നഗര തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാരിനെ ആശ്രയിക്കാതെ വികസന പദ്ധതികൾ നടപ്പാക്കാൻ വഴിതുറക്കുന്ന മുനിസിപ്പൽ ബേ‍ാണ്ട് സംസ്ഥാനത്ത് ആദ്യം കോർപറേഷനുകളിൽ തുടങ്ങും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയനുസരിച്ചു കട ബാധ്യതകളില്ലാത്ത മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും സ്വന്തമായി കടപ്പത്രം ഇറക്കാനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നഗര തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാരിനെ ആശ്രയിക്കാതെ വികസന പദ്ധതികൾ നടപ്പാക്കാൻ വഴിതുറക്കുന്ന മുനിസിപ്പൽ ബേ‍ാണ്ട് സംസ്ഥാനത്ത് ആദ്യം കോർപറേഷനുകളിൽ തുടങ്ങും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയനുസരിച്ചു കട ബാധ്യതകളില്ലാത്ത മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും സ്വന്തമായി കടപ്പത്രം ഇറക്കാനാകും.  

സർക്കാർ നിയമിക്കുന്ന ഏജൻസിയുടെ വിലയിരുത്തലിൽ മികച്ച ക്രെഡിറ്റ് റേറ്റിങ് നേടുന്ന മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും കടപ്പത്രം ഇറക്കാം. ക്രെഡിറ്റ് റേറ്റിങ് അനുസരിച്ചാണു കടപ്പത്രത്തിന്റെ വില നിശ്ചയിക്കുക. കേന്ദ്രസർക്കാരിന്റെ ഇൻസെന്റീവും ലഭിക്കും. കടപ്പത്രം വാങ്ങുന്നവർക്കു നിശ്ചിത കാലാവധിക്കു ശേഷം പലിശയടക്കം തുക തിരികെ നൽകണം. ലൈബ്രറികൾ, ഐടി പാർക്കുകൾ, വ്യാപാര സമുച്ചയങ്ങൾ, മാർക്കറ്റുകൾ, മാലിന്യസംസ്കരണ പദ്ധതികൾ എന്നിവ കടപ്പത്രം ഇറക്കി നടപ്പാക്കാം. 

ADVERTISEMENT

വൻനിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങൾക്കും ബേ‍ാണ്ട് വഴി പണം മുടക്കാൻ അവസരം ലഭിക്കും. രാജ്യത്ത് 1997ൽ ബെംഗളൂരു മുനിസിപ്പൽ കേ‍ാർപറേഷനാണ് ആദ്യം ബേ‍ാണ്ട് നടപ്പാക്കിയത്. സൗരേ‍ാർജ പദ്ധതിക്കു മാത്രമായി ഗാസിയാബാദ് നഗരസഭ ഇറക്കിയ ഹരിതബേ‍ാണ്ട് വഴി 240 കേ‍ാടി രൂപയുടെ നിക്ഷേപം ലഭിച്ചു.

ബേ‍ാണ്ട് പദ്ധതിക്ക് നടപടി വൈകാതെ

നഗരവികസന നയ കമ്മിഷൻ നിർദേശിച്ച ബേ‍ാണ്ട് പദ്ധതിക്കു താമസിയാതെ നടപടി ആരംഭിക്കും. അതിനു നഗരതദ്ദേശ സ്ഥാപനങ്ങളെ സജ്ജമാക്കാൻ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ആദ്യം ക്രെഡിറ്റ് റേറ്റിങ് നടത്തണം. കൂടുതൽ തദ്ദേശസ്ഥാപനങ്ങളെ പദ്ധതിയിലേക്കു കെ‍ാണ്ടുവരാൻ സമയമെടുക്കും.

∙ മന്ത്രി എം.ബി.രാജേഷ്

ADVERTISEMENT

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala launches a municipal bond system, empowering corporations to fund development projects independently. This innovative approach boosts urban development and offers attractive investment opportunities.

Show comments