സ്വർണപ്പണയ വായ്പകളിൽ വീണ്ടും ‘സ്വരം’ കടുപ്പിക്കാൻ റിസർവ് ബാങ്ക്; നിബന്ധനകൾ കർശനമാകും

സ്വർണപ്പണയ വായ്പകളുടെ (gold loan) വിതരണത്തിനുള്ള നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ബാങ്കുകളോടും മറ്റ് ധനകാര്യസ്ഥാപനങ്ങളോടും വീണ്ടും ആവശ്യപ്പെട്ട് റിസർവ് ബാങ്ക് (RBI). രാജ്യത്ത് സ്വർണപ്പണയ വായ്പകളുടെ ഡിമാൻഡും വിതരണവും മറ്റ് വായ്പാ വിഭാഗങ്ങളെ അപേക്ഷിച്ച് വൻതോതിൽ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്.

സ്വർണപ്പണയ വായ്പകളുടെ (gold loan) വിതരണത്തിനുള്ള നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ബാങ്കുകളോടും മറ്റ് ധനകാര്യസ്ഥാപനങ്ങളോടും വീണ്ടും ആവശ്യപ്പെടാൻ റിസർവ് ബാങ്ക് (RBI). രാജ്യത്ത് സ്വർണപ്പണയ വായ്പകളുടെ ഡിമാൻഡും വിതരണവും മറ്റ് വായ്പാ വിഭാഗങ്ങളെ അപേക്ഷിച്ച് വൻതോതിൽ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. 2024ൽ സ്വർണപ്പണയ വായ്പാവിതരണം 56% വർധിച്ചിരുന്നു. അതേസമയം, ഭവന വായ്പകളിലെ വളർച്ച 18% മാത്രം.
ഈടുരഹിത വ്യക്തിഗത വായ്പകളുടെ വിതരണത്തിനെതിരെ സമീപകാലത്ത് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ വിഭാഗം വായ്പകളിൽ (unsecured loans) കിട്ടാക്കടം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു അത്. അതോടെ, പക്ഷേ സ്വർണം ഈടുവച്ചുള്ള വായ്പാ വിതരണം കുതിച്ചുയരുകയായിരുന്നു.
സ്വർണം പണയംവച്ച് വായ്പ എടുക്കുന്നവർ, വായ്പാക്കരാറിൽ പറഞ്ഞ ആവശ്യത്തിനു തന്നെയാണോ ഉപയോഗിക്കുന്നതെന്ന് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നാണ് പ്രധാന നിർദേശം. ഉദാഹരണത്തിന്, കാർഷികാവശ്യത്തിന് കുറഞ്ഞപലിശനിരക്കിൽ സ്വർണം പണയംവച്ച് നേടാവുന്ന വായ്പ നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ, ഈ തുക കാർഷികാവശ്യത്തിന് തന്നെയാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കാൻ പല ധനകാര്യസ്ഥാപനങ്ങളും മിനക്കെടാറില്ലെന്ന് റിസർവ് ബാങ്ക് ആരോപിച്ചിരുന്നു. ചട്ടവിരുദ്ധമായി വായ്പയിൽ ടോപ്-അപ്പ് അനുവദിക്കുന്നതും അംഗീകരിക്കില്ല.
സ്വർണവായ്പയുടെ എൽടിവി, കെവൈസി (നോ യുവർ കസ്റ്റമർ), പരിശുദ്ധി നിർണയം ഉൾപ്പെടെയുള്ള നിബന്ധനകളും ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. ഈടുവയ്ക്കുന്ന സ്വർണത്തിന്റെ 75% വരെ തുകയേ വായ്പയായി അനുവദിക്കാവൂ എന്നാണ് ചട്ടം. ഇതാണ് ലോൺ-ടു-വാല്യു (എൽടിവി). പല സ്ഥാപനങ്ങളും സ്വർണം ഈടായി ശേഖരിക്കുന്നതും തൂക്കം പരിശോധിക്കുന്നതും സൂക്ഷിക്കുന്നതും അലക്ഷ്യമായാണെന്നും റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു.
ചില ഫിൻടെക് സ്ഥാപനങ്ങളുടെ ഏജന്റുമാരാണ് ഈടുസ്വർണം വാങ്ങുന്നതും മൂല്യനിർണയം നടത്തുന്നതും സൂക്ഷിക്കുന്നതും. ഇത് അതത് ധനകാര്യസ്ഥാപനങ്ങൾ നേരിട്ടു ചെയ്യേണ്ടതാണ്. സ്വർണത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്നതു സംബന്ധിച്ചും ധനാകാര്യസ്ഥാപനം വ്യക്തത വരുത്തണം. വായ്പാത്തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ, ഈടുലഭിച്ചിട്ടുള്ള സ്വർണം ഇടപാടുകാരനെ അറിയിക്കാതെ ലേലം ചെയ്യുന്നതിനെയും റിസർവ് ബാങ്ക് വിമർശിച്ചിരുന്നു.
കഴിഞ്ഞ ഒന്നരവർഷത്തിനിടെ നടത്തിയ ഓഡിറ്റിങ്ങിലാണ് പല ധനകാര്യസ്ഥാപനങ്ങളും സ്വർണപ്പണയ വായ്പാ വിതരണത്തിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയത്. തുടർന്നാണ്, നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടതും. ലോകത്ത് സ്വർണ ഉപഭോഗത്തിലും ഇറക്കുമതിയിലും രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്.
ആഭരണമെന്നതിന് പുറമെ, പെട്ടെന്നുള്ള സാമ്പത്തികാവശ്യം നിറവേറ്റാനുള്ള ആസ്തിയായുമാണ് ഇന്ത്യക്കാർ സ്വർണത്തെ കാണുന്നത്. രാജ്യത്ത് സ്വർണ ഉപഭോഗത്തിൽ മുൻനിരയിലാണ് കേരളവും. പ്രതിവർഷം ശരാശരി ഒരുലക്ഷം കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് കേരളത്തിൽ വിറ്റഴിയുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business