അവശേഷിക്കുന്ന ഓള്‍ഡ് റെജിം ആദായ നികുതിക്കാരെ കൂടി ന്യൂ റെജിമിലേക്ക് മാറ്റുവാനും ഇടത്തരക്കാരില്‍ നിന്ന് ആദായ നികുതിയായി ഈടാക്കുന്ന തുക കുറയ്ക്കാനും ലക്ഷ്യമിട്ട് വലിയ മാറ്റങ്ങളാണ് ധന മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിക്ഷേപങ്ങള്‍ക്കും, വായ്പകള്‍ക്കും, ചിലവുകള്‍ക്കും ഇളവ് ലഭിച്ചിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവശേഷിക്കുന്ന ഓള്‍ഡ് റെജിം ആദായ നികുതിക്കാരെ കൂടി ന്യൂ റെജിമിലേക്ക് മാറ്റുവാനും ഇടത്തരക്കാരില്‍ നിന്ന് ആദായ നികുതിയായി ഈടാക്കുന്ന തുക കുറയ്ക്കാനും ലക്ഷ്യമിട്ട് വലിയ മാറ്റങ്ങളാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കും ചിലവുകള്‍ക്കും ഇളവ് ലഭിച്ചിരുന്ന ഓള്‍ഡ് ടാക്‌സ് റെജിം കൂറേക്കൂടി അനാകര്‍ഷകമായി. ന്യൂ റെജിമാകട്ടെ കൂടുതല്‍ ആകര്‍ഷകമാകുകയും ചെയ്തു.

പുതിയ റെജിം സ്വീകരിക്കുന്ന 12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഒന്നും നല്‍കേണ്ടതില്ല. പക്ഷേ കാപ്പിറ്റല്‍ ഗെയിന്‍ പോലെയുള്ള സ്‌പെഷല്‍ ഇന്‍കം ഒന്നും ഉണ്ടാകാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. വാര്‍ഷിക വരുമാനം 12 ലക്ഷം കൂടിയാല്‍ നാല് ലക്ഷം രൂപവരെ നികുതി നല്‍കേണ്ടതില്ല. നാല് ലക്ഷത്തിന് ശേഷം 8 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 5 ശതമാനം ആദായ നികുതി നല്‍കണം.

ADVERTISEMENT

എട്ടുലക്ഷം കഴിഞ്ഞ് 12 ലക്ഷം രൂപവരെ വരുമാനത്തിന് 10 ശതമാനവും 12 ലക്ഷം കഴിഞ്ഞ് 16 ലക്ഷം വരെയുള്ള വരുമാനത്തിന് 15 ശതമാനവുമാണ് നിരക്ക് 16 ലക്ഷം കഴിഞ്ഞ് 20 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും  20 ലക്ഷം കഴിഞ്ഞ് 24 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി നിരക്ക്. 24 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനത്തിന് നല്‍കേണ്ട നികുതി 30 ശതമാനമാണ്. ഈ നികുതി നിരക്കുകള്‍ 2025-26 സാമ്പത്തിക വര്‍ഷത്തിലാണ് പ്രാബല്യത്തിലാകുക. നേരത്തെ ന്യൂ റെജിം പ്രകാരം 3 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിനായിരുന്നു നികുതി ഇളവ് ഉണ്ടായിരുന്നത്. 

നിർമല സീതാരാമൻ. (ചിത്രം:പിടിഐ)

മൂന്നുലക്ഷം കഴിഞ്ഞ് 7 ലക്ഷം വരെയുള്ള വരുമാനത്തിന് റിബേറ്റിലൂടെ നികുതി ഒഴിവാക്കുകയും ചെയ്തിരുന്നു. വരുമാനം 7 ലക്ഷത്തിന് മുകളിലായാല്‍  5 ശതമാനവും 7 ലക്ഷം കഴിഞ്ഞ് 10 ലക്ഷം വരെയുള്ള വരുമാനത്തിന് 10 ശതമാനവും 10 ലക്ഷം കഴിഞ്ഞ് 12 ലക്ഷംവരെയുള്ള വരുമാനത്തിന് 15 ശതമാനവുമായിരുന്നു നികുതി നിരക്ക്. 12 ലക്ഷം കഴിഞ്ഞ് 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

ADVERTISEMENT

അതേസമയം ഓള്‍ഡ് ടാക്‌സ് റെജിമിലെ നികുതി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. അതിപ്രകാരമാണ്.2.5 ലക്ഷം വരെ നികുതിയില്ല. അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് റിബേറ്റിലൂടെ നികുതി ഒഴിവാക്കിയിരിക്കുന്നു. വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടിയാലുള്ള നികുതി നിരക്ക്. 2.5 ലക്ഷം കഴിഞ്ഞ് മൂന്നുലക്ഷം വരെ 5 ശതമാനവും 5 ലക്ഷം വരെ 5 ശതമാനവും 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നിരക്ക്.

English Summary:

Significant changes to India's income tax structure! The new tax regime offers increased tax relief, while the old regime remains unchanged. Learn about the new tax rates and slabs effective 2025-26.

Show comments