പ്രവാസികളുടെ സാമ്പത്തിക കാര്യങ്ങൾ പലപ്പോഴും സങ്കീർണത നിറഞ്ഞതായി തോന്നാം. പ്രത്യേകിച്ച് എൻആർഇ/എൻആർഒ അക്കൗണ്ടുകളിലെ പണമിടപാടുകൾ, നികുതി നിയമങ്ങൾ, നാട്ടിലേക്കും തിരിച്ചുമുള്ള പണമയയ്ക്കൽ എന്നിവ.

പ്രവാസികളുടെ സാമ്പത്തിക കാര്യങ്ങൾ പലപ്പോഴും സങ്കീർണത നിറഞ്ഞതായി തോന്നാം. പ്രത്യേകിച്ച് എൻആർഇ/എൻആർഒ അക്കൗണ്ടുകളിലെ പണമിടപാടുകൾ, നികുതി നിയമങ്ങൾ, നാട്ടിലേക്കും തിരിച്ചുമുള്ള പണമയയ്ക്കൽ എന്നിവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികളുടെ സാമ്പത്തിക കാര്യങ്ങൾ പലപ്പോഴും സങ്കീർണത നിറഞ്ഞതായി തോന്നാം. പ്രത്യേകിച്ച് എൻആർഇ/എൻആർഒ അക്കൗണ്ടുകളിലെ പണമിടപാടുകൾ, നികുതി നിയമങ്ങൾ, നാട്ടിലേക്കും തിരിച്ചുമുള്ള പണമയയ്ക്കൽ എന്നിവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികളുടെ സാമ്പത്തിക കാര്യങ്ങൾ പലപ്പോഴും സങ്കീർണത നിറഞ്ഞതായി തോന്നാം. പ്രത്യേകിച്ച് എൻആർഇ/എൻആർഒ അക്കൗണ്ടുകളിലെ പണമിടപാടുകൾ, നികുതി നിയമങ്ങൾ, നാട്ടിലേക്കും തിരിച്ചുമുള്ള പണമയയ്ക്കൽ എന്നിവ. അതിനാൽ  ഇന്ത്യൻ ബാങ്കിങ്ങിലെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കേണ്ടത് പ്രവാസിക്ക് ഏറെ നിർണായകമാണ്. അതിനു സഹായകമായ മാർഗനിർദേശങ്ങളാണ് ഇവിടെ ലളിതമായി ഉദാഹരണങ്ങൾ സഹിതം നൽകുന്നത്. 

പ്രവാസിയായാൽ ഒരു ഇന്ത്യക്കാരൻ നേരിടുന്ന ആദ്യ വെല്ലുവിളി സ്വന്തം ആവശ്യത്തിന് അനുയോജ്യമായ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക എന്നതാണ്. പ്രവാസികൾക്കായി മൂന്നു പ്രധാന അക്കൗണ്ടുകളാണുള്ളത്. അവ ഓരോന്നിന്റെയും സവിശേഷതകൾ മനസ്സിലാക്കി ശരിയായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. 

ADVERTISEMENT

1. എൻആർഇ അക്കൗണ്ട്

ഒരു പ്രവാസി, ഇന്ത്യയ്ക്കു പുറത്തു നേടുന്ന വരുമാനം കൈകാര്യം ചെയ്യാനുള്ള ബാങ്ക് അക്കൗണ്ടാണ്‌ എൻആർഇ അക്കൗണ്ട് (നോൺ റസിഡന്റ് എക്സ്റ്റേണൽ). പ്രവാസികൾക്ക് അവരുടെ വിദേശ വരുമാനം ഇന്ത്യൻ രൂപയിൽ (INR) നിലനിർത്താൻ ഈ അക്കൗണ്ട് സഹായിക്കുന്നു. ദുബായിൽ ഐടി പ്രഫഷണലായ സുധീഷിന്  മാതാപിതാക്കൾക്കായി നാട്ടിലേക്കു പണം അയയ്ക്കാനും തന്റെ സമ്പാദ്യം ഇന്ത്യൻ രൂപയിൽ നിലനിർത്താനും എൻആർഇ അക്കൗണ്ട് ഉപയോഗിക്കാം. 

Image Credit: JOAT/Shutterstockphoto.com

മികവുകൾ– ഈ അക്കൗണ്ടിൽ ലഭിക്കുന്ന പലിശ ഇന്ത്യയിൽ പൂർണമായും നികുതിരഹിതമാണ്. പലി ശയടക്കമുള്ള തുക നിയന്ത്രണങ്ങളില്ലാതെ എപ്പോൾ വേണമെങ്കിലും വിദേശത്തേക്ക് തിരിച്ചയയ്ക്കാം എന്നതാണ് ഈ അക്കൗണ്ടിനെ ആകർഷകമാക്കുന്നത്.

2. എൻആർഒ അക്കൗണ്ട്  

ADVERTISEMENT

വിദേശ ഇന്ത്യക്കാരൻ ആയശേഷവും വാടക, പെൻ ഷൻ തുടങ്ങി ഇന്ത്യയിൽനിന്നും ലഭിക്കുന്ന വരുമാനങ്ങൾക്കായി ഉപയോഗിക്കാവുന്ന അക്കൗണ്ടാണ്  എൻആർഒ അക്കൗണ്ട് (നോൺ റസിഡന്റ് ഒാർഡിനറി). അതായത് ഇന്ത്യൻ സ്രോതസ്സുകളിൽനിന്നു ലഭിക്കുന്ന പണം സൗകര്യപ്രദമായി നിക്ഷേപിക്കാനും മാനേജ്‌ ചെയ്യാനും ഈ അക്കൗണ്ട് ഉപയോഗിക്കാം.  

Representative Image. Image Credits: Atstock Productions/istockphoto.com

നിങ്ങൾക്ക് ഇന്ത്യയിൽ പ്രോപ്പർട്ടി ടാക്സ്, യൂട്ടിലിറ്റി ബില്ലുകൾ, ഇഎംഐ എന്നിവ അടയ്ക്കാൻ എൻആർഒ അക്കൗണ്ടാണ് നല്ലത്.  എൻആർഇ അക്കൗണ്ടിൽനിന്നു വ്യത്യസ്തമായി, ഇതിലെ പലിശ നികുതിബാധകമാണ്. മാത്രമല്ല പ്രതിവർഷം 1 മില്യൺ ഡോളർ (ഏകദേശം 8.5 കോടി രൂപ) വരെ മാത്രമേ ഈ അക്കൗണ്ടിലൂടെ വിദേശത്തേക്കു കൊണ്ടുപോകാനാകൂ. അതും ചില നിബന്ധനകൾക്കു വിധേയമായി മാത്രം.    

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ജോസഫ് കേരളത്തിലെ വസ്തു വിറ്റ പണം എൻആർഒ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. പിന്നീട് വിദേശത്തു വീടു വാങ്ങേണ്ടിവന്നപ്പോൾ പണം എടുക്കാൻ തീരുമാനിച്ചു. അതിനായി  ഫോം 15 സിഎയും 15 സിബിയും ഫയൽ ചെയ്യുകയും ബാങ്കിന്റെ സഹായത്തോടെ, അനുവദനീയമായ പരിധിക്കുള്ളിൽ പണം വിദേശത്തേക്ക് അയയ്ക്കുകയും ചെയ്തു.

3. എഫ്സിഎൻആർ അക്കൗണ്ട്

ADVERTISEMENT

ഇനി നിങ്ങളുടെ പണം ഡോളറോ പൗണ്ടോ (USD/GBP) അടക്കമുള്ള വിദേശ കറൻസികളിൽ സൂക്ഷിക്കണമെങ്കിൽ ഏറ്റവും മികച്ചത് എഫ്സിഎൻആർ (ഫോറിൻ കറൻസി നോൺ റസിഡന്റ്) അക്കൗണ്ടാണ്. കറൻസി വ്യതിയാനങ്ങളുടെ നഷ്ടസാധ്യത ഒഴിവാക്കാനും രൂപയുടെ അസ്ഥിരതയ്‌ക്കെതിരെ സുരക്ഷിതത്വം നൽകാനും ഇതു സഹായിക്കും. 

Representative image

എൻആർഐയെ സംബന്ധിച്ച് ബാങ്കിങ് എന്നത് പണമിടപാടുകൾക്കുവേണ്ടി മാത്രമല്ല. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ശക്തമായ അടിത്തറ പാകുന്ന ഒന്നുകൂടിയാണ്. അതിനാൽ ബാങ്ക് ഇടപാടുകളിൽ ശരിയായ രീതികൾ പിന്തുടരുന്നതിലൂടെ സാമ്പത്തിക കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനാകും.   

പ്രവാസികൾക്കുള്ള  മറ്റു പ്രധാനപ്പെട്ട ബാങ്കിങ് സേവനങ്ങൾ 

വെറും സേവിങ്സ്, എഫ്ഡി അക്കൗണ്ടുകൾക്കു പുറമെ, പ്രവാസികൾക്കായി ഇന്ത്യൻ ബാങ്കുകൾ വൈവിധ്യമാർന്ന സേവനങ്ങൾ നൽകുന്നുണ്ട്. 

1. വായ്പകൾ: ഇന്ത്യയിൽ ഭവനവായ്പ, വാഹന വായ്പ, കുടുംബാംഗങ്ങൾക്കുള്ള വായ്പ എന്നിവ ലഭിക്കും. സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി), വസ്തു വകകൾ എന്നിവ ജാമ്യമായി പരിഗണിച്ചും വായ്പ നൽകും. 

2. നിക്ഷേപങ്ങൾ: സ്ഥിര നിക്ഷേപങ്ങൾ (എൻആർഇ, എൻആർഒ, എഫ്സിഎൻആർ അക്കൗണ്ടുകൾ), ഓഹരികൾ, മ്യൂച്വൽഫണ്ടുകൾ, പിഎംഎസ്(Portfolio Management Services), എഐഎഫ് (Alternate Investment Funds) തുടങ്ങിയ വിവിധ നിക്ഷേപ അവസരങ്ങളുണ്ട്. ഓഫ്ഷോർ നിക്ഷേപം, ഇക്വിറ്റി ട്രേഡിങ്, നാഷനൽ പെൻഷൻ സ്കീം (NPS) എന്നിവയിലൂടെയും വരുമാനം നേടാനാകും.   

3. ഫോറെക്സ് സേവനങ്ങൾ: ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്നും പണം അയയ്ക്കുന്നതിന് സുരക്ഷിതവും ചെലവു കുറഞ്ഞതുമായ സംവിധാനം പ്രമുഖ ബാങ്കുകൾ നൽകുന്നുണ്ട്. മികച്ച വിനിമയ നിരക്കുകൾ, കുറഞ്ഞ ഇടപാട് ഫീസ് എന്നിവ ഇവയുടെ മികവുകൂട്ടുന്നു. ചില ബാങ്കുകൾ രാജ്യാന്തരതലത്തിൽ ഉപയോഗിക്കാവുന്ന   പ്രീപെയ്ഡ് ഫോറെക്സ് കാർഡുകളും നൽകുന്നുണ്ട്.   

4. ഇൻഷുറൻസ്: ഇൻഷുറൻസ് ദാതാക്കളുമായി ചേർന്ന് അവതരിപ്പിക്കുന്ന ഇൻഷുറൻസ് സ്കീമുകളും ബാങ്കുകൾക്കുണ്ട്. പ്രവാസികൾക്കായി  രൂപകൽപന ചെയ്ത ലൈഫ്, ഹെൽത്ത്, ടേം ലൈഫ്, ക്രിട്ടിക്കൽ ഡിസീസ് ഇൻഷുറൻസുകൾ ലഭ്യമാണ്.

സേവനങ്ങൾ എങ്ങനെ പരമാവധി ഉപയോഗിക്കാം

എല്ലായ്പ്പോഴും വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ, സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ താരതമ്യംചെയ്യുക. പല പുതുതലമുറ ബാങ്കുകളും ഉപഭോക്താക്കളെ ആകർഷിക്കാനായി ഉയർന്ന പലിശയും പ്രീമിയം സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബി അക്കൗണ്ടിലെ തുകയ്ക്ക് 7% വരെ പലിശ നൽകുന്ന  ചില ഷെഡ്യൂൾഡ് ബാങ്കുകളുണ്ട്. ഇവ അറിയാത്ത പല പ്രവാസികളും വളരെ ഉയർന്ന തുക, 2.70% എന്ന കുറഞ്ഞ പലിശയുള്ള അക്കൗണ്ടിൽ വർഷങ്ങളോളം നിലനിർത്തി നേട്ടം നഷ്ടപ്പെടുത്തും.  

അക്കൗണ്ടിലെ ബാലൻസിന്റെയും ടിആർവിയുടെയും (ടോട്ടൽ റിലേഷൻഷിപ് വാല്യു) അടിസ്ഥാനത്തിൽ  ചില ബാങ്കുകൾ, പ്രത്യേകിച്ച് പുതുതലമുറ സ്വകാര്യ ബാങ്കുകളും സ്മാൾ ഫിനാൻസ് ബാങ്കുകളും നൽകുന്ന പ്രീമിയം ആനുകൂല്യങ്ങളാണ് താഴെ നൽകുന്നത്:

∙ ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജർ∙ എയർപോർട്ട് പിക്കപ്പ്
∙ സൗജന്യ ഇൻഷുറൻസുകൾ
∙ ഡിസ്കൗണ്ട് നിരക്കിൽ വായ്പ/ലോക്കർ സേവനം
∙ ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആഭ്യന്തര, രാജ്യാന്തര എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം
∙ വ്യക്തിഗത വെൽത്ത് മാനേജ്മെന്റ് സേവനങ്ങൾ
∙ ഡിസ്കൗണ്ട് ബ്രോക്കറേജ് സേവനം
∙ കൺസിയർജ് സേവനങ്ങളും ഡിസ്‌കൗണ്ടും

ഉയർന്ന തുക നിക്ഷേപിക്കാൻ പ്രാപ്തിയുള്ള ആളാണ് താങ്കളെങ്കിൽ ഇത്തരം സേവനങ്ങളെക്കുറിച്ച്  ബാങ്ക് അധികൃതരോടു ചോദിച്ച് അനുയോജ്യമായവ പ്രയോജനപ്പെടുത്താം.

ആരാണ് എൻആർഐ? 

ജോലി, ബിസിനസ്, പഠനം, മറ്റു ദീർഘകാല ആവശ്യങ്ങൾ എന്നിവയ്ക്കായി രാജ്യത്തിനു പുറത്തു താമസിക്കുന്ന ഇന്ത്യൻ പൗരനാണ് എൻആർഐ (നോൺ റസിഡന്റ് ഇന്ത്യൻ). ആദായനികുതി നിയമം 1961 പ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയ്ക്കു പുറത്തു ചെലവഴിക്കുന്ന വ്യക്തിയെ പ്രവാസിയായി കണക്കാക്കാം.

എൻആർഐ സ്റ്റാറ്റസ് ഇന്ത്യയിലെ അവരുടെ ബാങ്കിങ്, നികുതിബാധ്യതകൾ, സാമ്പത്തിക ആസൂത്രണം എന്നിവയെയെല്ലാം സ്വാധീനിക്കും. ഇന്ത്യയിലേക്കു വിസരഹിത യാത്ര ഉൾപ്പെടെ ചില ആനുകൂല്യങ്ങളുള്ള, എന്നാൽ പൂർണ ഇന്ത്യൻ പൗരത്വം ഇല്ലാത്ത ഇന്ത്യൻ വംശജനായ വിദേശ പൗരനെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) എന്നു വിളിക്കും. 

ഫെബ്രുവരി ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. അടുത്ത ലക്കത്തിൽ–പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ  തെറ്റുകൾ.  വായനക്കാരുടെ സംശയങ്ങൾ 92077 49142 എന്ന വാട്സാപ് നമ്പറിലൂടെ മനോരമ സമ്പാദ്യത്തിലേക്ക് അയക്കാവുന്നതാണ്.  

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

NRE, NRO, and FCNR Accounts: A Guide for Indian Expatriates