ആദായ, ഇന്ധന നികുതികൾ കുറയ്ക്കണം, പിഎം-കിസാൻ 8,000 രൂപയാക്കണം, തൊഴിലുറപ്പ് വേതനം കൂട്ടണം; നിർമലയ്ക്ക് മുന്നിൽ ആവശ്യങ്ങളേറെ
വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരണം പടിവാതിലിൽ എത്തിനിൽക്കേ, ആദായനികുതി വ്യവസ്ഥകളിൽ ഇളവുനൽകാൻ ധനമന്ത്രി നിർമല സീതാരാമൻ തയാറായേക്കുമെന്ന പ്രതീക്ഷകൾ ശക്തം. ആഭ്യന്തര സമ്പദ്‍വ്യവസ്ഥയുടെ തളർച്ച മറികടക്കാനും ഉപഭോഗവളർച്ച മെച്ചപ്പെടുത്താനും ഈ നീക്കം സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.

ഫെബ്രുവരി ഒന്നിനാണ് നിർമല മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്നത്. ആദായ നികുതിയുടെ പുതിയ നികുതി വ്യവസ്ഥയിലാണ് (new tax regime) മാറ്റങ്ങൾക്ക് സാധ്യത. 10-15 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ഇളവുകൾ പ്രഖ്യാപിച്ചേക്കാം. ഇത് കുടുംബങ്ങളുടെ വരുമാനത്തിലെ മിച്ചം (സേവിങ്സ്) മെച്ചപ്പെടാനും ഉപഭോക്തൃവിപണി ഉഷാറാകാനും സഹായിക്കും. ജിഡിപിയും മെച്ചപ്പെടും.
നിലവിൽ ആദായ നികുതിദായകരിൽ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ച, ഈ സർക്കാരിന്റെ ആദ്യ ബജറ്റിൽ പുതിയതും പഴയതുമായ നികുതി സമ്പ്രദായങ്ങളിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിർമല 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയിരുന്നു. ആദായനികുതി ബാധകമായ വരുമാനത്തിൽ നിന്ന് 75,000 രൂപ കിഴിച്ചശേഷം ബാക്കിത്തുകയ്ക്ക് നികുതി അടച്ചാൽ മതിയെന്നതാണ് നേട്ടം. ആദായനികുതിയിൽ ഇളവ് വേണമെന്ന ആവശ്യവുമായി ആർഎസ്എസ് അനുബന്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
വരുമോ ഡയറക്റ്റ് ടാക്സ് കോഡ്?
ഇക്കുറി ബജറ്റിൽ നിർമല ഡയറക്റ്റ് ടാക്സ് കോഡ്-2025 (DTC 2025) അവതരിപ്പിക്കുമോ എന്നാണ് ഏവരുടെയും ഉറ്റുനോട്ടം. നിലവിലെ ഇൻകം ടാക്സ് ആക്റ്റ്-1961ന് പകരമാണ് ഇതു വരിക. ലഘൂകരിച്ച ചട്ടങ്ങളാണ് ഡിടിസി-2025ൽ ഉണ്ടാവുകയെന്നത് നികുതിദായകർക്ക് നേട്ടമാകും. ആദായ നികുതി സ്ലാബുകൾ കുറയ്ക്കുക, നടപടിക്രമങ്ങൾ ലഘൂകരിക്കുക, കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുള്ളതാണ് ഡിടിസി-2025. 5 ലക്ഷം മുതൽ 15 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ഇത് ആശ്വാസമാകും.
കുറയ്ക്കണം ഇന്ധനനികുതിയും; കൂട്ടണം ആനുകൂല്യം
രാജ്യത്ത് 2022 മേയ്ക്കുശേഷം പെട്രോൾ, ഡീസൽ വില പൊതുമേഖലാ എണ്ണക്കമ്പനികൾ പരിഷ്കരിച്ചിട്ടില്ല. പെട്രോൾ വിലയുടെ 21 ശതമാനവും ഡീസലിന്റെ 18 ശതമാനവും ഇപ്പോൾ കേന്ദ്ര എക്സൈസ് നികുതിയാണ്. ക്രൂഡ് ഓയിൽ വില ഇക്കാലയളവിൽ കുറഞ്ഞെങ്കിലും ഇന്ത്യയിൽ ഇന്ധനവിലയിൽ മാറ്റമുണ്ടായില്ല. ഇക്കുറി ബജറ്റിൽ എക്സൈസ് നികുതി കുറയ്ക്കണമെന്ന് കോൺഫെഡറേഷന്‍ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ധനനികുതി കുറയ്ക്കുന്നത് പണപ്പെരുപ്പം കുറയാനും സഹായിക്കും. ഇത് കുടുംബങ്ങളുടെ സേവിങ്സ് ഉയർത്തും. പ്രധാനമന്ത്രി ആവാസ് യോജന, തൊഴിലുറപ്പ് പദ്ധതി, പിഎം-കിസാൻ എന്നിവയ്ക്കുള്ള വിഹിതം ബജറ്റിൽ ഉയർത്തണമെന്നും സിഐഐ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിലെ കുറഞ്ഞ വേതനം വർധിപ്പിക്കണം. പിഎം-കിസാൻ ആനുകൂല്യം നിലവിലെ 6,000 രൂപയിൽ നിന്ന് 8,000 രൂപയാക്കണം.
ഉയർന്ന വ്യക്തിഗത ആദായനികുതി നിരക്ക് 42.74 ശതമാനവും കോർപ്പറേറ്റ് നികുതിനിരക്ക് 25.17 ശതമാനവുമാണ്. ഒരു കോർപ്പറേറ്റ് സ്ഥാപനം കൊടുക്കുന്നതിനേക്കാൾ വലിയ ആദായനികുതി ബാധ്യതയാണ് വ്യക്തിക്ക്. വ്യക്തിഗത ആദായനികുതി കുറയ്ക്കേണ്ടത് ഉപഭോക്താക്കളുടെ വാങ്ങൽശേഷി വർധിപ്പിക്കാൻ അനിവാര്യമാണെന്നും സിഐഐ ചൂണ്ടിക്കാട്ടി.
മറ്റ് സുപ്രധാന ആദായനികുതി ഇളവ് നിർദേശങ്ങൾ
1) ഇളവിന്റെ പരിധി ഉയർത്തുക: പുതിയ ആദായ നികുതി സമ്പ്രദായത്തിൽ 3 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരാണ് നിലവിൽ ആദായനികുതി ബാധകമല്ലാത്തവർ. ഈ പരിധി 5 ലക്ഷം രൂപയാക്കണം.
2) മാറ്റം വേണം സെക്‍ഷൻ 80സിയിൽ: 10 വർഷത്തോളമായി കേന്ദ്രസർക്കാർ ആദായനികുതി നിയമത്തിലെ സെക്‍ഷൻ 80സിയിൽ തൊട്ടിട്ടില്ല. വിവിധ നിക്ഷേപപദ്ധതികൾ ചൂണ്ടിക്കാട്ടി ആദായനികുതി വരുമാനത്തിൽ ഒന്നരലക്ഷം രൂപവരെ ഇളവ് നേടാവുന്ന വ്യവസ്ഥയാണിത്. പരിധി രണ്ടുലക്ഷം രൂപയാക്കണം.
3) ആരോഗ്യ ഇൻഷുറൻസ്: ആരോഗ്യ ഇൻഷുറൻസിലെ പ്രീമിയം ചൂണ്ടിക്കാട്ടി നികുതിബാധക വരുമാനത്തിൽ ഇളവ് നേടാവുന്ന ചട്ടമാണ് സെക്‍ഷൻ 80ഡി. നിലവിൽ പരിധി 25,000 രൂപയാണ്. ഇത് 40,000-50,000 രൂപയാക്കണം. മുതിർന്ന പൗരന്മാർക്ക് 75,000 രൂപയും.
4) നാഷണൽ പെൻഷൻ സിസ്റ്റം (NPS): സെക്‍ഷൻ 80സിസിഡി (1ബി) പ്രകാരം എൻപിഎസിലെ നിക്ഷേപം ചൂണ്ടിക്കാട്ടി ആദായനികുതി ബാധക വരുമാനത്തിൽ 50,000 രൂപവരെ ഇളവ് നേടാം. ഇത് 75,000 രൂപയോ ഒരുലക്ഷം രൂപയോ ആക്കുന്നത് റിട്ടയർമെന്റ് പ്ലാനിങ്ങിലേക്ക് കൂടുതൽ പേരെ ആകർഷിക്കും.
5) ഭവന വായ്പകൾ: ആദായനികുതി നിയമത്തിലെ സെക്‍ഷൻ 24 പ്രകാരം വ്യക്തികൾക്ക് രണ്ടുലക്ഷം രൂപവരെയുള്ള ഭവന വായ്പാപ്പലിശ ആദായനികുതി ബാധക വരുമാനത്തിൽ നിന്ന് ഒരു സാമ്പത്തികവർഷം ഇളവു ചെയ്തുനേടാം. ഈ പരിധിയും ഉയർത്തണം. ഇതു റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകൾക്കും നേട്ടമാകും.
6) സ്ലാബ് പരിഷ്കരിക്കണം: പുതിയ ആദായനികുതി വ്യവസ്ഥപ്രകാരം 15 ലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവർ 30% നികുതിയടയ്ക്കണം. ഇത് 20 ലക്ഷം രൂപയായി ഉയർത്തിയാൽ നിരവധി പേർക്ക് നേട്ടമാകും. മറ്റ് സ്ലാബുകളിലും സമാന പരിഷ്കരണം പ്രതീക്ഷിക്കുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business