ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപനേട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു. ഓഹരി വിപണികൾ റെക്കോർഡുകൾ ഭേദിച്ചു കുതിക്കുമ്പോൾ നിക്ഷേപകർ പരമാവതി നേട്ടമുണ്ടാക്കാനാവും ശ്രമിക്കുക. അവിടെ പലരും റിസ്ക് പരിഗണിക്കാറേയില്ല. പക്ഷേ,

പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
ഓഹരി വിപണികൾ റെക്കോർഡുകൾ ഭേദിച്ചു കുതിക്കുമ്പോൾ നിക്ഷേപകർ പരമാവതി നേട്ടമുണ്ടാക്കാനാവും ശ്രമിക്കുക. അവിടെ പലരും റിസ്ക് പരിഗണിക്കാറേയില്ല. പക്ഷേ, ദീർഘകാലയളവിൽ മികച്ച നേട്ടമുണ്ടാക്കി സാമ്പത്തിക ലക്ഷ്യങ്ങൾ നേടണമെങ്കിൽ റിസ്ക് എന്ന ഘടകംകൂടി തിരിച്ചറിയണം. അല്ലെങ്കിൽ ആവശ്യമുള്ള സമയത്ത് നിങ്ങളുടെ നിക്ഷേപം ഉപയോഗപ്പെടാതെ വന്നേക്കാം. നിക്ഷേപകന്‍റെ പോർട്ട്ഫോളിയോ സമീപനം, നിക്ഷേപിച്ച കമ്പനികളുടെ പ്രകടനം, സാമ്പത്തിക–രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം ഓഹരിയുടെ നേട്ടത്തെ ബാധിക്കുന്ന റിസ്കുകളാണ്.
നേട്ടവും നഷ്ടവും ബാലൻസ് ചെയ്യണം
കഴിഞ്ഞ 40 വർഷമായി സെൻസെക്സ് ശരാശരി 15%(സിഎജിആർ) നേട്ടം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ വർഷവും എല്ലാ ഓഹരികളും സമാനമായ നേട്ടം നൽകിയിട്ടുമില്ല. അതായത് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിച്ച്, അച്ചടക്കത്തോടെ നിക്ഷേപിച്ചാൽ മാത്രമേ നിക്ഷേപന് ഈ നേട്ടം ഉറപ്പാക്കാനാകൂ. റിസ്‌കില്ലാതെ നേട്ടവും ഉണ്ടാകില്ല, ഓരോരുത്തർക്കും താങ്ങാവുന്ന റിസ്ക് മാത്രം എടുക്കുക എന്നതാണ് ശരി.
ഓഹരിവില ഇടിഞ്ഞു എന്നതുകൊണ്ടു മാത്രം നിക്ഷേപം നടത്താതിരിക്കുക. ഒരു കൂട്ടത്തിന്‍റെ തീരുമാനത്തിനു പിന്നാലെ പോകാതെ മികച്ച ഓഹരികൾ കണ്ടെത്തിവേണം നിക്ഷേപിക്കാൻ. വ്യത്യസ്ത മേഖലകളിൽ നിക്ഷേപം ഉറപ്പാക്കണം.
മുകളിൽ പറഞ്ഞപോലെ വൈവിധ്യവൽക്കരണം ഉറപ്പാക്കാൻ സാദാ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്ന എളുപ്പമാർഗം ഹൈബ്രിഡ് ഫണ്ടുകളാണ്.
എല്ലാ ആസ്തികളും ഉപയോഗപ്പെടുത്തുന്നു
ഇവയ്ക്ക് നിഫ്റ്റിയെക്കാൾ ചാഞ്ചാട്ടം കുറവാണ്, അതായത് റിസ്ക് അത്രയും കുറവാണെന്ന് അർഥം. പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു. അതായത് വ്യത്യസ്ത ആസ്തികളിലെ നിക്ഷേപത്തിലൂടെ മൊത്തം റിസ്ക് കുറയ്ക്കാൻ ഹൈബ്രിഡ് ഫണ്ടുകള്‍ക്കു സാധിക്കും.
ഉദാഹരണത്തിന് 2009-2023 വരെയുള്ള 15 വർഷത്തിൽ 7 വർഷം ഓഹരി (സെൻസെക്സ്) മറ്റ് എല്ലാവിഭാഗത്തെയും മറികടക്കുന്ന പ്രകടനം നടത്തി. ഇതേ കാലയളവിൽ ഫിക്സഡ് ഇൻകം വിഭാഗം ഒരു വർഷവും സ്വർണം ഏഴു വർഷവും മികച്ച നേട്ടം നൽകി. ഈ നേട്ടങ്ങളെല്ലാം ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിച്ചവർക്കു ലഭിച്ചിട്ടുണ്ടാകും.
ഉയരത്തിലും താഴ്ചയിലും നിക്ഷേപിക്കാം
ഫണ്ട് മാനേജർമാർ സാഹചര്യങ്ങൾക്കനുസരിച്ച് ഓരോ ആസ്തികളിലെയും നിക്ഷേപം മാറ്റാം. അതിനാൽ നിക്ഷേപകന് പരമാവധി നേട്ടം ഉറപ്പാക്കാന്‍ സാധിക്കും. വിപണി ഉയർന്നിരിക്കുമ്പോഴും താഴ്ന്നിരിക്കുമ്പോഴും നിക്ഷേപം തുടങ്ങുന്നതിൽ പ്രശ്നമില്ല, ഒന്നിച്ചൊരു തുകയോ എസ്ഐപിയിൽ തവണകളായോ നിക്ഷേപിക്കുന്നതിനും ഹൈബ്രിഡ് ഫണ്ടുകൾ അനുയോജ്യമാണ്. മൊത്തത്തിൽ റിസ്ക് കുറഞ്ഞ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് ഹൈബ്രിഡ് ഫണ്ടുകൾ.
ഡിസംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്