സ്വർണം, വെള്ളി ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് പാർലമെന്റ് സമിതി

സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നു കൊമേഴ്സ് സംബന്ധിച്ച പാർലമെന്റ് സ്ഥിരം സമിതി. താരിഫ് അടക്കമുള്ള വിഷയങ്ങൾ കയറ്റുമതിയെ ബാധിക്കാതെ നോക്കാൻ യുഎസുമായും യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യ ഉന്നത തലത്തിൽ ചർച്ച നടത്തണമെന്നും രാജ്യസഭയിൽ വച്ച, സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

ന്യൂഡൽഹി∙ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നു കൊമേഴ്സ് സംബന്ധിച്ച പാർലമെന്റ് സ്ഥിരം സമിതി. താരിഫ് അടക്കമുള്ള വിഷയങ്ങൾ കയറ്റുമതിയെ ബാധിക്കാതെ നോക്കാൻ യുഎസുമായും യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യ ഉന്നത തലത്തിൽ ചർച്ച നടത്തണമെന്നും രാജ്യസഭയിൽ വച്ച, സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഉൽപാദനത്തിലെ കാർബൺ പുറന്തള്ളൽ സംബന്ധിച്ച് യുഎസും യൂറോപ്യൻ രാജ്യങ്ങളും വയ്ക്കുന്ന നിബന്ധനകൾ ഇടത്തരം, ചെറുകിട സ്ഥാപനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. 20 ഉൽപന്നങ്ങളാണ് ഇന്ത്യയുടെ കയറ്റുമതിയുടെ 63 ശതമാനവും വരുന്നത്. ഇതു വിപുലീകരിക്കണം. വസ്ത്ര നിർമാണ, കയറ്റുമതി മേഖലയിൽ സാങ്കേതിക വിദ്യ അടിയന്തരമായി മെച്ചപ്പെടുത്തണം.
കയറ്റുമതി ചെയ്യുന്ന സുഗന്ധ വ്യഞ്ജനങ്ങളിലെ കീടനാശിനിയുടെ അംശം സംബന്ധിച്ച് സൗദി അറേബ്യയുമായി സർക്കാർ ചർച്ച നടത്തുകയും ഇക്കാര്യത്തിൽ ഏകീകരണം കൊണ്ടുവരികയും ചെയ്യണം. ശ്രീലങ്ക വഴി കുരുമുളക് വൻ തോതിൽ ഇറക്കുമതി ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണം. ഇറാനിലേക്കുള്ള തേയില കയറ്റുമതിയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഉന്നതതല ചർച്ച നടത്തണം – റിപ്പോർട്ടിൽ നിർദേശിച്ചു.