ഈ ക്രിപ്റ്റോ കറൻസി വാങ്ങാൻ കെ വൈ സി വേണമെന്നില്ല, ഇടപാടുകൾ വേഗം നടത്താം
ക്രിപ്റ്റോകറൻസി ഉപയോക്താക്കൾ വേഗത, സ്വകാര്യത, സൗകര്യം എന്നിവക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഇടപാടുകൾക്ക് പലരും തെരഞ്ഞെടുക്കുന്ന ക്രിപ്റ്റോയാണ് എക്സ്ആർപി (റിപ്പിൾ). ഇപ്പോൾ എക്സ് ആർ പി മൂന്നാമത്തെ വലിയ ക്രിപ്റ്റോ കറൻസിയുടെ സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. USDT

ക്രിപ്റ്റോകറൻസി ഉപയോക്താക്കൾ വേഗത, സ്വകാര്യത, സൗകര്യം എന്നിവക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഇടപാടുകൾക്ക് പലരും തെരഞ്ഞെടുക്കുന്ന ക്രിപ്റ്റോയാണ് എക്സ്ആർപി (റിപ്പിൾ). ഇപ്പോൾ എക്സ് ആർ പി മൂന്നാമത്തെ വലിയ ക്രിപ്റ്റോ കറൻസിയുടെ സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. USDT , SOLANA എന്നിവയെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.
കെ വൈ സി
പല ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കും നോ യുവർ കസ്റ്റമർ (കെവൈസി) നടപടിക്രമങ്ങൾ ആവശ്യമാണ്. കെ വൈ സി നൽകുന്നത് സ്വകാര്യത ഇല്ലാതാക്കുമെന്ന വാദം പല ക്രിപ്റ്റോ ഉപഭോക്താക്കൾക്കുമുണ്ട്. കെവൈസി ഇല്ലാതെ ഇടപാടുകൾ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകളുടെ പ്രസക്തി ഇവിടെയാണ്. ഐഡന്റിറ്റി പരിശോധനയുടെ ആവശ്യമില്ലാതെ എക്സ്ആർപി വാങ്ങാനുള്ള മാർഗം സ്റ്റെൽത്തെക്സ് വാഗ്ദാനം ചെയ്യുന്നു. എക്സ്ആർപി ഇടപാടുകൾ സെക്കൻഡുകളിൽ പ്രോസസ് ചെയ്യപ്പെടുന്നു. ഇത് ധനകാര്യ സ്ഥാപനങ്ങൾക്കും പെട്ടെന്നുള്ള സെറ്റിൽമെന്റുകൾ ആവശ്യമുള്ള വ്യക്തികൾക്കും പ്രധാനമാണ്.
സ്റ്റെൽത്തെക്സ്
ലളിതവും സുരക്ഷിതവുമായ ഇടപാടുകൾക്കായി രൂപകൽപ്പന ചെയ്ത ഉപയോക്തൃ സൗഹൃദ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമാണ് സ്റ്റെൽത്തെക്സ്. പരമ്പരാഗത എക്സ്ചേഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ ഉപയോക്താക്കൾ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട ആവശ്യമില്ല. ഇത് സ്വകാര്യത വേണ്ടവർക്ക് യോജിച്ചതാണ്.
സ്റ്റെൽത്തെക്സ് പോലുള്ള കെവൈസി രഹിത പ്ലാറ്റ്ഫോമുകൾ ക്രിപ്റ്റോകറൻസി ഉപയോക്താക്കൾക്ക് നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെട്ട സ്വകാര്യതയും സുരക്ഷയുമാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്. വ്യക്തിഗത വിവരങ്ങൾ നൽകാതെ, ഉപയോക്താക്കൾക്ക് ഡാറ്റാ ലംഘനങ്ങളെയോ, ഐഡന്റിറ്റി മോഷണത്തെയോ ഭയക്കാതെ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും.
വേഗതയാണ് മറ്റൊരു ഗുണം. കെവൈസി പ്രക്രിയകൾ മണിക്കൂറുകളോ ദിവസങ്ങളോ എടുത്തേക്കാം. ഈ നടപടിക്രമങ്ങൾ മറികടക്കുന്നതിലൂടെ, ഇടപാടുകൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.
ക്രിപ്റ്റോ കറൻസികൾക്ക് കർശനമായ നിയന്ത്രണങ്ങളോ പരിമിതമായ ബാങ്കിങ് സേവനങ്ങളോ ഉള്ള രാജ്യങ്ങളിൽ കെവൈസി രഹിത എക്സ്ചേഞ്ചുകൾ ക്രിപ്റ്റോ വിപണിയിൽ പങ്കെടുക്കാനുള്ള ഒരു അവസരമാണ് ഒരുക്കുന്നത്.
അപകടസാധ്യതകൾ
കെവൈസി രഹിത പ്ലാറ്റ്ഫോമുകൾ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അപകടസാധ്യതകളുമുണ്ട്. റെഗുലേറ്ററി മേൽനോട്ടത്തിന്റെ അഭാവം ഇത്തരം പ്ലാറ്റ് ഫോമുകളുടെ പ്രധാന പ്രശ്നമാണ്. കെവൈസി ഇല്ലാതെ, ഇടപാടുകൾ സുതാര്യമാകില്ല. ഇത് തർക്കങ്ങളോ തട്ടിപ്പുകളോ ഉണ്ടായാൽ ഫണ്ട് വീണ്ടെടുക്കൽ അസാധ്യമാക്കും.
പല കെവൈസി രഹിത പ്ലാറ്റ്ഫോമുകളും നിങ്ങൾക്ക് കൈമാറാൻ കഴിയുന്ന തുകയ്ക്ക് പരിധികൾ ഏർപ്പെടുത്തുന്നു, ഇത് വലിയ തോതിലുള്ള ഇടപാടുകൾ നടത്തുന്നവർക്ക് അനുയോജ്യമായേക്കില്ല.
ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ ജാഗ്രത പാലിക്കണം . വാലറ്റ് വിലാസങ്ങൾ പരിശോധിച്ചും, സ്വകാര്യ കീകൾ സുരക്ഷിതമാക്കിയും, ഫിഷിങ് തട്ടിപ്പുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം ശ്രദ്ധിക്കണം. ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.