ആധാരത്തിലുള്ളത്ര ഭൂമി ഇപ്പോഴില്ല, നഷ്ടപ്പെട്ടത് വീണ്ടെടുക്കാനാകുമോ?
റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പലർക്കുമുള്ള ചില സംശയങ്ങൾക്ക് മറുപടിയിതാ Qഭാഗപത്രം അനുസരിച്ച് എനിക്ക് 27 സെന്റ് സ്ഥലമുണ്ട്. അതിന് കരവും അടയ്ക്കുന്നു. ഈയിടെ വിൽപനയ്ക്കായി അളന്നപ്പോൾ കഷ്ടിച്ച് 21 സെന്റേ ഉള്ളൂ. വിറ്റാൽ 21 സെന്റിനേ പണം കിട്ടുകയുള്ളോ? അതോ ആധാരത്തിലുള്ളതിന് വില ആവശ്യപ്പെടാമോ?

Q ഭാഗപത്രം അനുസരിച്ച് എനിക്ക് 27 സെന്റ് സ്ഥലമുണ്ട്. അതിന് കരവും അടയ്ക്കുന്നു. ഈയിടെ വിൽപനയ്ക്കായി അളന്നപ്പോൾ കഷ്ടിച്ച് 21 സെന്റേ ഉള്ളൂ. വിറ്റാൽ 21 സെന്റിനേ പണം കിട്ടുകയുള്ളോ? അതോ ആധാരത്തിലുള്ളതിന് വില ആവശ്യപ്പെടാമോ? നഷ്ടപ്പെട്ട ആറു സെന്റ് വീണ്ടെടുക്കാൻ മാർഗമുണ്ടോ?
Aതാങ്കളുടെ ഭൂമി താലൂക്ക് സർവേയറെക്കൊണ്ട് അളന്നു തിരിക്കുക. അപ്രകാരം ചെയ്യുമ്പോൾ മറ്റ് ഉടമസ്ഥരുടെ കൈവശം താങ്കളുടെ ഭൂമിയുണ്ടോ എന്നറിയാം. ഉണ്ടെങ്കിൽ അതു നിയമപ്രകാരം തിരികെപ്പിടിക്കാം. അല്ലാത്തപക്ഷം കൈവശമുള്ള ഭൂമിക്കേ വില ലഭിക്കൂ.
രണ്ടു മുൻപ്രമാണങ്ങളിൽ ഒന്നില്ല, എന്തു ചെയ്യും?
Q1998ൽ ഭർത്താവിന്റെ പേരിൽ അപ്പൂപ്പൻ 20 സെന്റ് എഴുതിക്കൊടുത്തു. പ്രമാണത്തിൽ മുൻ പ്രമാണമായുള്ള രണ്ട് സർവേ നമ്പറിൽ ഒരെണ്ണം ഉണ്ട്. രണ്ടാമത്തേതു കിട്ടാനില്ല. അതിലെ നമ്പർ തെറ്റാണെന്നു പറയുന്നു. സ്ഥലം ഈടുനൽകി വായ്പ യെടുക്കാൻ രണ്ടു പ്രമാണവും വേണോ? പ്രമാണം എന്റെ പേരിലേക്ക് എഴുതിയാൽ ഭർത്താവിന്റെ പേരിലേത് മുൻപ്രമാണം ആകില്ലേ?
Aഭർത്താവിന്റെ അപ്പൂപ്പന്റെ പേരിലുള്ള ഭൂമിയുടെ രേഖകൾ വില്ലേജ് ഓഫിസിലോ സബ് റജിസ്ട്രാർ ഓഫിസിലോ നിന്നു ലഭിക്കും. കയ്യിലുള്ള പ്രമാണത്തിലെ സർവേനമ്പർ ഉപയോഗിച്ച് അളന്നാൽ സർവേയർമാർക്ക് മറ്റേ നമ്പർ കണ്ടെത്താനാകും. അതുവഴി പ്രമാണവും കണ്ടെടുക്കാനായേക്കും. അതുപോലെ പട്ടയംവഴി കിട്ടിയ ഭൂമിയാണോ എന്നും പരിശോധിക്കുക. താങ്കളുടെ പേരിലേക്ക് ആധാരം എഴുതിയാൽ ഭർത്താവിന്റെ പേരിലുള്ളത് മുൻ പ്രമാണമാകും. എന്നാലും ബാങ്കുകാർ അതിന്റെ മുൻ പ്രമാണം ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
ഈടു നൽകിയ ആധാരം കാണാനില്ല.ആധാരം ഇല്ലെന്നു ബാങ്ക്. എന്താണ് നടപടി?
Qസഹകരണബാങ്കിൽനിന്ന് 5 വർഷം മുൻപ് വായ്പ എടുത്തപ്പോൾ ഒറിജിനൽ ആധാരം നൽകിയിരുന്നു. ഇപ്പോൾ ആ സ്ഥലം വിൽക്കാനായി വായ്പ തിരിച്ചടച്ച് ആധാരം ആവശ്യപ്പെട്ടു. ആധാരം കാണുന്നില്ലെന്നും സമയം വേണമെന്നും ബാങ്ക് പറയുന്നു. എന്താണ് ചെയ്യേണ്ടത്? ഒറിജിനൽ കിട്ടിയില്ലെങ്കിൽ പിന്നെ സ്ഥലം വിൽപന നടക്കുമോ?
A ലോൺ അടച്ചുതീർക്കുമ്പോൾ ആധാരം തിരികെ നൽകേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. ആധാരം നിശ്ചിത സമയത്തിനകം തിരികെ നൽകാൻ ആവശ്യപ്പെട്ട് ബാങ്കിന് കത്തു നൽകുക. മറുപടി നൽകാത്തപക്ഷം കോടതിയെ സമീപിക്കുക. ആധാരം നഷ്ടപ്പെട്ടു എന്ന് അറിയിച്ചാൽ നിയമപ്രകാരം പത്രത്തിൽ പരസ്യം ചെയ്യാൻ ആവശ്യപ്പെടുക. അതിനുശേഷം ആ പരസ്യവും സബ് റജിസ്ട്രാറിൽനിന്നു ലഭിക്കുന്ന ഒറ്റപ്രതിയും ഉപയോഗിച്ച് സ്ഥലം വിൽക്കാം.
ഡിസംബര്‍ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ സംശയങ്ങൾ സമ്പാദ്യത്തിലേയ്ക്ക് കത്ത് മുഖേനയോ,
വാട്സാപ്പ് സന്ദേശമായി 9207749142 എന്ന നമ്പറിലേയ്ക്കോ അയച്ചാൽ ഈ പംക്തിയിലൂടെ മറുപടി ലഭിക്കും