ആദായ നികുതി ഇളവ് ലഭിക്കാായി എന്തെങ്കിലും നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ അത് അവസാന ദിവസത്തേക്കായി മാറ്റിവയ്ക്കരുത്. ഇക്കുറി മാര്‍ച്ച 30 ഞായറാഴ്ചയും 31 റംസാനുമാണ്. രണ്ടും പൊതു അവധി ദിവസങ്ങളാണ്. നിങ്ങള്‍ നടത്തന്ന പല നിക്ഷേപങ്ങളും പ്രാബല്യത്തിലാകാന്‍ ചുരുങ്ങിയത് മൂന്നുദിവസം എങ്കിലും വേണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദായ നികുതി ഇളവ് ലഭിക്കാനായി എന്തെങ്കിലും നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ അത് അവസാന ദിവസത്തേക്കായി മാറ്റിവയ്ക്കരുത്. ഇക്കുറി മാര്‍ച്ച 30 ഞായറാഴ്ചയും 31 റംസാനുമാണ്. രണ്ടും പൊതു അവധി ദിവസങ്ങളാണ്. നിങ്ങള്‍ നടത്തുന്ന പല നിക്ഷേപങ്ങളും പ്രാബല്യത്തിലാകാന്‍ ചുരുങ്ങിയത് മൂന്നുദിവസം എങ്കിലും വേണം എന്നതുകൊണ്ട് ഇത്തരത്തിലുള്ള നിക്ഷേപങ്ങളെല്ലാം പരമാവധി 25ാം തിയതിക്ക് മുമ്പെങ്കിലും നടത്താന്‍ ശ്രദ്ധിക്കുക.

ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടില്‍ നികുതിയിളവിനായി നിക്ഷേപിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മാര്‍ച്ച് 28,29 തിയതികളില്‍ നടത്തുന്ന നിക്ഷേപം ഈ സാമ്പത്തിക വര്‍ഷം നിങ്ങളുടെ അക്കൗണ്ടില്‍ ആക്ടീവാകാന്‍ സാധ്യത കുറവാണ്. എന്‍പിഎസ് നിക്ഷേപത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. പോസ്റ്റോഫീസ് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതും ഈ ആഴ്ചതന്നെ നടത്തുന്നതാണ് ഉചിതം. ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നവരും യുലിപ് പദ്ധതിയില്‍ ചേരുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം.

(Representative image by Deepak Sethi/istock)
ADVERTISEMENT

മ്യൂച്വല്‍ ഫണ്ടുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെയേ വാങ്ങാന്‍ പറ്റൂ. ശനി, ഞായര്‍ അവധിയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാനുള്ള കട്ട് ഓഫ് ടൈം വൈകിട്ട് മൂന്നുമണിവരെയാണ്. മൂന്നുമണിക്ക് മുമ്പ് വരെ നല്‍കുന്ന പര്‍ച്ചേസ് ഓര്‍ഡറുകള്‍ മാത്രമേ അന്നു പരിഗണിക്കൂ. മൂന്നുമണി കഴിഞ്ഞാണ് ഓര്‍ഡര്‍ നല്‍കുന്നത് എങ്കില്‍ അത് പിറ്റേദിവസമേ പരിഗണിക്കൂ. ഇക്വിറ്റി, ഹൈബ്രിഡ്, ഡെറ്റ് ഫണ്ടുകള്‍ക്കാണ് മൂന്നു മണി ബാധകം.

ലിക്വിഡ് ഫണ്ടുകളുടെ സമയ പരിധി ഉച്ചയ്ക്ക് 1.30 വരെയാണ്. വെള്ളിയാഴ്ച നാല് മണിക്കാണ് മ്യൂച്വല്‍ ഫണ്ട് വാങ്ങാനുള്ള ഓര്‍ഡര്‍ അഡൈ്വസര്‍ക്കോ, ബ്രോക്കര്‍ക്കോ നിങ്ങള്‍ നല്‍കുന്നതെങ്കില്‍ ആ ഓര്‍ഡര്‍ ശനിയും ഞയറും അവധി ആയതിനാല്‍ തിങ്കളാഴ്ചയേ പരിഗണിക്കൂ. തിങ്കളാഴ്ച ഓര്‍ഡര്‍  പ്രോസസ് ചെയ്താല്‍ ബുധനാഴ്ചയായിരിക്കും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ക്രെഡിറ്റ് ആകുക.

ADVERTISEMENT

എന്‍പിഎസിലെ നിക്ഷേപത്തെ സംബന്ധിച്ചിടത്തോളം പേയ്‌മെന്റ്  പെന്‍ഷന്‍ ഫണ്ട് സ്ഥാപനത്തിന് കിട്ടി രണ്ട് ദിവസം കഴിഞ്ഞാണ് യൂണിറ്റുകള്‍ നിങ്ങളുടെ അക്കൗണ്ടിലെത്തുക. നമ്മള്‍ ബാങ്കിലോ ട്രഷറിയിലോ  അടയ്ക്കുന്ന പണത്തിന്റെ രസീത് അന്നുതന്നെ ബാങ്കോ ട്രഷറിയോ എന്‍പിഎസിന്റെ സിആര്‍എ(സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സി) പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താലാണ് മൂന്നാമത്തെ പ്രവര്‍ത്തി ദിവസത്തില്‍ നമ്മുടെ അക്കൗണ്ടില്‍ യൂണിറ്റ് എത്തുക. ബാങ്കോ ട്രഷറിയോ രസീത് അപ്ലോഡ് ചെയ്യാന്‍ വൈകിയാല്‍ അതിനനുസരിച്ച് യൂണിറ്റ് ക്രഡിറ്റ് ചെയ്ത് കിട്ടാനും വൈകും.

(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9444766776. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary:

Don't miss your income tax benefits! March 30th & 31st are holidays; complete your investments (ELSS, NPS, etc.) by March 25th to avoid delays. Act now to secure your tax savings.