ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നടക്കുന്ന അനധികൃത പണമിടപാടിൽ ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടയാൾക്ക് അതു മടക്കി നൽകാൻ എസ്ബിഐയോടു നിർദേശിച്ചു. തട്ടിപ്പു നടന്ന് 24 മണിക്കൂറിനുള്ളിൽ ഉപയോക്താവ് ഇക്കാര്യം ബാങ്കിനെ അറിയിച്ചുവെന്നതു ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നടക്കുന്ന അനധികൃത പണമിടപാടിൽ ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടയാൾക്ക് അതു മടക്കി നൽകാൻ എസ്ബിഐയോടു നിർദേശിച്ചു. തട്ടിപ്പു നടന്ന് 24 മണിക്കൂറിനുള്ളിൽ ഉപയോക്താവ് ഇക്കാര്യം ബാങ്കിനെ അറിയിച്ചുവെന്നതു ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി. അക്കൗണ്ട് ഉടമകൾ അതീവ ജാഗ്രത പുലർത്തണമെന്നും ഒടിപി (വൺടൈം പാസ്‌വേഡ്) മറ്റൊരാളുമായി പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

ഉപയോക്താവിന്റെ അക്കൗണ്ടിലുണ്ടായ അനധികൃത ഇടപാട് സമയോചിതമായി റിപ്പോർട്ട് ചെയ്തിരിക്കെ ഇക്കാര്യത്തിൽ ബാങ്കിനു ബാധ്യതയുണ്ടെന്നു വ്യക്തമാക്കിയാണ് നഷ്ടമായ പണം മടക്കി നൽകാൻ ബാങ്കിനോടു നിർദേശിച്ചത്. തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ബാങ്കുകളും ശ്രദ്ധിക്കണമെന്നു കോടതി നിർദേശിച്ചു. തട്ടിപ്പിലൂടെ നഷ്ടമായ പണം ഉപഭോക്താവിനു മടക്കി നൽകാൻ ഗുവാഹത്തി ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് എസ്ബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

English Summary:

Bank Fraud: Supreme Court orders SBI to refund money lost due to fraudulent bank transaction. The ruling emphasizes bank responsibility and urges account holders to protect their OTPs.