രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷം; എന്നിട്ടും റെക്കോർഡ് തകർത്ത് പാക്കിസ്ഥാൻ ഓഹരി വിപണി
കുത്തഴിഞ്ഞ രാഷ്ട്രീയത്തിന്റെ അപ്രമാദിത്തവും കടക്കെണിയിൽപ്പെട്ട് തകർന്ന ആഭ്യന്തര സമ്പദ്‍വ്യവസ്ഥയും വെല്ലുവിളിയായിട്ടും റെക്കോർഡ് തകർത്തുള്ള മുന്നേറ്റത്തിൽ പാക്കിസ്ഥാന്റെ ഓഹരി വിപണി (പിഎസ്എക്സ്).

കുത്തഴിഞ്ഞ രാഷ്ട്രീയത്തിന്റെ അപ്രമാദിത്തവും കടക്കെണിയിൽപ്പെട്ട് തകർന്ന ആഭ്യന്തര സമ്പദ്‍വ്യവസ്ഥയും വെല്ലുവിളിയായിട്ടും റെക്കോർഡ് തകർത്തുള്ള മുന്നേറ്റത്തിൽ പാക്കിസ്ഥാന്റെ ഓഹരി വിപണി (പിഎസ്എക്സ്). ഏറ്റവും പ്രധാനപ്പെട്ട സൂചികയായ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് അഥവാ കെഎസ്ഇ100 ചരിത്രത്തിലാദ്യമായി ഇന്ന് ഒരുലക്ഷം പോയിന്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. 40,000 പോയിന്റിൽ നിന്ന് ഒരുലക്ഷത്തിലേക്ക് എത്താൻ 17 മാസങ്ങളേ കെഎസ്ഇ100ന് വേണ്ടിവന്നുള്ളൂ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരാശരി 3,000-4,000 പോയിന്റ് നേട്ടമാണ് സൂചിക രേഖപ്പെടുത്തുന്നത്.
കടക്കെണിയിലുള്ള പാക്കിസ്ഥാന് രക്ഷാപ്പാക്കേജായി 700 കോടി ഡോളർ (ഏകദേശം 59,000 കോടി ഇന്ത്യൻ രൂപ) അനുവദിക്കാനുള്ള രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) തീരുമാനമാണ് ഓഹരി വിപണിയെ ഉണർവിലാക്കിയത്. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞതും കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും കയറ്റുമതി മേഖലയുടെ വളർച്ചയും നേട്ടമായിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ സൂചിക ഉയർന്നത് 66 ശതമാനമാണ്. യുഎസിന്റെ എസ് ആൻഡ് പി500, ലണ്ടന്റെ എഫ്ടിഎസ്ഇ 100, ഇന്ത്യയുടെ നിഫ്റ്റി എന്നിവയെയെല്ലാം മറികടന്ന നേട്ടമാണിത്. നിഫ്റ്റിയുടെ കഴിഞ്ഞ ഒരുവർഷത്തെ വളർച്ച 20 ശതമാനത്തോളം മാത്രം.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജയിൽമോചനത്തിനായി പാക്കിസ്ഥാനിൽ അദ്ദേഹത്തിന്റെ അനുയായികൾ നടത്തുന്ന പ്രക്ഷോഭം ശക്തമാണ്. 1997 മുതൽ 2022 വരെയുള്ള കാലയളവിൽ മാത്രം പാക്കിസ്ഥാന്റെ കടം 14% ഉയർന്നിട്ടുണ്ട്. ഏറെ വർഷങ്ങളായി വെറും 3% ജിഡിപി വളർച്ച രേഖപ്പെടുത്തുന്ന രാജ്യവുമാണത്.