ബിറ്റ് കോയിൻ കരുതൽ ധനശേഖരത്തിൽപ്പെടുത്തില്ലെന്ന് ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയയിൽ വളർന്നു വരുന്ന ഒരു ക്രിപ്റ്റോ വിപണി ഉണ്ട്. പ്രാദേശിക സ്റ്റാർട്ടപ്പുകൾ, ടോക്കണുകൾ, എക്‌സ്‌ചേഞ്ചുകൾ, സ്ഥാപനങ്ങൾ എന്നിവ പ്രതിദിന വ്യാപാരത്തിൽ കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുന്ന ഒരു ക്രിപ്‌റ്റോ ആവാസവ്യവസ്ഥയാണിവിടെ ഉള്ളത്. ദക്ഷിണ കൊറിയയിലെ യുവതലമുറയ്ക്കിടയിൽ ക്രിപ്‌റ്റോകറൻസികൾ വളരെ

ദക്ഷിണ കൊറിയയിൽ വളർന്നു വരുന്ന ഒരു ക്രിപ്റ്റോ വിപണി ഉണ്ട്. പ്രാദേശിക സ്റ്റാർട്ടപ്പുകൾ, ടോക്കണുകൾ, എക്‌സ്‌ചേഞ്ചുകൾ, സ്ഥാപനങ്ങൾ എന്നിവ പ്രതിദിന വ്യാപാരത്തിൽ കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുന്ന ഒരു ക്രിപ്‌റ്റോ ആവാസവ്യവസ്ഥയാണിവിടെ ഉള്ളത്.
ദക്ഷിണ കൊറിയയിലെ യുവതലമുറയ്ക്കിടയിൽ ക്രിപ്‌റ്റോകറൻസികൾ വളരെ പ്രചാരമുള്ള നിക്ഷേപങ്ങളാണ്. യുവാക്കളുടെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും അവരുടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുരക്ഷിതത്വം തോന്നിപ്പിക്കുന്ന മാർഗം, ഇലക്ട്രോണിക് ഇടപാടുകളുമായി അവർക്കുള്ള പരിചയം എന്നിവ കാരണം സാമ്പത്തിക സുരക്ഷയ്ക്കുള്ള ഒരു ബദൽ മാർഗമായിട്ടാണ് അവർ പൊതുവെ ക്രിപ്റ്റോ കറൻസികളെ കാണുന്നത്.
വില അസ്ഥിരത
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ദക്ഷിണ കൊറിയയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് കൊറിയ (BOK), വിദേശനാണ്യ കരുതൽ ശേഖരത്തിൽ ബിറ്റ്കോയിൻ ഉൾപ്പെടുത്തുന്നതിൽ ജാഗ്രത പുലർത്തുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് കൊറിയ ഇക്കണോമിക് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ബിറ്റ് കോയിന്റെ വിലയിലെ അസ്ഥിരതയാണിതിന് കാരണം.
ക്രിപ്റ്റോ വിപണിയിലെ വലിയ മാറ്റങ്ങൾ ബിറ്റ്കോയിനെ പണമാക്കി മാറ്റുമ്പോൾ ഇടപാട് ചെലവുകൾ ഗണ്യമായി വർധിപ്പിക്കുമെന്നും ഇത് കരുതൽ ശേഖരത്തിന് അപകടമായേക്കുമെന്നും കേന്ദ്ര ബാങ്ക് ഭയപ്പെടുന്നു. അതുപോലെ രാജ്യാന്തര നാണയ നിധിയുടെ (IMF) വിദേശനാണ്യ കരുതൽ മാനേജ്‌മെന്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബിറ്റ്‌കോയിൻ പരാജയപ്പെടുന്നുണ്ടെന്ന് BOK ചൂണ്ടിക്കാട്ടി. ലിക്വിഡിറ്റി, മാർക്കറ്റ്, ക്രെഡിറ്റ് റിസ്‌കുകൾ എന്നിവ വിവേകപൂർവ്വം കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം IMF ഊന്നിപ്പറയുന്നതിനാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളും ക്രിപ്റ്റോ കറൻസികളെ അത്ര പ്രോത്സാഹിപ്പിക്കുന്നില്ല.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.