ആദായ നികുതിയുമായി ബന്ധപ്പെട്ട് പലർക്കുമുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം Q30 ശതമാനം ടാക്സ് നിരക്ക് ബാധകമായ ശമ്പളവരുമാനക്കാരനാണ്. ഓഹരിവിപണിയിൽനിന്നും കിട്ടുന്ന 1.25 ലക്ഷം രൂപവരെയുള്ള ലാഭത്തിന് നികുതിയില്ലെന്ന് അറിയാം. 1.25 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ഞാൻ എത്ര ശതമാനം നികുതി നൽകണം?

ആദായ നികുതിയുമായി ബന്ധപ്പെട്ട് പലർക്കുമുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം Q30 ശതമാനം ടാക്സ് നിരക്ക് ബാധകമായ ശമ്പളവരുമാനക്കാരനാണ്. ഓഹരിവിപണിയിൽനിന്നും കിട്ടുന്ന 1.25 ലക്ഷം രൂപവരെയുള്ള ലാഭത്തിന് നികുതിയില്ലെന്ന് അറിയാം. 1.25 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ഞാൻ എത്ര ശതമാനം നികുതി നൽകണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദായ നികുതിയുമായി ബന്ധപ്പെട്ട് പലർക്കുമുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം Q30 ശതമാനം ടാക്സ് നിരക്ക് ബാധകമായ ശമ്പളവരുമാനക്കാരനാണ്. ഓഹരിവിപണിയിൽനിന്നും കിട്ടുന്ന 1.25 ലക്ഷം രൂപവരെയുള്ള ലാഭത്തിന് നികുതിയില്ലെന്ന് അറിയാം. 1.25 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ഞാൻ എത്ര ശതമാനം നികുതി നൽകണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദായ നികുതിയുമായി ബന്ധപ്പെട്ട് പലർക്കുമുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം

30 ശതമാനം നികുതി നിരക്ക് ബാധകമായ ശമ്പളവരുമാനക്കാരനാണ്. ഓഹരിവിപണിയിൽനിന്നും കിട്ടുന്ന 1.25 ലക്ഷം രൂപവരെയുള്ള ലാഭത്തിന് നികുതിയില്ലെന്ന് അറിയാം. 1.25 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ഞാൻ എത്ര ശതമാനം നികുതി നൽകണം? സ്ലാബ്‌റേറ്റായ 30 ശതമാനമാണോ? അതോ ദീർഘകാല ഹ്രസ്വകാല നേട്ടങ്ങൾക്ക് പ്രത്യേകം നിരക്കാണോ?  

ADVERTISEMENT

A. ഓഹരി വിൽപനയിലെ ലാഭത്തെ ദീർഘകാലം,  ഹ്രസ്വകാലം എന്നിങ്ങനെ തിരിക്കണം. ലിസ്റ്റഡ്  ഓഹരികൾ 12 മാസംവരെ കൈവശം വച്ച ശേഷമാണ് വിൽക്കുന്നതെങ്കിൽ ഹ്രസ്വകാല മൂലധന നേട്ടമാണ്. ഇതിൽ കൂടുതൽ സമയം കഴിഞ്ഞാണ് വിൽക്കുന്നത് എങ്കിൽ ദീർഘകാല മൂലധന നേട്ടമാകും.  

വകുപ്പ് 112A പ്രകാരം ലിസ്റ്റഡ് ഓഹരികളുടെ വിൽപന 2024 ജൂലൈ 23നു മുൻപാണെങ്കിൽ ലാഭം ദീർഘകാല നേട്ടമാണ്. അതിന് 10% ആണ് നികുതി.   ജൂലെ 23നോ അതിനു ശേഷമോ  ആണ് വിൽപനയെങ്കിൽ 12.5% ആണ് ഈ നിരക്ക്. എന്നാൽ താങ്കൾ പറഞ്ഞതുപോലെ 1,25,000 രൂപവരെയുള്ള ലാഭത്തിനു നികുതിയില്ല. അതിൽ കൂടുതലുള്ള ലാഭത്തിനാണ് മേൽപറഞ്ഞ നിരക്ക് ബാധകമാകുക.  

ഇനി ഹ്രസ്വകാല നേട്ടത്തിന്റെ നികുതി നോക്കാം. ലിസ്റ്റഡ് ഓഹരികളുടെ വിൽപന 2024 ജൂലൈ 23നു മുൻപാണെങ്കിൽ 15 ശതമാനവും അതിനു ശേഷമാണെങ്കിൽ 20 ശതമാനവുമാണ് നിരക്ക്. എന്നാൽ ദീർഘകാല നേട്ടത്തിനുള്ള 1,25,000 രൂപവരെയുള്ള നികുതി ഒഴിവ് ഹ്രസ്വകാല നേട്ടത്തിനു ബാധകമല്ല.

ശമ്പളവരുമാനവും ഓഹരിയിലെ ലാഭവും ഉൾപ്പെടുന്നതാണ് താങ്കളുടെ മൊത്തവരുമാനം എന്നതാണ് മനസ്സിലാകുന്നത്. ഇവിടെ ഓഹരികളുടെ ലാഭത്തിൽ മേൽപറഞ്ഞതു പ്രകാരം നികുതി നൽകണം. ശമ്പളത്തിന്റെ നികുതി താങ്കൾക്കു ബാധകമായ 30% സ്ലാബ്റേറ്റ് പ്രകാരവും കണക്കാക്കണം.

ADVERTISEMENT

ജോയിന്റ് അക്കൗണ്ടിൽ പേര് ആദ്യമാക്കിയാൽ നികുതി ഒഴിവാക്കാനാകുമോ?

Q. എന്റെയും ഭാര്യയുടെയും  ജോയിന്റ് എസ്ബി അക്കൗണ്ടിലെ പലിശ എന്റെ 26ASല്‍ ആണ് കാണിക്കുന്നത്. അക്കൗണ്ടിൽ എന്റെ  പേര് ആദ്യവും ഭാര്യയുടെ പേര് രണ്ടാമതുമായതിനാലാണോ ഇത്? 

ഈ പലിശയ്ക്കുള്ള ടിഡിഎസ്  അടയ്ക്കേണ്ടത് ആരാണ്? ഞാനാണോ, അതോ രണ്ടു പേരും കൂടിയാണോ? എന്റെ വരുമാനം റിട്ടേൺ ഫയൽ ചെയ്യേണ്ട പരിധിയിലും ഭാര്യ അതിനു താഴെയുമാണ്. അക്കൗണ്ടിൽ ഭാര്യയുടെ പേര് ആദ്യമാക്കിയാൽ നികുതി ഒഴിവാക്കാനാകുമോ? 

A ഒരു വ്യക്തി സമ്പാദ്യത്തിൽ നിന്ന് ജീവിതപങ്കാളിക്കു നൽകിയ ഒരു തുക നിക്ഷേപിക്കുന്നതിലൂടെ അവർക്കു ലഭിക്കുന്ന പലിശവരുമാനം, തുക നൽകിയ വ്യക്തിയുടെ വരുമാനമായി കണക്കാക്കി നികുതിവിധേയമാക്കണം എന്നാണ്. അതിനാൽ ജോയിന്റ് അക്കൗണ്ടിലെ തുക ആരുടേതാണോ അയാൾക്കാണ് നികുതി ബാധ്യത. ബാങ്ക് ടിഡിഎസ് പിടിക്കുക ജോയിന്റ് അക്കൗണ്ടിലെ ആദ്യ പേരുകാരനിൽനിന്നാണ്. ടിഡിഎസ് ആരുടെ പേരിലാണോ ബാങ്ക് പിടിക്കുന്നത്, സാധാരണയായി അയാളാണ് പലിശ വരുമാനം റിട്ടേണിൽ വെളിപ്പെത്തുക. അക്കൗണ്ടിലെ പണം താങ്കളുടേതാണ് എങ്കിൽ പലിശയുടെ നികുതിബാധ്യതയും താങ്കളുടേതാണ്. അതായത് ഭാര്യയുടെ പേര് ആദ്യമാക്കിയാൽ ടിഡിഎസ് പിടിക്കുന്നത് ഭാര്യയുടെ പേരിലാക്കാം. എന്നാൽ നിയമപ്രകാരം നികുതിബാധ്യത താങ്കളുടേതാണ്. 

ADVERTISEMENT

ഓഹരിയിലെ ലാഭത്തിന്  87എ പ്രകാരമുള്ള റിബേറ്റ് എങ്ങനെയാണ്?

Q. ദീർഘകാല–ഹ്രസ്വകാല മൂലധനനേട്ടം ഉൾപ്പെടെ 7 ലക്ഷം രൂപയിൽ താഴെയാണ് വരുമാനമെങ്കിൽ വകുപ്പ് 87എ പ്രകാരം 25,000 രൂപയുടെ റിബേറ്റിന് അർഹതയുണ്ടെന്ന് എന്റെ സംശയത്തിനു മറുപടിയായി 2024 ഫെബ്രുവരിയിലെ സമ്പാദ്യം മാസികയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം സമ്പാദ്യത്തിൽ ലിസ്റ്റഡ് ഓഹരികളുടെ ദീർഘകാല മൂലധനനേട്ടം 87 എ പ്രകാരമുള്ള റിബേറ്റിന് അർഹമല്ല എന്നു പറഞ്ഞിട്ടുണ്ട്. ഇതിൽ ഏതാണ് ശരി? 

A വകുപ്പ് 112A പ്രകാരം ലിസ്റ്റഡ് ഓഹരികളിലെ ദീർഘകാല നേട്ടത്തിന്മേലുള്ള നികുതിബാധ്യതയ്ക്ക് വകുപ്പ് 87A യുടെ കീഴിൽ റിബേറ്റ് ലഭ്യമല്ല. വകുപ്പ് 112 Aയുടെ ഉപവകുപ്പ് 6 പ്രകാരം ഒരു നികുതിദായകന്റെ മൊത്തവരുമാനത്തിൽ ദീർഘകാലനേട്ടം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മൊത്തവരുമാനത്തിനുള്ള നികുതിയിൽനിന്ന് ദീർഘകാലനേട്ടത്തിന്റെ നികുതി കുറച്ചശേഷം ബാക്കിയുള്ള നികുതി   കണക്കാക്കണം. അതിനെ വകുപ്പ് 87A പ്രകാരമുള്ള റിബേറ്റ് ലഭ്യമാവുകയുള്ളൂ.

വാടകവരുമാനത്തിന് മുൻകൂർ നികുതി  അടയ്ക്കണോ?

Qഗൾഫിൽനിന്നും തിരിച്ചെത്തിയ ഞാൻ പട്ടണത്തിൽ ‍സ്വന്തം സ്ഥലത്ത് രണ്ടു നില കെട്ടിടം പണിത് വാടകയ്ക്കു നൽകാൻ പോകുകയാണ്. താഴത്തെ നിലയിൽ രണ്ടു കടകളും ഒരു ഗോഡൗണുമാണ്. മുകളിൽ ലോഡ്ജ്‌പോലെ ദിവസവാടകയ്ക്കു മുറികളായി നൽകാനാണ് ഉദ്ദേശ്യം.  

കിട്ടുന്ന വാടകയ്ക്ക് ഞാൻ മുൻകൂറായി നികുതി അടയ്ക്കണോ? വാടകവരുമാനത്തിന്  നികുതിബാധ്യത എങ്ങനെയാണ്? ഏതു ഫോമിലാണ് റിട്ടേൺ നൽകേണ്ടത്?  

A കടകളിൽനിന്നോ ലോഡ്ജിൽനിന്നോ ഉള്ള വാടകവരുമാനങ്ങൾ ‘ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി’ എന്ന വരുമാനത്തിലാണു വരുക. ഓരോ സാമ്പത്തികവർഷവും അടയ്ക്കുന്ന ബിൽഡിങ് ടാക്സ് തുക വാടകവരുമാനത്തിൽനിന്ന് കുറയ്ക്കാം. ബിൽഡിങ് ടാക്സ് കുറച്ചശേഷമുള്ള വാടക വരുമാനത്തിന്റെ 30% കിഴിവായി അവകാശപ്പെടാം. ഈ കെട്ടിടം പണിയാൻ വായ്പയെടുത്തിട്ടുണ്ടെങ്കിൽ അതാതു സാമ്പത്തിക വർഷങ്ങളിലെ വായ്പാ പലിശയും ആ വർഷത്തെ വാടക വരുമാനത്തിൽനിന്നു കുറയ്ക്കാം.

ഒരു സാമ്പത്തിക വർഷത്തെ മൊത്തവരുമാനത്തിന്റെ നികുതി ബാധ്യത 10,000 രൂപയിൽ കൂടുതലാണെങ്കിൽ മുൻകൂറായി നികുതി (അഡ്വാൻസ് ടാക്സ്) അടയ്ക്കേണ്ട ബാധ്യത താങ്കൾക്കുണ്ട്.

ലേഖകൻ കൊച്ചിയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്

ഡിസംബര്‍ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. 

വായനക്കാരുടെ സംശയങ്ങൾ സമ്പാദ്യത്തിലേയ്ക്ക് കത്ത് മുഖേനയോ, വാട്സാപ്പ് സന്ദേശമായി 9207749142 എന്ന നമ്പറിലേയ്ക്കോ അയച്ചാൽ ഈ പംക്തിയിലൂടെ മറുപടി ലഭിക്കും

English Summary:

Understand the tax implications of share profits for salaried employees in India. Learn about long-term & short-term capital gains tax, joint account taxes, and advance tax on rental income. Expert advice on Section 112A & Section 87A.