ബാങ്ക് ഇൻഷുറൻസുകൾക്ക് പരിധി ഏർപ്പെടുത്താന് നീക്കം, ഇൻഷുറൻസ് ഓഹരികൾക്ക് ഇടിവ്
ഇന്ത്യയിൽ ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും തെറ്റായ രീതിയിൽ ബാങ്കുകൾ ഇൻഷുറൻസ് വിൽപ്പന നടത്തുന്നതിനെ കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍ ആശങ്ക പ്രകടിപ്പിച്ചു. എസ്ബിഐ ബാങ്കിങ് ആൻഡ് ഇക്കണോമിക്സ് കോൺക്ലേവ് 2024 ൽ

ഇന്ത്യയിൽ ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും തെറ്റായ രീതിയിൽ ബാങ്കുകൾ ഇൻഷുറൻസ് വിൽപ്പന നടത്തുന്നതിനെ കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍ ആശങ്ക പ്രകടിപ്പിച്ചു. എസ്ബിഐ ബാങ്കിങ് ആൻഡ് ഇക്കണോമിക്സ് കോൺക്ലേവ് 2024 ൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ഇൻഷുറൻസ് കൂടി എടുക്കണമെന്ന് ബാങ്കുകൾ നിർബന്ധം പിടിക്കുമ്പോൾ ഇടപാടുകാർക്ക് വായ്പയെടുക്കുന്നതിനുള്ള ചെലവ് പരോക്ഷമായി കൂടുന്നുണ്ട് എന്ന് ധനമന്ത്രി പറഞ്ഞു. നിക്ഷേപം സമാഹരിക്കുന്നതിനും പണം വായ്പ നൽകുന്നതിനും ബാങ്കുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ധനമന്ത്രി ആവർത്തിച്ചു.
ഇൻഷുറൻസ് പോളിസികൾ ഉപഭോക്താക്കളുടെ മേൽ നിർബന്ധമായി പിടിച്ചേൽപ്പിക്കുന്നത് ബാങ്കിങ് സിസ്റ്റത്തിന്റെ വിശ്വാസ്യത തകർക്കുമെന്ന് ഐആർഡിഎഐ ചെയർമാൻ ദേബാശിഷ് പാണ്ഡ പറഞ്ഞു.
ഇൻഷുറൻസ് ഓഹരികൾ ഇടിവിൽ
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) മാതൃ ബാങ്കുകളിൽ നിന്നുള്ള ബാങ്ക് ഇൻഷുറൻസുകൾക്ക് പരിധി ഏർപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഇന്ന് ഇൻഷുറൻസ് ഓഹരികൾ ഇടിഞ്ഞു. ബിഎസ്ഇയിൽ എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഓഹരി 6 ശതമാനം ഇടിഞ്ഞ് 640.10 രൂപയിലെത്തി. എസ്ബിഐ ലൈഫ് ഇൻഷുറൻസ് 6.51 ശതമാനം ഇടിഞ്ഞ് 1,407.50 രൂപയിലെത്തി. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിന്റെ ഓഹരികൾ മുമ്പത്തെ ക്ലോസിങ് 680.80 രൂപയിൽ നിന്ന് 668.00 രൂപയായി കുറഞ്ഞു. ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസും 1,862.00 രൂപയിൽ നിന്ന് 1,850.00 രൂപയായി കുറഞ്ഞു.
എച്ച്ഡിഎഫ്സി ലൈഫ്, മാക്സ് ലൈഫ്, എസ്ബിഐ ലൈഫ് എന്നീ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ ബാങ്ക് ഇൻഷുറൻസ് വരുമാനത്തിന്റെ ഗണ്യമായ ഭാഗം മാതൃ ബാങ്കുകൾ സംഭാവന ചെയ്യുന്നു. ഏതെങ്കിലും കാരണം കൊണ്ട് ബാങ്കുകൾ തകരുകയാണെങ്കിൽ ഇത് ഇൻഷുറൻസ് വ്യവസായത്തെയും പിടിച്ചുലയ്ക്കുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ട്. അതെല്ലാം ഒഴിവാക്കാനാണ് ബാങ്കുകൾ ഇൻഷുറൻസ് ബിസിനസിൽ അത്ര താൽപ്പര്യപ്പെടേണ്ട എന്ന് ധനമന്ത്രി കർശനമായി തീരുമാനം എടുക്കുന്നത്.
ബാങ്കഷ്വറൻസ് വിൽപ്പനയുടെ 85% -95% ഇപ്പോൾ മാതൃബാങ്കുകളിലൂടെയാണ് നടക്കുന്നത്. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിന്റെ ബാങ്ക് ഇൻഷുറൻസ് ബിസിനസിന്റെ 50 ശതമാനവും ഐസിഐസിഐ ബാങ്കിൽ നിന്നാണ്. ബാങ്കുകൾക്ക് ഉണ്ടാകാനിടയുള്ള ഏത് അപകടസാധ്യതയും ഇൻഷുറൻസ് ബിസിനസിനെ തടസപ്പെടുത്തുമെന്നും പോളിസി ഉടമകളെയും പൊതുവായി ലിസ്റ്റുചെയ്ത ഇൻഷുറൻസ് കമ്പനികളുടെ ഓഹരി ഉടമകളെയും പ്രതികൂലമായി ബാധിക്കുമെന്നും ഐആർഡിഎഐയും ആശങ്കപ്പെടുന്നുണ്ട്.
ബീമാ സുഗം
ബാങ്കുകളെ ആശ്രയിക്കാതെ ബീമാ സുഗം പോലുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെ ഇൻഷുറൻസുകൾ കൂടുതൽ വിൽക്കണം എന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്. ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് എന്നിവയുടെ ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്യാനും, വാങ്ങാനും, നിയന്ത്രിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ബീമ സുഗം. ഉപഭോക്താക്കൾക്ക് വിവിധ കമ്പനികളിൽ നിന്നുള്ള വിവിധ ഇൻഷുറൻസ് സ്കീമുകൾ ബീമാ സുഗത്തിൽ തിരഞ്ഞെടുക്കാം. ഈ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളെ പോളിസികൾ പുതുക്കാനും ഓൺലൈനിൽ അവരുടെ പോളിസികൾ ക്ലെയിം ചെയ്യാനും അനുവദിക്കുന്നു. മൊത്തത്തിൽ ഇൻഷുറൻസ് മേഖല മെച്ചപ്പെടുത്താനും ബീമാ സുഗം ലക്ഷ്യമിടുന്നു. കൂടുതൽ വേഗത്തിലും കുറഞ്ഞ ചെലവിലും ഇടപാടുകൾ പൂർത്തിയാക്കാൻ വിതരണക്കാരെ സഹായിക്കാനും ബീമാ സുഗം ലക്ഷ്യമിടുന്നു