ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കി: എത്രയെന്നറിയാം
ഇന്ത്യയിലെ മൂന്ന് ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു, സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കാലാവധിയും നിക്ഷേപ തുകയും അനുസരിച്ച് വ്യത്യസ്ത വരുമാനമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് സ്ഥിര നിക്ഷേപ

ഇന്ത്യയിലെ മൂന്ന് ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു, സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കാലാവധിയും നിക്ഷേപ തുകയും അനുസരിച്ച് വ്യത്യസ്ത വരുമാനമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്
പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് സ്ഥിര നിക്ഷേപ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാലാവധി പൂർത്തിയാക്കും മുമ്പ് പിൻവലിക്കാനാകാത്ത non-callable നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിരക്ക് പ്രതിവര്‍ഷം 7.50% ലഭ്യമാണ്. 555 ദിവസമാണ് കാലാവധി.
സാധാരണ പൗരന്മാര്‍:
പ്രതിവര്‍ഷം 4% മുതല്‍ 7.45% വരെ (callable)
പ്രതിവര്‍ഷം 4.25% മുതല്‍ 7.50% വരെ (non-callable)
മുതിര്‍ന്ന പൗരന്മാര്‍:
180 ദിവസമോ അതില്‍ കൂടുതലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് 0.50% അധിക പലിശ.
555 ദിവസത്തെ non-callable നിക്ഷേപങ്ങള്‍ക്ക് 8% എന്ന ഉയര്‍ന്ന നിരക്ക് ലഭിക്കും.
സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് പ്രത്യേക നിരക്കുകള്‍
സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് (80 വയസും അതിനുമുകളിലും പ്രായമുള്ളവര്‍) വേണ്ടി പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് നിര്‍ദ്ദിഷ്ട സ്ഥിര നിക്ഷേപ കാലയളവുകളില്‍ 0.15% അധിക പലിശ വാഗ്ദാനം ചെയ്യുന്നു. 555 ദിവസത്തെ non-callable നിക്ഷേപങ്ങളില്‍ പ്രതിവര്‍ഷം 8.15% എന്ന ഉയര്‍ന്ന നിരക്ക് ലഭ്യമാണ്.
സൂപ്പര്‍ പൗരന്മാര്‍:
555 ദിവസത്തെ non-callable നിക്ഷേപത്തിന് 8.15%
555 ദിവസത്തെ callable നിക്ഷേപത്തിന് 8.10%
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ബാങ്ക് ഓഫ് മഹാരാഷ്ട്ര എഫ്ഡി കാലാവധി അനുസരിച്ച് സാധാരണ പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 2.75% മുതല്‍ 7.35% വരെയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ നിരക്ക് 2.75% മുതല്‍ 7.85% വരെയാണ്.
പ്രത്യേക എഫ്.ഡി സ്‌കീമുകള്‍:
∙200 ദിവസത്തെ കാലാവധിക്ക് 6.90%
∙333 ദിവസത്തെ കാലാവധിക്ക് 7.35%
∙400 ദിവസത്തെ കാലാവധിക്ക് 7.10%
∙777 ദിവസത്തെ കാലാവധിക്ക് 7.75%
മുതിര്‍ന്ന പൗരന്മാര്‍:
പ്രതിവര്‍ഷം 2.75% മുതല്‍ 7.85% വരെയാണ് പലിശ നിരക്ക്
പ്രത്യേക സ്‌കീമുകള്‍:
∙200 ദിവസത്തെ കാലാവധിക്ക് 7.40%
∙333 ദിവസത്തെ കാലാവധിക്ക് 7.85%
∙400 ദിവസത്തെ കാലാവധിക്ക് 7.60%
∙777 ദിവസത്തെ കാലാവധിക്ക് 7.75%
യെസ് ബാങ്ക്
യെസ് ബാങ്ക് 3 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. 2024 നവംബര്‍ 5 മുതല്‍ 18 മാസത്തെ എഫ്ഡി കാലയളവില്‍ 25 ബേസിസ് പോയിന്റുകളാണ് കുറച്ചത്. പ്രതിവര്‍ഷം 8% ല്‍ നിന്ന് 7.75% കുറഞ്ഞു.
സാധാരണ പൗരന്മാര്‍:
∙പ്രതിവര്‍ഷം 3.25% മുതല്‍ 7.75% വരെയാണ് പലിശ നിരക്ക്
∙18 മാസത്തെ എഫ്ഡി കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 7.75%
മുതിര്‍ന്ന പൗരന്മാര്‍:
∙പ്രതിവര്‍ഷം 3.75% മുതല്‍ 8.25% വരെയാണ് പലിശ നിരക്ക്
∙18 മാസത്തെ എഫ്ഡി കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 8.25%