സംഭാവന മാര്‍ച്ച് 31 ന് മുമ്പ് നല്‍കൂ, ആദായ നികുതി ഇളവും കിട്ടട്ടെ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്് പണം സംഭാവന നല്‍കുന്ന ആളാണോ നിങ്ങള്‍. ഈ സാമ്പത്തിക വര്‍ഷം കാര്യമായ സംഭാവനയൊന്നും നല്‍കിയിട്ടില്ലേ. എങ്കില്‍ മാര്‍ച്ച് 31 ന് മുമ്പ് നല്‍കിയാല്‍ ജീവകാരുണ്യവുമാകും ആദായ നികുതി ലാഭിക്കുകയും ചെയ്യാം. ഭക്ഷണം, വസ്ത്രം, മറ്റ് വസ്തുക്കള്‍ തുടങ്ങിയവയൊന്നും സംഭാവന നല്‍കിയാല്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന നല്‍കുന്ന ആളാണോ നിങ്ങള്‍? ഈ സാമ്പത്തിക വര്‍ഷം കാര്യമായ സംഭാവനയൊന്നും നല്‍കിയിട്ടില്ലേ. എങ്കില്‍ മാര്‍ച്ച് 31 ന് മുമ്പ് നല്‍കിയാല്‍ ജീവകാരുണ്യവുമാകും ആദായ നികുതി ലാഭിക്കുകയും ചെയ്യാം. ഭക്ഷണം, വസ്ത്രം, മറ്റ് വസ്തുക്കള്‍ തുടങ്ങിയവയൊന്നും സംഭാവന നല്‍കിയാല്‍ നികുതി ഇളവ് ലഭിക്കില്ല. പണമായി തന്നെ നല്‍കണം.
അതും ചെക്കായോ ഫണ്ട് ട്രാന്‍സ്ഫര്‍ ആയോ നല്‍കണം. 2000 രൂപയില്‍ കൂടുതല്‍ കാഷ് ആയി പണം നല്‍കിയാല്‍ അതിനും നികുതി ഇളവ് ലഭിക്കില്ല. ആദായ നികുതി വകുപ്പിന്റെ സെക്ഷന്‍ 80 ജി, 80 ജിജിഎ എന്നിവയില്‍ പറഞ്ഞിരിക്കുന്ന ഫണ്ടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സംഭാവനകള്‍ക്കേ നികുതിയളവ് ലഭിക്കൂ നമുക്കിഷ്ടമുള്ളവര്‍ക്ക് നല്‍കിയാല്‍ ലഭിക്കില്ല എന്ന കാര്യവും മറക്കരുത്.
ചില സംഭാവനകള്‍ക്ക് 100 ശതമാനവും ചില സംഭാവനകള്‍ക്ക് 50 ശതമാനവുമാണ് ഇളവ് ലഭിക്കുക. റജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് 100 ശതമാനവും നികുതിയിളവ് ലഭ്യമാണ്. സെക്ഷന്‍ 80 ജിജിസി പ്രകാരമാണ് നികുതി ഇളവ് ലഭിക്കുക.
50 ശതമാനം മാത്രം ഇളവ് ലഭിക്കുന്ന സംഭാവനകള്‍
1.അമ്പലങ്ങള്‍, മോസ്‌കുകള്‍, ഗുരുദ്വാരകള്‍, പള്ളികള്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മാണത്തിനുള്ള സംഭാവനകള്‍
2. ന്യൂനപക്ഷങ്ങളുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥം രൂപീകൃതമായ കോര്‍പ്പറേഷനുകള്‍ക്കുള്ള സംഭാവന
3.കുടുംബാസൂത്രണം ഒഴികെയുള്ള മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവണ്‍മന്റ് ഉപയോഗിക്കുന്ന ഫണ്ടുകളിലേക്കുള്ള സംഭാവന
4. നഗരം, പട്ടണം, ഗ്രാമം തുടങ്ങിയവയുടെ വികസനം ലക്ഷ്യമിട്ടുള്ള ഭവന നിര്‍മാണത്തിനായി സ്ഥാപിതമായ സംഘടനകള്‍ക്കുള്ള സംഭാവന
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല്‍ jayakumarkk8@gmail.com)