സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), രൂപകൽപ്പന ചെയ്ത 'സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്' (SIF) എന്ന് വിളിക്കുന്ന ഒരു പുതിയ നിക്ഷേപ മാർഗം അവതരിപ്പിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംരംഭത്തിന് കുറഞ്ഞത് 10 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണ്. ഉയർന്ന റിസ്ക് എടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)  'സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്' (SIF) എന്ന പുതിയ നിക്ഷേപം അവതരിപ്പിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ രീതിയിൽ കുറഞ്ഞത് 10 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണ്.

ഉയർന്ന റിസ്ക് എടുക്കാൻ താൽപ്പര്യമുള്ള നിക്ഷേപകരെ സഹായിക്കുകയും മൂന്ന് വർഷത്തിലധികം പ്രവർത്തന ചരിത്രമുള്ള മ്യൂച്വൽ ഫണ്ട്‌ അസറ്റ് മാനേജർമാർക്ക് ഈ  വിഭാഗത്തിൽ വൈവിധ്യമാർന്ന നിക്ഷേപ തന്ത്രങ്ങൾ വാഗ്ദാനം ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യുക എന്നതാണ് സെബി ലക്ഷ്യമിടുന്നത്.

ADVERTISEMENT

∙പരമ്പരാഗത പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും ഇടയിലാണ് ഈ ഫണ്ടുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്.

∙SIF സ്ഥാപിക്കുന്നതിന് മ്യൂച്വൽ ഫണ്ടുകൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ ട്രാക്ക് റെക്കോർഡ് ഉണ്ടായിരിക്കണം.

ADVERTISEMENT

∙കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ശരാശരി 10,000 കോടി രൂപയിൽ കുറയാത്ത ആസ്തി മാനേജ്മെന്റ് (AUM) നിലനിർത്തുകയും വേണം.

∙SYSTEMATIC Investment plan (SIP),systematic withdrawal plan (SWP),systematic transfer plan (STP) എന്നിവ ഉപയോഗിക്കാൻ നിക്ഷേപകർക്ക് അനുവാദമുണ്ട്.

English Summary:

SEBI's new Specialized Investment Fund (SIF) offers high-risk, high-reward investment opportunities with a ₹10 lakh minimum. Learn about eligibility criteria, investment plans (SIP, SWP, STP), and more.