ഒരു ഡോളറിൽ നിന്ന് ഒരു ലക്ഷം ഡോളറിലേക്ക്, നിക്ഷേപത്തിന്റെ തലവര മാറ്റുന്ന ബിറ്റ് കോയിൻ!
ആദ്യ ക്രിപ്റ്റോ കറൻസിയും ഏറ്റവും ജനപ്രിയ ക്രിപ്റ്റോറൻസിയുമായ ബിറ്റ് കോയിൻ വില റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. 2011ൽ 100 രൂപ മുടക്കി 2 ബിറ്റ് കോയിൻ വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന്റെ മൂല്യം ഒന്നര കോടി രൂപയ്ക്ക് മുകളിലായിരുന്നേനെ. 2008 ലെ ആഗോള മാന്ദ്യത്തിന്റെ സമയത്ത് ഉദയം ചെയ്ത ബിറ്റ് കോയിൻ

ആദ്യ ക്രിപ്റ്റോ കറൻസിയും ഏറ്റവും ജനപ്രിയ ക്രിപ്റ്റോറൻസിയുമായ ബിറ്റ് കോയിൻ വില റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. 2011ൽ 100 രൂപ മുടക്കി 2 ബിറ്റ് കോയിൻ വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന്റെ മൂല്യം ഒന്നര കോടി രൂപയ്ക്ക് മുകളിലായിരുന്നേനെ. 2008 ലെ ആഗോള മാന്ദ്യത്തിന്റെ സമയത്ത് ഉദയം ചെയ്ത ബിറ്റ് കോയിൻ തട്ടിപ്പാണ് എന്ന രീതിയിൽ പലരും കണ്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ അതിന്റെ ജനപ്രീതി ഉയർന്നു. 2021 , 2022 , 2023 വർഷങ്ങൾ ക്രിപ്റ്റോ വിന്റർ പ്രതിഭാസത്തിലൂടെ കഴിഞ്ഞു പോയ സമയങ്ങളായിരുന്നു. എന്നാൽ 2024 അവസാനിക്കാറായതോടെ ബിറ്റ് കോയിനു നല്ല കാലം തുടങ്ങിയിരിക്കുകയാണ്.
ജനുവരിയിൽ ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി സ്ഥാനമേൽക്കുന്നതോടെ ബിറ്റ് കോയിനും മറ്റ് ക്രിപ്റ്റോ കറൻസികളും ഇനിയും ഉയരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. അമേരിക്കയിൽ നിന്നും അനുകൂല നിയമ നിർമാണങ്ങൾ ക്രിപ്റ്റോ കറൻസികളിൽ ഉണ്ടാകുകയാണെങ്കിൽ മറ്റു രാജ്യങ്ങളും അതേ പാത പിന്തുടരുമെന്ന തോന്നൽ ക്രിപ്റ്റോ നിക്ഷേപകരിലുണ്ട്. ഓഹരികൾക്കോ, സ്വര്‍ണത്തിനോ, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കോ, ബോണ്ടുകൾക്കോ ഒന്നും നൽകാനാകാത്ത ആദായമാണ് ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളുടെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്.
ഇനിയും ഉയരും!
ജെഫ്‌റീസിലെ ഇക്വിറ്റി സ്ട്രാറ്റജിയുടെ ആഗോള തലവനായ ക്രിസ്റ്റഫർ വുഡ്, വില 150,000 ഡോളറിൽ എത്തിക്കഴിഞ്ഞാൽ തന്റെ കൈവശമുള്ള ബിറ്റ്കോയിൻ വിൽക്കാനുള്ള ആഗ്രഹം പ്രഖ്യാപിച്ചതോടെ ഇനിയും ബിറ്റ് കോയിൻ 53 ശതമാനം കൂടി ഉയരുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി. സ്വർണത്തിനെ ബിറ്റ് കോയിനിന് പകരക്കാരനായി കാണേണ്ടെന്നും വുഡ് അഭിപ്രായപ്പെട്ടു.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.