ര ഇന്ത്യൻ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനു തന്റേതായ സംഭാവനകൾ നൽകിയ ഡോ. മൻമോഹൻസിങ് തന്നെ ഇന്ത്യയുടെ കമ്പോള സമ്പദ്ഘടനയിലേക്കുള്ള പ്രവേശനത്തിന്റെ സൂതികർമം ഏറ്റെടുത്തു. സമ്പദ്ഘടനയുടെ മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നതിനും ഇറക്കുമതി തീരുവകൾ കുറയ്ക്കുന്നതിനുമുള്ള നടപടികൾ ൈകക്കൊണ്ടു

. പുതിയ സാമ്പത്തിക നയങ്ങൾ സ്വകാര്യ സംരംഭങ്ങളുടെ വളർച്ചയ്ക്കു വഴിയൊരുക്കി. വിദേശ പ്രത്യക്ഷ നിക്ഷേപത്തിനുള്ള തടസ്സങ്ങൾ എടുത്തുകളഞ്ഞുകൊണ്ടിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നതിനു തുടക്കം കുറിച്ചു. എന്നാൽ 1996ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി പരാജയപ്പെട്ടു. എങ്കിലും തുടർന്നുവന്ന കോൺഗ്രസിതര ഭരണകൂടങ്ങൾ എല്ലാംതന്നെ റാവു–സിങ് കൂട്ടുെകട്ടിന്റെ സാമ്പത്തികനയങ്ങൾതന്നെ തുടർന്നു കൊണ്ടുപോകാനാണു ശ്രമിച്ചത്.

2004ൽ ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡോ. മൻമോഹൻ സിങ്. അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൽ കലാം സമീപം. (Photo by RAVI RAVEENDRAN / AFP)

അവിചാരിതമായി പ്രധാനമന്ത്രിപദത്തിേലക്ക്

2004ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യപുരോഗമനസംഖ്യം  (യുപിഎ) അധികാരത്തിൽ വന്നപ്പോൾ അതിന്റെ ചെയർപേഴ്സനായ സോണിയാഗാന്ധിയുടെ നിർദേശപ്രകാരം ഡോ. മൻമോഹൻ സിങ്ങിനെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ഡോ.സിങ്ങിന്റെ ആദ്യമന്ത്രിസഭ ഒട്ടുവളരെ നിയമനിർമാണങ്ങൾ നടത്തുകയും പദ്ധതികളാവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്തു. ഗ്രാമീണ ആരോഗ്യമിഷൻ, യൂണിക് ഐഡൻഡിഫിക്കേഷൻ അതോറിറ്റി(ആധാർ), തൊഴിലുറപ്പു പദ്ധതി, അറിയാനുള്ള അവകാശനിയമം തുടങ്ങിയവയൊക്കെ അതിൽ ചിലതാണ്. ധനകാര്യമേഖലകളിലും പരിഷ്കാരങ്ങൾ കൊണ്ടുവന്നു. വിൽപന നികുതിക്കു പകരം മൂല്യവർധിത നികുതി നടപ്പിലാക്കി.

2007–’08ലെ ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയെയും ബാധിച്ചിരുന്നെങ്കിലും ഒെരാറ്റ ധനകാര്യസ്ഥാപനം പോലും ഇന്ത്യയിൽ തകർന്നില്ലെന്നതു നേട്ടമായിത്തന്നെ കാണണം. ഒന്നാം യുപി സർക്കാരിന്റെ കീഴിൽ ഇന്ത്യൻ സമ്പദ്ഘടന മുൻപില്ലാത്ത വേഗത്തിൽ വളർച്ച കൈവരിച്ചു. എന്നാൽ ഭീകരാക്രമണങ്ങളും മാവോയിസ്റ്റ് ഭീഷണികളും രാജ്യരക്ഷയ്ക്കു ഭീഷണിയുയർത്തി. ഭീകരാക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമം – യുഎപിഎ ശക്തിപ്പെടുത്തി. 2008ലെ മുംൈബ ഭീകരാക്രമണത്തിനുശേഷം ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻഐഎ) ആരംഭിച്ചു.

2009ലെ പൊതു തിര‍ഞ്ഞെടുപ്പിൽ യുപിഎ കൂടുതൽ മെച്ചപ്പെട്ട ജനപിന്തുണയോടെ വീണ്ടും അധികാരത്തിൽ വരികയും ഡോ. മൻമോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2009 മേയ് 22ന് ഡോ. സിങ് രണ്ടാംതവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഇതേവർഷം ജൂലൈ രണ്ടിന് വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമത്തിനു തുടക്കം കുറിച്ചു.

എഐഐഎംഎസ്, ഐഐടികൾ, ഐഐഎംകൾ തുടങ്ങിയ ഉന്നത അഭിമാന സ്ഥാപനങ്ങളിൽ മറ്റു പിന്നാക്കവിഭാഗക്കാർക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലായി എട്ട് ഐഐടികൾ സ്ഥാപിച്ചു. ഇന്ത്യയിൽ സർവശിക്ഷാ അഭിയാൻ പദ്ധതിക്ക് ആരംഭം കുറിച്ചത് ഡോ. സിങ്ങിന്റെ കാലത്താണ്. ഉച്ചഭക്ഷണപദ്ധതി ആരംഭിക്കുകയും വിപുലീകരിക്കുകയും ചെയ്തു.

മൻമോഹൻ സിങ്, ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നരേന്ദ്ര മോദി (മോദി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

വിദേശനയത്തിൽ മുൻ സർക്കാരുകളുടെ നയംതന്നെയാണ് ഈ ഗവൺമെന്റും ഏറക്കുറെ പിന്തുടർന്നത്. ഡോ. സിങ്ങിന്റെ കാലത്ത് അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം കൂടുതൽ ശക്തി പ്രാപിച്ചു. അവർക്കുള്ള സഹായ പാക്കേജുകൾ വർധിപ്പിച്ചു. അമേരിക്കയുമായും നല്ല ബന്ധം സ്ഥാപിക്കാൻ സിങ് ഭരണകൂടത്തിനു കഴിഞ്ഞു.

രണ്ടാം മൻമോഹൻ സർക്കാരിന്റെ കാലത്ത് അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി തലപൊക്കാൻ തുടങ്ങി. കോമൺവെൽത്ത് ഗെയിംസ് അഴിമതി, 2ജിസ്പെക്ട്രം അഴിമതി, കൽക്കരി ഖനി അനുവദിക്കുന്നതിലെ അഴിമതി തുടങ്ങിയവ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ഡോ. സിങ് അഴിമതിക്കാരനാണെന്ന് ആരും പറയില്ലെങ്കിലും തന്റെ ചില സഹപ്രവർത്തകരുടെ അഴിമതി തടയുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞില്ല. പ്രതിച്ഛായ നഷ്‍പ്പെട്ട യുപിഎ 2014ലെ പൊതു തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. 2014 മേയ് 17ന് ഡോ. സിങ് പ്രധാനമന്ത്രിപദം രാജി വച്ച് മേയ് 25 വരെ ഇടക്കാല പ്രധനമന്ത്രിയായി തുടർന്നു.

കഴിവും അറിവും യോഗ്യതയുമുണ്ടെങ്കിൽ ഒരു വ്യക്തിക്ക് എത്രത്തോളം ഉയരാൻ കഴിയുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഡോ. മൻമോഹൻ സിങ്. എളിയ നിലയിൽനിന്നുയർന്നുവന്ന് ഔദ്യോഗിക രംഗത്തും ഭരണരംഗത്തും ഉന്നതശ്രേണികളിലെത്താൻ അദ്ദേഹത്തിനു കഴിഞ്ഞത് അദ്ദേഹത്തിന്റെ കഴിവും അറിവും വിവേകവും സത്യസന്ധതയും കഠിനാധ്വാനവും കൊണ്ടാണ്.

‘സമയമായാൽ നടക്കേണ്ടതു നടക്കുമെന്നും ഒരു ശക്തിക്കും അതിനെ തടഞ്ഞുനിർത്താൻ കഴിയില്ലെന്നു’മാണ് തന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ തുടങ്ങിയ നവ ഉദാരവൽക്കരണനയങ്ങളെപ്പറ്റി അദ്ദേഹത്തിനു പറയാനുള്ളത്. സാമ്പത്തികരംഗത്ത് ചില മേഖലകളിൽ അസമത്വം കൂടിയെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കു വേഗം കൂട്ടുന്നതിനും ഇന്ത്യയെ ഒരാഗോള സാമ്പത്തികശക്തിയാക്കി മാറ്റുന്നതിനും താൻ തുടക്കം കുറിച്ച സാമ്പത്തികനയങ്ങൾക്കു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടാതെ അവകാശപ്പെടുന്നു. തന്റെ വിമർശകർപോലും തന്റെ പാത പിന്തുടരുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു.

സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ

English Summary:

Dr. Manmohan Singh's economic reforms transformed India's economy. Learn about his role as Finance Minister and Prime Minister, his contributions to liberalization and globalization, and the legacy of his policies.