സമ്പദ് വ്യവസ്ഥയിൽ, പ്രത്യേകിച്ച്, ബാങ്കുകളുടെ കൈയ്യിൽ പണം ആവശ്യത്തിന് ഇല്ല എന്ന് പത്തു ദിവസം മുമ്പാണ് കേന്ദ്ര ബാങ്ക് പറഞ്ഞത്. ഈ പ്രതിസന്ധി തരണം ചെയ്യുവാൻ കേന്ദ്ര ബാങ്ക് വിപണിയിൽ നേരിട്ട് ഇടപെടുകയും (OMO) ചെയ്തു. 1.5 ലക്ഷം കോടി രൂപയാണ് ഇത് വഴി പല ഘട്ടങ്ങളിലായും പലവിധ വഴികളിലൂടെയും വിപണിയിൽ എത്തുക.

സമ്പദ് വ്യവസ്ഥയിൽ, പ്രത്യേകിച്ച്, ബാങ്കുകളുടെ കൈയ്യിൽ പണം ആവശ്യത്തിന് ഇല്ല എന്ന് പത്തു ദിവസം മുമ്പാണ് കേന്ദ്ര ബാങ്ക് പറഞ്ഞത്. ഈ പ്രതിസന്ധി തരണം ചെയ്യുവാൻ കേന്ദ്ര ബാങ്ക് വിപണിയിൽ നേരിട്ട് ഇടപെടുകയും (OMO) ചെയ്തു. 1.5 ലക്ഷം കോടി രൂപയാണ് ഇത് വഴി പല ഘട്ടങ്ങളിലായും പലവിധ വഴികളിലൂടെയും വിപണിയിൽ എത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്പദ് വ്യവസ്ഥയിൽ, പ്രത്യേകിച്ച്, ബാങ്കുകളുടെ കൈയ്യിൽ പണം ആവശ്യത്തിന് ഇല്ല എന്ന് പത്തു ദിവസം മുമ്പാണ് കേന്ദ്ര ബാങ്ക് പറഞ്ഞത്. ഈ പ്രതിസന്ധി തരണം ചെയ്യുവാൻ കേന്ദ്ര ബാങ്ക് വിപണിയിൽ നേരിട്ട് ഇടപെടുകയും (OMO) ചെയ്തു. 1.5 ലക്ഷം കോടി രൂപയാണ് ഇത് വഴി പല ഘട്ടങ്ങളിലായും പലവിധ വഴികളിലൂടെയും വിപണിയിൽ എത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്പദ് വ്യവസ്ഥയിൽ പ്രത്യേകിച്ച ബാങ്കുകളുടെ കൈയ്യിൽ പണം ആവശ്യത്തിന് ഇല്ല എന്ന്  പത്തു ദിവസ്സം മുമ്പാണ് കേന്ദ്ര ബാങ്ക് പറഞ്ഞത്.  ഈ പ്രതിസന്ധി തരണം ചെയ്യുവാൻ കേന്ദ്ര ബാങ്ക് വിപണിയിൽ നേരിട്ട് ഇടപെടുകയും (OMO) ചെയ്തു. 1.5 ലക്ഷം കോടി രൂപയാണ് ഇത് വഴി പല ഘട്ടങ്ങളിലായും പലവിധ വഴികളിലൂടെയും വിപണിയിൽ എത്തുക. 

 ഡിസംബറിലെ മോണിറ്ററി പോളിസി തീരുമാനത്തിൽ അമ്പത് ബേസിസ് പോയിന്റ് ക്യാഷ് റിസേർവ് റേഷ്യോ കുറച്ചുകൊണ്ട് 1.6 ലക്ഷം കോടി രൂപ ബാങ്കുകളുടെ കൈയ്യിൽ എത്തിച്ചതിന് ശേഷമാണ് ഈ വിപണി ഇടപെടലും കൂടുതൽ പണം സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കുന്നതും.  അതിനർത്ഥം സ്വഭാവികമായ രീതിയിൽ ആവശ്യത്തിന് പണമൊഴുക്ക് രാജ്യത്ത് ഇല്ല എന്നാണ്. ജി ഡി പി വളർച്ച കണക്കുകൂട്ടിയ രീതിയിൽ എത്താത്തതിന്റെ പ്രധാന കാരണമായി സർക്കാർ പറയുന്നത് വിപണിയിൽ പണമൊഴുക്ക് ആവശ്യത്തിന് ഇല്ല എന്നതാണ്. 

ADVERTISEMENT

വളർച്ചാനിരക്ക് 6.8 ശതമാനം, 6.6 ശതമാനം എന്നൊക്കെ മാറ്റി പറയുന്നത് ഇതുകൊണ്ടാണ്. നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വളർച്ച നിരക്ക് 5.4 ശതമാനമായി കുറഞ്ഞത് പരക്കെ ആശങ്ക ജനിപ്പിക്കുകയും ചെയ്തു.  ഇതും കൂടെ കാണിക്കിലെടുത്തു കൊണ്ടാവാം, ഏറ്റവും പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് ജി ഡി പി വളർച്ച 6.4ശതമാനമെന്ന് വീണ്ടും താഴേക്ക് വച്ചിരിക്കുന്നത്. 

ഡിസംബറിൽ റീപോ നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാരിന് ആഗ്രഹമുണ്ടായിരുന്നു.  ഇക്കാര്യം ധനമന്ത്രിയടക്കം തുറന്ന് സംസാരിച്ചതുമാണ്.  എന്നാൽ മോണിറ്ററി കമ്മിറ്റി ആറിൽ നാല് ഭൂരിപക്ഷത്തിൽ നിരക്കുകൾ തൊടാതെ നിലനിർത്തി.  പോളിസി സ്റ്റാൻസ് ന്യൂട്രൽ എന്ന് തീരുമാനിക്കുകയും ക്യാഷ് റിസർവ് റേഷ്യോ അര ശതമാനം കുറക്കുകയും ചെയ്ത് കൊണ്ട് ലിക്വിഡിറ്റി ആവശ്യം ഭാഗികമായി നിറവേറ്റുകയും ചെയ്തു. 

കേന്ദ്ര സർക്കാരിന്റെ മനസ്സ് മനസിലാക്കിയതുകൊണ്ടാവാം,വളരെ ശ്രദ്ധാപൂർവമാണ് ഗവർണർ ശക്തികാന്ത ദാസ് അന്ന് പോളിസി തീരുമാനങ്ങൾ രാജ്യത്തെ അറിയിച്ചത്.  എന്നത്തേയും പോലെ രാജ്യത്തിന്റെ വളർച്ചയിൽ കേന്ദ്ര ബാങ്കിന് അതിയായ ആഗ്രഹവും ഉത്തരവാദിത്തവും ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത്, കേന്ദ്ര ബാങ്കിന്റെ പ്രാഥമിക ഉത്തരവാദിത്തമായ ലിക്വിഡിറ്റി മാനേജ്മെന്റും പണപ്പെരുപ്പ നിയന്ത്രണവും നിറവേറ്റുവാൻ വേണ്ടിയുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത് എന്നാണ്.  എന്നാൽ കേന്ദ്ര സർക്കാർ ഈ തീരുമാനങ്ങളിൽ പൂർണ സംതൃപ്‌തരായില്ല. 

ബജറ്റിലെ തന്ത്രം

ADVERTISEMENT

മോണിറ്ററി പോളിസിയിൽ വേണ്ടത്ര ലിക്വിഡിറ്റി റിലീസ് സാധ്യമാവാത്ത സാഹചര്യത്തിൽ സർക്കാരിന്റെ മുമ്പിലുള്ള പോംവഴി ഫിസ്കൽ പോളിസി വഴി അത് സാധ്യമാകുമോ എന്ന് ശ്രമിക്കലാണ്.  അതിനുള്ള ഉത്തരമാണ്, കേന്ദ്ര ബഡ്ജറ്റിൽ കണ്ടത്.  പ്രത്യക്ഷ നികുതിയിൽ മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഇളവ് കൊണ്ടുവന്നത്, ഇടത്തരക്കാരെ സഹായിക്കുവാൻ വേണ്ടി മാത്രമല്ല, സമ്പദ് വ്യവസ്ഥയിൽ പണ ലഭ്യത വർദ്ധിപ്പിച്ച് ഉപഭോഗം വർദ്ധിപ്പിക്കുവാനും അത് വഴി വളർച്ചയെ ത്വരിതപ്പെടുത്തുവാനും വേണ്ടിയാണ്. 

Representative Image

എന്നാൽ ഈ തീരുമാനം വഴി ജോലിക്കാരുടെയും മറ്റും കൈയ്യിൽ കൂടുതൽ പണം എത്തുവാൻ സമയം എടുക്കും.  ഒരു ലക്ഷം കോടി രൂപയാണ് ഈ ഇനത്തിൽ സർക്കാരിന്റെ നികുതി വരുമാനത്തിൽ കുറവ് വരിക എന്ന് ബജറ്റിൽ പറയുന്നു.  ഈ ഒരു ലക്ഷം കോടി രൂപ മുഴുവനും ഒറ്റയടിക്ക് വിപണിയിൽ എത്തില്ല.  മാത്രമല്ല, ഇതിൽ ഒരു ഭാഗം സേവിങ്സ് ആയും, മറ്റൊരു ഭാഗം ഇൻവെസ്റ്റ്മെന്റ് ആയും പോകും. 

അതിനുമുപരി നികുതിയിൽ കുറവ് വരുത്തിയതിന്റെ ആനുകൂല്യം ചെറിയൊരു വിഭാഗത്തിന് മാത്രമേ ലഭിക്കുന്നുള്ളൂ. പുതിയ അടിസ്ഥാന വികസന പ്രവർത്തനങ്ങളിലൂടെ പണം വിപണിയിലെത്താനും സമയമെടുക്കും. ഇതൊക്കെ നോക്കിയാൽ, സമ്പദ് വ്യവസ്ഥയിൽ വ്യാപകമായ രീതിയിൽ ഉപഭോഗം ഉറപ്പുവരുത്തുവാൻ കുറെ കൂടെ ആളുകളിലേക്ക്‌ ക്രയ വിക്രയശേഷി വേഗത്തിൽ എത്തുന്ന നടപടികൾ വേണം.  അത് സാധ്യമാകുക,കേന്ദ്ര ബാങ്ക് നിരക്ക് കുറക്കുന്നത് കൊണ്ട് മാത്രമാണ്.

ഇത്തവണ നിരക്ക് കുറക്കുവാൻ കേന്ദ്ര ബാങ്കിന് എന്താണ് തടസ്സം?  ചില തടസ്സങ്ങൾ ഉണ്ട്.  അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വി  ലക്കയറ്റം കേന്ദ്ര ബാങ്ക് നിശ്ചയിട്ടുള്ള അഭിലഷണനീയ നാല് ശതമാനം എന്ന നിലയിലേക്ക് താഴ്ന്നിട്ടില്ല എന്നതാണ്.  നടപ്പു സാമ്പത്തിക വര്‍ഷം വിലക്കയറ്റ നിരക്ക് 4.5 ശതമാനത്തിനും 4.8 ശതമാനത്തിനും ഇടയിൽ നിർത്താൻ കഴിയുമെന്ന് ഡിസംബറിലെ മോണിറ്ററി പോളിസി അവലോകനസമയത്ത് കരുതിയിരുന്നു. 

ADVERTISEMENT

എങ്കിലും ഈ സാമ്പത്തിക വർഷം വിലക്കയറ്റ നിരക്ക് 5 ശതമാനത്തിൽ നിർത്താൻ കഴിയുമോ എന്നത് ഇന്നത്തെ സാഹചര്യത്തിൽ ഉറപ്പില്ല.  അങ്ങനെ നോക്കുമ്പോൾ, വിലക്കയറ്റ മാർഗനിർദ്ദേശവും ലക്ഷ്യവും റീപോ നിരക്ക് കുറയ്ക്കുവാൻ അനുകൂലമല്ല.  അമേരിക്ക നിരക്കുകൾ ഒന്നുരണ്ടു തവണ കുറച്ചു എന്നതാണ് നമ്മുടെ നിരക്ക് കുറയ്ക്കാനായി മറ്റൊരു കാരണം പറയാവുന്നത്. 

ആഗോള തലത്തിൽ സംഭവിക്കുന്നത്

എന്നാൽ ഈ സ്ഥിതിക്ക് വലിയ മാറ്റം വന്നിരിക്കുകയാണ്.  നിരക്കുകൾ തുടർച്ചയായി കുറച്ചേക്കാം എന്ന വിലയിരുത്തലൊന്നും ഇന്ന് അവിടെ നിലവിലില്ല.  മാത്രമല്ല ഫെഡറൽ റിസർവ് ഇപ്പോൾ പറയുന്നത് ഇനിയൊരു കുറവിന്  പ്രസക്തിയില്ല എന്നാണ്.  പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനങ്ങൾ, പ്രത്യേകിച്ച്, ചൈന, കാനഡ, മെക്സിക്കോ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് വർദ്ധിച്ച ചുങ്കം ചുമത്തിയത്, അവിടെ വലിയ വിലക്കയറ്റത്തിന് ഇടയാക്കും.  അങ്ങനെയൊരു സാഹചര്യത്തിൽ, എങ്ങനെയാണ്, ഫെഡറൽ റിസർവ് നിരക്ക് കുറക്കുക?

അമേരിക്കൻ സംഭവവികാസങ്ങൾ മൂലം ഡോളർ ശക്തിപ്പെടുകയും  ഇന്ത്യൻ രൂപ വീണ്ടും താഴേക്കു പോകുകയും ചെയ്തു.  ഈ സാഹചര്യത്തിൽ എങ്ങനെയാണ് നമ്മുടെ റിസർവ് ബാങ്ക് നിരക്ക് കുറയ്ക്കുക?വിലക്കയറ്റം ഉയർന്നു നിൽക്കുമ്പോഴും വളർച്ചയെ ലക്‌ഷ്യം വച്ച്  യൂറോപ്യൻ യൂണിയൻ രണ്ടാഴ്ച മുമ്പാണ് നിരക്ക് കുറച്ചത്. 

An Indian man speaks on the phone outside the Reserve Bank of India (RBI) head office in Mumbai on April 5, 2018. - India's central bank on April 5 kept interest rates at a seven-year-low despite a slowdown in inflation and a recent spurt in economic growth. The Reserve Bank of India (RBI) said the benchmark repo rate -- the level at which it lends to commercial banks --- would remain unchanged at 6.0 percent. (Photo by PUNIT PARANJPE / AFP)

മാത്രമല്ല, ഇനിയും കുറയ്ക്കും എന്നാണ് അവിടുത്തെ നിലപാട്.  ഇത്  റിസർവ് ബാങ്കിന് വേണമെങ്കിൽ ഇത്തവണ പിന്തുടരാം.  പ്രത്യേകിച്ചും ഈ സാമ്പത്തിക വർഷത്തെ അവസാനത്തെ മോണിറ്ററി പോളിസി ആയതിനാലും ആഭ്യന്തര വളർച്ചക്ക് ഇനിയുള്ള രണ്ടു മാസങ്ങളിൽ ഉത്തേജനം നൽകി, സർക്കാരിന്റെ വളർച്ച ലക്ഷ്യത്തെ പിൻതാങ്ങാം.  

അങ്ങനെ കുറച്ചതായി നമ്മുടെ അനുഭവത്തിൽ ഇല്ല. എന്നാൽ നിരക്ക് കുറക്കുന്നത് അങ്ങനെയല്ല. റീപോ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ വായ്പകൾക്കും,ഒറ്റയടിക്കല്ലെങ്കിൽ പോലും,പലിശ കുറയ്ക്കുവാൻ ബാങ്കുകൾ നിയമപരമായി ബാധ്യസ്ഥരാവും.  ഭവന വായ്പകൾ പോലുള്ള, വാഹന വായ്പകൾ പോലുള്ള വ്യക്തിഗത വായ്പകൾ എടുത്ത ധാരാളം ആളുകൾക്ക് ഉടനടി കുറഞ്ഞ തവണ തുക അടച്ചാൽ മതിയാവും. 

ഫ്ലോട്ടിങ് നിരക്ക് വായ്പകളും കുറച്ച നിരക്കിൽ ലഭ്യമാകും.  വ്യവസായങ്ങൾക്കും, ബിസിനസിനും ഇത് കൈത്താങ്ങാകും.  കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.  പ്രത്യക്ഷ നികുതിയിളവ് പോലെയല്ല, രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വാങ്ങൽ ശേഷി പുഷ്ടിപ്പെടും. 

ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിൽ  വന്ന നേരിയ ആശ്വാസവും തുടർന്നങ്ങോട്ട് ഈ നില മെച്ചപ്പെടുമെന്ന വിലയിരുത്തലും നിരക്ക് കുറക്കുവാൻ മോണിറ്ററി പോളിസി കമ്മിറ്റിയെ സഹായിക്കും.  മാത്രമല്ല, വിലക്കയറ്റ നിരക്ക് നാലിൽ നിന്ന് രണ്ട് ശതമാനം കൂടി ആറ് വരെ എത്തിയാലും പിടിച്ചുനിൽക്കാം എന്നാണല്ലോ കേന്ദ്ര ബാങ്കിന്റെ പ്രഖ്യാപിത നിലപാട്. അങ്ങനെ നോക്കുമ്പോൾ, അവിടെയും വലിയ വെല്ലുവിളി ഇല്ല. 

ആറിൽ അഞ്ചിൽ ഭൂരിപക്ഷത്തോടെയായിരുന്നു കഴിഞ്ഞതിന്റെ മുന്നത്തെ കമ്മിറ്റി നിരക്കുകൾ നിലനിർത്തുവാൻ തീരുമാനിച്ചത്.  കഴിഞ്ഞ തവണ ഇത്, ആറിൽ നാലായി കുറഞ്ഞു.  എല്ലാത്തിനും ഉപരിയായി, പുതിയ ഗവർണറുടെ ആദ്യത്തെ മോണിറ്ററി അവലോകന പോളിസിയാണ് വരാനിരിക്കുന്നത്. ഇത്തവണ നിരക്ക് കുറക്കുക തന്നെ ചെയ്യും.

ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് ലേഖകൻ

English Summary:

Repo rate reduction is expected this time by the RBI to boost India's GDP growth. The decision will impact inflation, liquidity, and loan interest rates.