ട്രംപ്ണോമിക്സ്–എന്ത്? എന്തിന്? എങ്ങനെ?

ഏതു സാമ്പത്തിക വ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന നേതാക്കന്മാരായാലും ഭാരതത്തിലെത്തിയാൽ അവരുടേതായ ചില സാമ്പത്തിക അജണ്ട നടപ്പിലാക്കുന്നതിനു ശ്രമിക്കുക പതിവാണ്. അത്തരം സാമ്പത്തിക അജണ്ടകളും തത്വങ്ങളും നയങ്ങളും അവരുടെ േപരുമായി േചർത്താണ് അറിയപ്പെടുന്നത്. അത്തരത്തിൽ ഒന്നാണ് ട്രംപ്ണോ മിക്സ്. 2017 ജനുവരി 20 മുതൽ
ഏതു സാമ്പത്തിക വ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന നേതാക്കന്മാരായാലും ഭാരതത്തിലെത്തിയാൽ അവരുടേതായ ചില സാമ്പത്തിക അജണ്ട നടപ്പിലാക്കുന്നതിനു ശ്രമിക്കുക പതിവാണ്. അത്തരം സാമ്പത്തിക അജണ്ടകളും തത്വങ്ങളും നയങ്ങളും അവരുടെ േപരുമായി േചർത്താണ് അറിയപ്പെടുന്നത്. അത്തരത്തിൽ ഒന്നാണ് ട്രംപ്ണോ മിക്സ്. 2017 ജനുവരി 20 മുതൽ
ഏതു സാമ്പത്തിക വ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന നേതാക്കന്മാരായാലും ഭാരതത്തിലെത്തിയാൽ അവരുടേതായ ചില സാമ്പത്തിക അജണ്ട നടപ്പിലാക്കുന്നതിനു ശ്രമിക്കുക പതിവാണ്. അത്തരം സാമ്പത്തിക അജണ്ടകളും തത്വങ്ങളും നയങ്ങളും അവരുടെ േപരുമായി േചർത്താണ് അറിയപ്പെടുന്നത്. അത്തരത്തിൽ ഒന്നാണ് ട്രംപ്ണോ മിക്സ്. 2017 ജനുവരി 20 മുതൽ
ഏതു സാമ്പത്തിക വ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന നേതാക്കന്മാരായാലും ഭാരതത്തിലെത്തിയാൽ അവരുടേതായ ചില സാമ്പത്തിക അജണ്ട നടപ്പിലാക്കുന്നതിനു ശ്രമിക്കുക പതിവാണ്. അത്തരം സാമ്പത്തിക അജണ്ടകളും തത്വങ്ങളും നയങ്ങളും അവരുടെ പേരുമായി ചേർത്താണ് അറിയപ്പെടുന്നത്. അത്തരത്തിൽ ഒന്നാണ് ട്രംപ്ണോ മിക്സ്.
2017 ജനുവരി 20 മുതൽ 2021 ജനുവരി 20 വരെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക അജണ്ടയും തത്വങ്ങളും നയങ്ങളും ട്രംപ്ണോമിക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പരമ്പരാഗതമായ ഇടത് വലത് സാമ്പത്തിക അജണ്ട അനുവർത്തിക്കാൻ ട്രംപ് തയാറായിരുന്നില്ല. അദ്ദേഹത്തിന്റെ നവ സാമ്പത്തിക ജനാധിപത്യ സിദ്ധാന്തം ചില റിപ്പബ്ലിക്കൻ ആശയങ്ങളും അതോടൊപ്പം ചില ഡമോക്രാറ്റിക് സംഗതികളും ചേർന്നതായിരുന്നു.
നികുതി കുറയ്ക്കൽ, നിയന്ത്രണങ്ങൾ എടുത്തുകളയൽ, സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം തുടങ്ങിയ റിപ്പബ്ലിക്കൻ ആശയങ്ങളും വ്യാപര സംരക്ഷണ വാദം, അടിസ്ഥാന സൗകര്യമേഖലയിൽ കൂടുതൽ മുതൽമുടക്ക് തുടങ്ങിയ ഡമോക്രാറ്റിക് ആശയങ്ങളും സമ്മിശ്രമായുള്ള ഒരു സാമ്പത്തിക അജണ്ടയായിരുന്നു ട്രംപിന്റേത്.
പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തശേഷമുള്ള ട്രംപിന്റെ പല പ്രഖ്യാപനങ്ങളും പ്രസ്താവനകളും കാണിക്കുന്നത് തന്റെ പഴയ അജണ്ടയും നയങ്ങളും ഇനിയും പിന്തുടരുമെന്നാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ സാമ്പത്തിക അജണ്ടയും നയങ്ങളും ഹ്രസ്വമായി പരിശോധിക്കുന്നത് ഉചിതമായിരിക്കും.
‘അമേരിക്ക ആദ്യം’
ട്രംപ്ണോമിക്സിന്റെ ലക്ഷ്യങ്ങൾ: ട്രംപിന്റെ ഒരു പ്രധാന മുദ്രാവാക്യമാണ് ‘അമേരിക്ക ആദ്യം’ അല്ലെങ്കിൽ അമേരിക്ക ഒന്നാമത്. ഇതുമായി ബന്ധപ്പെടുത്തിയാണ് ട്രംപ്ണോമിക്സിന്റെ ലക്ഷ്യങ്ങൾ മെനഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കൻ നിർമിത മേഖലയെ കൂടുതൽ ഉന്നതിയിലെത്തിക്കുക, രാജ്യത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കുക, നികുതികൾ കുറയ്ക്കുക, നിയന്ത്രണങ്ങൾ ഒഴിവാക്കുക, അമേരിക്കൻ തൊഴിലാളികൾക്ക് സംരക്ഷണം നൽകുക, കുടിയേറ്റം നിയന്ത്രിക്കുക എന്നിവയായിരുന്നു ട്രംപ്ണോമിക്സിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ.
നിയന്ത്രണങ്ങളിൽ അയവു വരുത്തിയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മുതൽമുടക്ക് ഉയർത്തിയും അമേരിക്ക ഉൽപാദനത്തെ പുനരുജ്ജീവിപ്പിക്കുക എന്നത് ട്രംപിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകൾ പുനഃക്രമീകരിച്ച് അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കുകയെന്നത് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു.
ന്യായമായ വ്യാപാരനയങ്ങൾ പ്രചരിപ്പിച്ചും. കുടിയേറ്റം നിയന്ത്രിച്ചും തൊഴിൽ പരിശീലന പരിപാടികൾ പ്രോത്സാഹിപ്പിച്ചും അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കൽ അദ്ദേഹത്തിന്റെ വേറൊരു ലക്ഷ്യമായിരുന്നു. കൂടുതൽ അമേരിക്കക്കാർക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കി അവരുടെ വേതനവും ആനുകൂല്യങ്ങളും സംരക്ഷിക്കണമെന്ന് ട്രംപ് വാദിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും ഉയർത്തുന്നതിന് ശ്രമം നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് 10 വർഷംകൊണ്ട് 200 ശതകോടി ഡോളറിന്റെ ഫെഡറൽ ഫണ്ട് വകയിരുത്തി. അദ്ദേഹത്തിന്റെ പുതിയ വ്യാപരനയവും നികുതി നയവും ഈ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് രൂപപ്പെടുത്തിയത്.
ട്രംപിന്റെ വ്യാപാരനയവും നികുതിനയവും
പുതുമകൾ കൊണ്ടുവരുന്നതിനും ചെലവ് ചുരുക്കുന്നതിനും കാര്യക്ഷമത ഉയർത്തുന്നതിനുമായി വ്യാപാര വാണിജ്യമേഖലകളിലെ നിയന്ത്രണങ്ങൾ കുറച്ചും നിയന്ത്രണങ്ങൾ ഒഴിവാക്കി കൂടുതൽ ബിസിനസുകളെ കമ്പോളത്തിലേക്ക് ആകർഷിച്ച്, കിടമത്സരത്തിന് ശക്തികൂട്ടി അതുവഴി ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാമെന്ന് കണക്ക് കൂട്ടി. ഇതെല്ലാം ആത്യന്തികമായി സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ട്രംപ് വിശ്വസിച്ചു.
നിർമിത മേഖലയെ (manufactor sector) പ്രോത്സാഹിപ്പിച്ച് വ്യാപാരക്കമ്മി കുറയ്ക്കുന്നതിലും ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചു. താരിഫുകൾ വ്യാപാര കരാറുകളുടെ പുനഃക്രമീകരണം, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി ഉഭയകക്ഷി വ്യാപാരബന്ധങ്ങളിൽ ശ്രദ്ധയൂന്നൽ തുടങ്ങിയ നയങ്ങളാണ് ട്രംപ് അവലംബിച്ചിരുന്നത്. അമേരിക്കയ്ക്ക് ഗുണം ലഭിക്കുന്ന വ്യാപാര ഇടപാടുകൾക്കാണ് ട്രംപ് ഊന്നൽ നൽകിയിരുന്നത്. അത് ലക്ഷ്യം കണ്ടുവോയെന്ന ചോദ്യം അവശേഷിക്കുന്നു.
ട്രംപ് വ്യക്തികളുടെയും ബിസിനസുകളുടെയും നികുതികൾ കുറച്ച് സാമ്പത്തികവളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കുന്നതിനും ഉത്തേജനം നൽകി. കോർപറേറ്റ് നികുതി 35 ശതമാനത്തിൽനിന്ന് 21 ശതമാനമായി കുറച്ചു. വ്യക്തികൾക്ക് ഗുണം ലഭിക്കുന്നവിധം നികുതിനിരക്കുകൾ കുറയ്ക്കുകയും സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ (standard deduction) ഉയർത്തുകയും ചെയ്തു.
ആഗോള സമ്പദ്ഘടനയിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ
ആഗോള സമ്പദ്ഘടനയിൽ ട്രംപിന്റെ നയങ്ങൾ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. മറ്റു രാജ്യങ്ങളിൽനിന്ന് പ്രത്യേകിച്ച് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഉയർന്ന താരിഫുകൾ ചുമത്തിയത് അതേ നാണയത്തിൽ തിരിച്ചടിക്കുന്നതിനു വഴിയൊരുക്കി. അത് ഒരു വ്യാപാര യുദ്ധത്തിലേക്കു നീങ്ങി.
ഇതിന്റെ ഫലമായി ആഗോള വ്യാപാരത്തിൽ സങ്കോചമുണ്ടായി. യുഎസ്–മെക്സിക്കോ, കനഡ എന്നിവയുടെ വ്യാപാര ഇടപാടുകളിലെ വിവാദപരമായ വ്യവസ്ഥകൾ ആഗോള വിതരണ ശൃംഖലയിൽ വിള്ളലുണ്ടാക്കുകയും വ്യാപാരത്തിൽ കുറവു വരുത്തുകയും ചെയ്തു.
ലോക വ്യാപാര സംഘടന (WTO) ട്രംപ് ഭരണകൂടമുണ്ടാക്കിയ മുൻഗണനകളിൽ ക്രമീകരണമുണ്ടാക്കിയത് അമേരിക്കയ്ക്ക് ദോഷമായി. ചൈനയുമായുള്ള വ്യാപാര ഇറക്കുമതി ബന്ധത്തിലെ വിള്ളൽ ആഗോള സമ്പദ്ഘടനയ്ക്ക് ദോഷമുണ്ടാക്കി.
ട്രംപ്ണോമിക്സിനെതിരായ വിമർശനങ്ങൾ
ട്രംപിന്റെ സംരക്ഷണ നടപടികളും കിറുക്കൻ സ്വഭാവങ്ങളും പ്രതികൂലഫലങ്ങളാണ് ഉണ്ടാക്കിയത്. സംരക്ഷണ നിയമങ്ങൾ വ്യാപാരം ഇടിയുന്നതിനും ചെലവുകൾ ഉയരുന്നതിനും കാരണമായി വ്യാപാരനയങ്ങളിലെ കാര്യക്ഷമതയില്ലായ്മയും അവ സാമ്പത്തികരംഗങ്ങളിൽ ഉണ്ടാക്കിയ ആഘാതങ്ങളും പല സാമ്പത്തിക വിദഗ്ധരും ചോദ്യം ചെയ്തു.
ട്രംപിന്റെ നികുതി നയം സമ്പന്ന വർഗത്തിന് നേട്ടമുണ്ടാക്കുന്നതും വരുമാനങ്ങൾ അസമത്വം കൂട്ടുന്നതും ബജറ്റ് കമ്മി വർധിപ്പിക്കുന്നതുമാണെന്ന വിമർശനം ഉയർന്നുവന്നു. ട്രംപിന്റെ Tax cut and Job Act (TCJA) ന് കീഴിലുള്ള നികുതി വെട്ടിക്കുറയ്ക്കൽ വിമർശനത്തിന് ഇടവരുത്തി. അത് സമ്പന്ന വർഗത്തിനും കോർപറേറ്റുകൾക്കുമാണ് വലിയ ഗുണമുണ്ടാക്കിയത്. അത് വരുമാന അന്തരം കൂട്ടുകയും നിഷേധ സാമ്പത്തികവളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.
അടിസ്ഥാന സൗകര്യ വികസന പരിപാടികൾക്കും സാമ്പത്തിക വളർച്ചാനയങ്ങൾക്കും ട്രംപ് ഉദ്ദേശിച്ച ഗുണം ലഭിച്ചിട്ടില്ല. പ്രധാനപ്പെട്ട പല പാക്കേജുകളും നിയമമായില്ല. ട്രംപ് നടപ്പിലാക്കിയ പല നയങ്ങളും മാറ്റുന്നതിന് ബൈഡൻ ശ്രമിച്ചു. പാരീസ് കാലാവസ്ഥാ കരാറിൽ വീണ്ടും ചേർന്നു. ട്രംപിന്റെ പല പാക്കേജുകളും (വ്യാപാരസംബന്ധമായ) പുനഃക്രമീകരിച്ചും ബൈഡനോ മിക്സ് ശ്രദ്ധയൂന്നിയത് സമ്പദ്ഘടനയുടെ പുനഃപ്രാപ്തിയും (Recovery), ശുദ്ധമായ ഊർജത്തിലും ഹരിതഗൃഹ വാതക പ്രസരണം കുറയ്ക്കുന്നതിനുമായിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം
അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ്. 118.3 ശതകോടി ഡോളറിന്റെ വ്യാപാരമാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ളത്. ഇന്ത്യയ്ക്ക് വ്യാപാരമിച്ചമുള്ള ഏറ്റവും പ്രബലരാജ്യം അമേരിക്കയാണ്. 36.74 ശതകോടി ഡോളറിന്റെ വ്യാപാരമിച്ചമാണ് അമേരിക്കയുമായി നമുക്കുള്ളത്.
അമേരിക്കയുടെ 10 പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. അവരുമായി ഇന്ത്യയിലേക്കുള്ള കയറ്റുമതി മൊത്തം കയറ്റുമതിയുടെ മൂന്നു ശതമാനത്തിൽ താഴെയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശപ്രത്യക്ഷനിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. കഴിഞ്ഞ വർഷമിത് 103ശതകോടി ഡോളറിന്റേതായിരുന്നു . ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് അധിക ചുങ്കം ചുമത്തുന്നതിന് ട്രംപ് തയാറായേക്കും. അമേരിക്കൽ ഉൽപന്നങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അതേ തോതിൽ ഉയർന്ന തീരുവ തിരിച്ചും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.
അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിൽ ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നത് ഇന്ത്യയുടെ ഐടി മേഖലയിലെ സാധ്യതകൾക്ക് മങ്ങലേൽപിക്കും. പണമിടപാടുകൾക്ക് ഡോളറിനു പകരം മറ്റേതെങ്കിലും കറൻസി ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യയടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മറ്റേതെങ്കിലും കറൻസി ഉപയോഗിച്ചാൽ 100ശതമാനം ഇറക്കുമതി ചുങ്കം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇപ്പോഴുള്ള പല ഭീഷണികളും ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.
ട്രംപ്ണോമിക്സിന്റെ ഭാവി:
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റായുള്ള ട്രംപിന്റെ തിരിച്ചുവരവ് ആഗോള സാമ്പത്തികരംഗത്ത് പ്രതീക്ഷയെക്കാൾ ആശങ്കയാണുണ്ടാക്കുന്നത്. തീവ്ര ആഗോള വ്യാപരയുദ്ധത്തിലേക്കുള്ള തിരിച്ചുപോക്കിന് അതു വഴിയൊരുക്കുമെന്നു വേണം കരുതാൻ.
അറിവിന്റെ അടിസ്ഥാനത്തിലുള്ള സമ്പദ്ഘടനയുടെ കാലമാണിത്. ട്രംപിന്റെ പല നയങ്ങളും പരിപാടികളും പുതിയ കാലത്ത് അത്ര കാര്യക്ഷമമാവില്ല.
ലേഖകൻ സാമ്പത്തിക വിദഗ്ധനാണ്