വിദേശ യാത്ര ചെയ്യുമ്പോള് ഈ കാർഡുകളും ആപ്പുകളും നിങ്ങളുടെ സഹായത്തിനുണ്ടാകും
വിദേശയാത്രയിൽ ഉപകാരപ്പെടുന്ന കാർഡ്–ആപ്പ് വിവരങ്ങളും ഓഫറുകളും 1. ഫോറെക്സ് കാർഡിലെ പണം തീർന്നാൽ വിദേശയാത്രയ്ക്കിടയിൽ ഫോറെക്സ് കാർഡിലെ പണം തീർന്നാൽ പെട്ടെന്നു റീചാർജ് ചെയ്യാനുള്ള സൗകര്യം BookMyForex എന്ന കമ്പനി നൽകുന്നുണ്ട്. ‘BookMy Forex True Zero Markup’ കാർഡിലെ തൽക്ഷണ റീലോഡ് സംവിധാനംവഴി തത്സമയം
വിദേശയാത്രയിൽ ഉപകാരപ്പെടുന്ന കാർഡ്–ആപ്പ് വിവരങ്ങളും ഓഫറുകളും 1. ഫോറെക്സ് കാർഡിലെ പണം തീർന്നാൽ വിദേശയാത്രയ്ക്കിടയിൽ ഫോറെക്സ് കാർഡിലെ പണം തീർന്നാൽ പെട്ടെന്നു റീചാർജ് ചെയ്യാനുള്ള സൗകര്യം BookMyForex എന്ന കമ്പനി നൽകുന്നുണ്ട്. ‘BookMy Forex True Zero Markup’ കാർഡിലെ തൽക്ഷണ റീലോഡ് സംവിധാനംവഴി തത്സമയം
വിദേശയാത്രയിൽ ഉപകാരപ്പെടുന്ന കാർഡ്–ആപ്പ് വിവരങ്ങളും ഓഫറുകളും 1. ഫോറെക്സ് കാർഡിലെ പണം തീർന്നാൽ വിദേശയാത്രയ്ക്കിടയിൽ ഫോറെക്സ് കാർഡിലെ പണം തീർന്നാൽ പെട്ടെന്നു റീചാർജ് ചെയ്യാനുള്ള സൗകര്യം BookMyForex എന്ന കമ്പനി നൽകുന്നുണ്ട്. ‘BookMy Forex True Zero Markup’ കാർഡിലെ തൽക്ഷണ റീലോഡ് സംവിധാനംവഴി തത്സമയം
വിദേശയാത്രയിൽ ഉപകാരപ്പെടുന്ന കാർഡ്–ആപ്പ് വിവരങ്ങളും ഓഫറുകളും ഏതൊക്കെയെന്നറിയാം.
1. ഫോറെക്സ് കാർഡിലെ പണം തീർന്നാൽ
വിദേശയാത്രയ്ക്കിടയിൽ ഫോറെക്സ് കാർഡിലെ പണം തീർന്നാൽ പെട്ടെന്നു റീചാർജ് ചെയ്യാനുള്ള സൗകര്യം BookMyForex എന്ന കമ്പനി നൽകുന്നുണ്ട്. ‘BookMy Forex True Zero Markup’ കാർഡിലെ തൽക്ഷണ റീലോഡ് സംവിധാനംവഴി തത്സമയം ഡിജിറ്റലായി ടോപ്പ് അപ്പ് ചെയ്യാം. BookMyForex ആപ്പിൽ യാത്രാ ഇൻഷുറൻസ്, കറൻസി എക്സ്ചേഞ്ച്, ഫോറിൻ കറൻസി നോട്ട്സ്, ഫോറിൻ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നീ സേവനങ്ങളും ലഭ്യമാണ്.
2. ഹോട്ടൽ ചെക്ക് ഇൻ അടക്കം ഡിജി യാത്ര ആപ്പ്
2024 അവസാനത്തോടെ ഡിജി യാത്ര ആപ്പ് രാജ്യാന്തര യാത്രകൾക്കും ഉപയോഗിക്കാം. ഇലക്ട്രോണിക് പാസ്പോർട്ട് വേരിഫിക്കേഷൻ അടക്കമുള്ള സൗകര്യങ്ങളുമായിട്ടാകും രാജ്യാന്തര യാത്രകൾക്ക് ആപ്പ് ഒരുങ്ങുന്നത്. എത്തിച്ചേരുന്ന രാജ്യത്ത് ക്യൂനിൽക്കാതെ എമിഗ്രേഷൻ ക്ലിയറൻസ് മുതൽ ഹോട്ടൽ ചെക്ക് ഇൻ വരെ, പൊതു സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള സംവിധാനം എന്നിവയും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതെല്ലാം യാത്രക്കാർക്കു സമയലാഭത്തിനു സഹായിക്കും. ഡിജി ആപ്പിൽ ശേഖരിക്കുന്ന ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നു. കാരണം യാത്രയ്ക്കു മാത്രമായി വിവരങ്ങൾ ശേഖരിക്കുകയും അതിനുശേഷം അത് ഇല്ലാതാക്കുന്ന സാങ്കേതികവിദ്യയാണ് പിന്തുടരുക.
3. തനിച്ചുപോകുന്ന വനിതകൾക്കായി ഓയോ
ഒറ്റയ്ക്കു യാത്രചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ സാഹസികയാത്രകൾക്കു പിന്തുണ നൽകാനുള്ള പദ്ധതിയുമായി ഹോസ്പിറ്റാലിറ്റി ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ഒായോ. ‘അഡ്വഞ്ചർ വിമൻ ഇന്ത്യ’ എന്ന ട്രാവൽഗ്രൂപ്പുമായി ചേർന്ന് അംഗങ്ങൾക്ക് സുരക്ഷിതവും വൃത്തിയുള്ളതും താങ്ങാവുന്ന വാടകയുള്ളതുമായ താമസസൗകര്യവും അനുബന്ധ ആനുകൂല്യങ്ങളും ഒരുക്കും. അഡ്വഞ്ചർ വിമൻ ഇന്ത്യ 1.5 ലക്ഷം വനിതകളുടെ കൂട്ടായ്മയാണ്. 25മുതൽ 45 വയസ്സുവരെയുള്ളവരാണ് കൂടുതലും. ഇന്ത്യയിലുടനീളം 21 നഗര ചാപ്റ്ററുകളിലും മൗറീഷ്യസ്, ഭൂട്ടാൻ എന്നീ രാജ്യാന്തര ചാപ്റ്ററുകളിലും അംഗങ്ങൾക്കു പിന്തുണ നൽകുന്നുണ്ട്.
4. സൗജന്യ വിമാന ടിക്കറ്റുമായി ജപ്പാൻ
ജപ്പാനിലെ ക്യോട്ടോ, ടോക്കിയോ, ഒസാക്ക എന്നീ പ്രമുഖ ടൂറിസ്റ്റ് സെന്ററുകളിലേക്കല്ലാതെ യാത്രചെയ്യാൻ തയാറാണോ? എങ്കിൽ ജപ്പാൻ എയർലൈൻസ് സൗജന്യ വിമാന ടിക്കറ്റുകൾ നൽകും. ഇന്ത്യയ്ക്കു പുറമെ കാനഡ, യുഎസ്, മെക്‌സിക്കോ, തായ്‌ലൻഡ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, എന്നിവിടങ്ങളിലെ യാത്രക്കാർക്ക് ഓഫർ പ്രയോജനപ്പെടുത്താം. ജപ്പാൻ എയർലൈൻസിൽ ഒരേ റിസർവേഷനിൽ ജപ്പാനിലേക്കുള്ള രാജ്യാന്തര വിമാനവും ആഭ്യന്തര വിമാനവും ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ. ജപ്പാനിൽ 24 മണിക്കൂറിൽ കൂടുതൽ തങ്ങുന്ന ഇന്ത്യക്കാർക്ക് ഓഫർ ലഭിക്കാൻ അധിക ചെലവുകളൊന്നുമില്ല.
5. എയർമൈൽ: സൗജന്യ വിമാനയാത്ര യാത്രയുമായി ബന്ധപ്പെട്ട ക്രെഡിറ്റ് കാർഡ് ചെലവുകളിലൂടെ നേടാനാകുന്ന റിവാർഡ് പോയിന്റാണ് എയർമൈലുകൾ. ചെലവാക്കുന്നതിനനുസരിച്ചു ലഭിക്കുന്ന പ്രതിഫലംപോലെയാണ് ‘എയർ മൈൽസ് പ്രോഗ്രാം’ എന്നു പറയാം. നിങ്ങൾ സ്ഥിരം വിമാന യാത്രക്കാരനാണെങ്കിൽ, കാർഡ് ഉപയോഗിച്ചു നടത്തുന്ന ചെലവുകൾ എയർ മൈൽ നേടി ത്തരും. അത് ഉപയോഗിക്കുന്ന കാർഡ്, പണം ചെലവഴിക്കുന്ന വിഭാഗം എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇവ ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ താമസം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. പല പ്രാവശ്യം യാത്രചെയ്യുമ്പോൾ സ്വരുക്കൂട്ടുന്ന എയർമൈലുകൾ ഉപയോഗിച്ച് പിന്നീട് ഫ്ലൈറ്റ് ബുക്ക് ചെയ്യാം. മിക്ക ഹൈ-എൻഡ് കാർഡുകളും നിങ്ങളുടെ ചെലവിനെ അടിസ്ഥാനമാക്കി എയർ മൈലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ഥിരം വിമാന യാത്രക്കാർക്കു കുറച്ചു യാത്രകൾക്കുശേഷം എയർ മൈലുകൾ ഉപയോഗിച്ച് പലപ്പോഴും സൗജന്യമായി യാത്രചെയ്യാനാകും എന്നു ചുരുക്കം.
വിദേശത്തു ഫീസില്ലാത്ത ക്രെഡിറ്റ് കാർഡുകൾ
വിദേശയാത്രയ്ക്കായി പലരും ക്രെഡിറ്റ് കാർഡുകൾ എടുക്കും. പക്ഷേ, ബാങ്കുകൾ ഈടാക്കുന്ന ഫോറെക്സ് മാർക്ക്അപ്പ് ഫീസ് വിദേശ കറൻസിയെ ഓരോ കാർഡ് ഇടപാടിനും ബാധകമാണ്. വിവിധ ബാങ്കുകൾ 0 മുതൽ 3.5% വരെയാണ് ഈടാക്കുക. ഷോപ്പിങ്, എടിഎം പിൻവലിക്കൽ, വിദേശ കറൻസിയിലെ ഓൺലൈൻ ഇടപാട്, വിദേശ അക്കൗണ്ടുമായി പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ലിങ്ക് ചെയ്‌തിരിക്കുന്ന ഇന്ത്യയിലെ ഇടപാടുകൾ എന്നിവയ്ക്കെല്ലാം ഫീസ് ബാധകമാണ്. ഈ ഫീസില്ലാത്ത ഇന്ത്യയിലെ ക്രെഡിറ്റ് കാർഡുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് റെഗലിയാ ഫോറെക്സ് പ്ലസ് ക്രെഡിറ്റ് കാർഡ്
യുഎസ് ഡോളറിൽ ലഭ്യമായ ഈ കറൻസി ഫോറെക്സ് കാർഡ് ലോകമെമ്പാടുമുള്ള എല്ലാ വീസ-മാസ്റ്റർകാർഡ് അഫിലിയേറ്റ് ചെയ്ത വ്യാപാരസ്ഥാപനങ്ങളിലും ഓൺലൈൻ ഷോപ്പിങ്ങിനും സ്വീകരിക്കും.
ഫെഡറൽ ബാങ്ക് സ്കാപിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്
കാർഡ് എടുക്കുമ്പോൾ ചാർജുകളില്ല. എന്നാൽ വാർഷിക ഫീസ് ഉണ്ട്. ഓരോ ഓൺലൈൻ, ഓഫ്‌ലൈൻ ചെലവുകൾക്കും 10% റിവാർഡ് ഓഫറും ഉണ്ട്. സ്‌കാപിയ ആപ്പിൽ ഫ്ലൈറ്റ്, ഹോട്ടൽ, ബസ് എന്നിവയ്ക്ക് ഡിസ്‌കൗണ്ടുകളും
ബുക്ക് മൈ ഫോറെക്സ് ക്രെഡിറ്റ് കാർഡ്
ആജീവനാന്ത സൗജന്യ കാർഡാണ്. ആപ്പുവഴി ഈ കാർഡ് ഇടപാടുകൾ മാനേജ് ചെയ്യാം. 150ൽ അധികം രാജ്യങ്ങളിൽ അംഗീകാരമുണ്ട്. അപേക്ഷിച്ചാൽ അന്നുതന്നെ കാർഡ് ലഭിക്കും.
ആക്‌സിസ് ബാങ്ക് ബർഗണ്ടി പ്രൈവറ്റ് ക്രെഡിറ്റ് കാർഡ്
പണം പിൻവലിക്കലിനു ഫീസില്ല. ഡ്യൂഡേറ്റിൽ പണമടച്ചാൽ പലിശയുമില്ല. രാജ്യാന്തര ഇടപാടിൽ ഫോറെക്സ് ചാർജില്ല, വിദേശയാത്രയ്ക്കിടെ ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിക്കാം.
ആർബിഎൽ വേൾഡ് സഫാരി ക്രെഡിറ്റ് കാർഡ്
3,000 രൂപ വാർഷിക അംഗത്വ ഫീസുള്ള കാർഡിൽ. ഇന്ത്യയിലുടനീളമുള്ള ആഭ്യന്തര, രാജ്യാന്തര വിമാനത്താവളങ്ങളിൽ ഓരോ കലണ്ടർ പാദത്തിലും 2 കോംപ്ലിമെന്ററി ലോഞ്ച് സന്ദർശം സൗജന്യമാണ്.
ഇക്സിഗോ എയു ക്രെഡിറ്റ് കാർഡ്
ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിങ്ങുകൾക്ക് 10% തൽക്ഷണ കിഴിവുണ്ട്. കാർഡ് ആക്ടിവേഷൻ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ ലഭിക്കുന്ന ഇക്സിഗോ മണി വൗച്ചറുകൾക്ക് ഇഷ്യു തീയതിമുതൽ 90 ദിവസത്തേക്കു സാധുതയുണ്ടായിരിക്കും. ആദ്യ ഇടപാട് കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ റിവാർഡ് പോയിന്റുകൾ നൽകും.
ക്ലബ് വിസ്താര ഇൻഡസ്ഇൻഡ് ബാങ്ക് എക്സ്പ്ലോറർ ക്രെഡിറ്റ് കാർഡ്
കാർഡിന്റെ കൂടെ കോംപ്ലിമെന്ററി ക്ലബ് വിസ്താര ഗോൾഡ് അംഗത്വം നൽകുന്നു. കൂടുതൽ പണം കാർഡിലൂടെ ചെലവാക്കിയാൽ കോംപ്ലിമെന്‍ററി ബിസിനസ് ക്ലാസ് ടിക്കറ്റ് വൗച്ചറുകളും കിട്ടും. ചെലവഴിക്കുന്ന 200 രൂപയ്ക്ക് എട്ട് ക്ലബ് വിസ്താര പോയിന്റുകളും സൗജന്യ കാഷ് അഡ്വാൻസ്‌മെന്റും പിൻവലിക്കൽ സൗകര്യവും ഉണ്ട്. എയർമൈലുകൾ സൗജന്യയാത്ര തരപ്പെടുത്തും.
ഡിസംബർ ലക്കം സമ്പാദ്യത്തില്‍ പ്രസിദ്ധീകരിച്ചത്