കൺഫ്യൂഷൻ വേണ്ട! മ്യൂച്ചൽ ഫണ്ടിൽ ഒരുമിച്ച് നിക്ഷേപിക്കണോ, മാസംതോറും നിക്ഷേപിക്കണോ എന്നറിയാം
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള വളരെ സാധാരണമായ മാർഗമാണ് ലംപ് സം രീതിയിൽ നിക്ഷേപിക്കുന്നത്.കൃത്യമായ ഇടവേളകളിൽ ചെറിയ തുകകളായി വിഭജിക്കുന്നതിന് പകരം ഒറ്റയടിക്ക് ഗണ്യമായ നിക്ഷേപം നടത്തുന്ന ഒരു നിക്ഷേപ ശൈലിയാണിത്. മ്യൂച്വൽ ഫണ്ടുകളിലെ ലംപ്സം നിക്ഷേപം ഒരു നിക്ഷേപ കാലയളവിൻ്റെ തുടക്കത്തിൽ

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു സാധാരണ മാർഗമാണ് ലംപ് സം രീതി. കൃത്യമായ ഇടവേളകളിൽ ചെറിയ തുകകളായി വിഭജിക്കുന്നതിന് പകരം ഒറ്റയടിക്ക് ഗണ്യമായ നിക്ഷേപം നടത്തുന്ന ശൈലിയാണിത്.
ഇതിലൂടെ നിക്ഷേപ കാലയളവിന്റെ തുടക്കത്തിൽ പൂർണമായി ഒറ്റത്തവണ പണമടയ്ക്കുകയാണ്. പിന്നീട് പേയ്‌മെന്റില്ലാതെ മുൻകൂറായി ഒറ്റ വലിയ നിക്ഷേപമാണിത്.
ഘട്ടംഘട്ടമായി ചെറിയ തുക നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP-സിപ്). ഇവക്ക് രണ്ടിനും ഗുണവും ദോഷവും ഉണ്ടെങ്കിലും ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ആവശ്യമനുസരിച്ച് ഇത് വ്യത്യസ്തമായിരിക്കും.
∙റിസ്ക്:
ഒറ്റത്തവണ നിക്ഷേപങ്ങൾ ഹ്രസ്വകാലത്തേക്ക് അപകടസാധ്യതയുള്ളതാണ്. നിക്ഷേപത്തിനു ശേഷം വിപണിയിലെ മാന്ദ്യം നഷ്ടത്തിലേക്ക് നയിച്ചേക്കാം. ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്തുക എന്നത് പ്രധാനമാണ്. സിപ് ആണെങ്കിലും ലംപ് സം ആണെങ്കിലും നിക്ഷേപ കാലയളവ് ദീർഘമാണെങ്കിൽ നേട്ടം കൂടുതൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.
∙കുറഞ്ഞ നിക്ഷേപം:
സിപ് നിക്ഷേപം 100 രൂപയിൽ പോലും തുടങ്ങാം. എന്നാൽ ഒരുമിച്ചുള്ള നിക്ഷേപത്തിന് 1000 രൂപയെങ്കിലും കുറഞ്ഞത് നൽകേണ്ടി വരും.
∙സൗകര്യം:
എസ്ഐപികളുടെ ഓട്ടോമേറ്റഡ് സൗകര്യം നിക്ഷേപകർക്ക് എളുപ്പമായിരിക്കും. എന്നാൽ ഒറ്റ തവണ നിക്ഷേപിച്ച് തലവേദന ഒഴിവാക്കുന്നത് ചിലർക്ക് സൗകര്യമായിരിക്കും.
∙അച്ചടക്കമുള്ള നിക്ഷേപം:
എസ്ഐപികൾ സമ്പാദ്യ - നിക്ഷേപ ശീലം വളർത്തുന്നു. എത്ര തുക കൈയ്യിൽ വന്നാലും പലരും ഒരുമിച്ചുള്ള നിക്ഷേപങ്ങൾ നടത്തില്ല.
∙ദീർഘകാല സമ്പത്ത് സൃഷ്ടിക്കൽ:
കോമ്പൗണ്ടിങിന്റെ ശക്തിയിലൂടെ കാലക്രമേണ ഗണ്യമായ വരുമാനമുണ്ടാക്കാൻ എസ്ഐപികൾ സഹായിക്കുന്നു. ഒരുമിച്ച് നിക്ഷേപിച്ചാലും, ഇടക്കിടക്ക് ലംപ് സം നിക്ഷേപം നടത്തിയാൽ മാത്രമേ സമ്പത്ത് വളരുകയുള്ളൂ.
ഏതാണ് നല്ലത്?
ഓഹരി വിപണിയെ കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതിനാൽ സിപ് നിക്ഷേപ രീതിയാണ് എപ്പോഴും മികച്ചതെന്ന് അഭിപ്രായമുണ്ട്. എന്നാൽ 'ലംപ് സം' രീതിയിൽ എൻ എഫ് ഒയിലും (ന്യൂ ഫണ്ട് ഓഫർ), പുതിയതായി തുടങ്ങിയ മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപിച്ചാൽ നിക്ഷേപകന് നല്ല ആദായം ലഭിക്കും. ഓഹരി വിപണി ഇടിയുന്ന സമയത്ത് പോലും നിക്ഷേപകന് നേട്ടമാകുന്ന രീതിയിലുള്ള സിപ് നിക്ഷേപങ്ങൾ റിസ്ക് എടുക്കാൻ തയ്യാറല്ലാത്തവർക്കും അനുയോജ്യമാണ്. പല തരത്തിലുള്ള സിപ് നിക്ഷേപങ്ങൾ ലഭ്യമാണ്. എന്നാൽ പെട്ടെന്നൊരു ഇടിവ് വരുമ്പോൾ നിക്ഷേപിക്കാൻ 'ലംപ് സം' നിക്ഷേപങ്ങൾ അനുയോജ്യമാണ്. വില കുറഞ്ഞിരിക്കുമ്പോൾ വാങ്ങുന്നതിലൂടെ കൂടുതൽ യൂണിറ്റുകൾ ലഭിക്കും. പിന്നീട് ഓഹരി വിപണി കയറി തുടങ്ങുമ്പോൾ പെട്ടെന്ന് ലാഭം ഉയരുകയും ചെയ്യും. ചില സമയങ്ങളിൽ പെട്ടെന്ന് താഴാനും സാധ്യതയുണ്ട്. എന്നാൽ കൃത്യമായി കാര്യങ്ങൾ മനസിലാക്കുന്ന നിക്ഷേപകനാണെങ്കിൽ 'ലംപ് സം' നിക്ഷേപം നല്ലതായിരിക്കും എന്ന് പറയാതെ വയ്യ.