ഐടി കുതിപ്പിൽ പറന്ന് ഇന്ത്യൻ വിപണി, ആർബിഐ നാളെ നിരക്ക് കുറയ്ക്കുമോ
ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ പിന്തുണയിൽ ഇന്നലെ പിടിച്ചു നിന്ന ഇന്ത്യൻ വിപണി ഇന്ന് നിഫ്റ്റി എഫ്&ഓ ക്ളോസിങ് ദിനത്തിൽ ഐടി സെക്ടറിന്റെ കുതിപ്പിന്റെ കൂടി പിന്തുണയിൽ മികച്ച ക്ളോസിങ് സ്വന്തമാക്കി. ടിസിഎസും, ഇൻഫോസിസും രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറിയപ്പോൾ റിലയൻസ്, അദാനി, ഐസിഐസിഐ ബാങ്ക്, എൽ&ടി, അൾട്രാ
ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ പിന്തുണയിൽ ഇന്നലെ പിടിച്ചു നിന്ന ഇന്ത്യൻ വിപണി ഇന്ന് നിഫ്റ്റി എഫ്&ഓ ക്ളോസിങ് ദിനത്തിൽ ഐടി സെക്ടറിന്റെ കുതിപ്പിന്റെ കൂടി പിന്തുണയിൽ മികച്ച ക്ളോസിങ് സ്വന്തമാക്കി. ടിസിഎസും, ഇൻഫോസിസും രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറിയപ്പോൾ റിലയൻസ്, അദാനി, ഐസിഐസിഐ ബാങ്ക്, എൽ&ടി, അൾട്രാ
ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ പിന്തുണയിൽ ഇന്നലെ പിടിച്ചു നിന്ന ഇന്ത്യൻ വിപണി ഇന്ന് നിഫ്റ്റി എഫ്&ഓ ക്ളോസിങ് ദിനത്തിൽ ഐടി സെക്ടറിന്റെ കുതിപ്പിന്റെ കൂടി പിന്തുണയിൽ മികച്ച ക്ളോസിങ് സ്വന്തമാക്കി. ടിസിഎസും, ഇൻഫോസിസും രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറിയപ്പോൾ റിലയൻസ്, അദാനി, ഐസിഐസിഐ ബാങ്ക്, എൽ&ടി, അൾട്രാ
ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ പിന്തുണയിൽ ഇന്നലെ പിടിച്ചു നിന്ന ഇന്ത്യൻ വിപണി ഇന്ന് നിഫ്റ്റി എഫ്&ഓ ക്ളോസിങ് ദിനത്തിൽ ഐടി കുതിപ്പിന്റെ കൂടി പിന്തുണയിൽ മികച്ച ക്ളോസിങ് സ്വന്തമാക്കി. ടിസിഎസും, ഇൻഫോസിസും രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറിയപ്പോൾ റിലയൻസ്, അദാനി, ഐസിഐസിഐ ബാങ്ക്, എൽ&ടി, അൾട്രാ ടെക്ക്, ബജാജ് ഫൈനാൻസ് അടക്കമുള്ള കമ്പനികൾ 1%ൽ കൂടുതൽ മുന്നേറി ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകി.
ഫ്ലാറ്റ് തുടക്കത്തിന് ശേഷം 24300 ൽ താഴെ വന്ന നിഫ്റ്റി തിരിച്ചു 24857 പോയിന്റ് വരെ കയറിയ ശേഷം 24708 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 1000 പോയിന്റിൽ കൂടുതൽ മുന്നേറിയ സെൻസെക്സ് 809 പോയിന്റ് നേട്ടത്തിൽ 81765 പോയിന്റിലും ക്ളോസ് ചെയ്തു.
ഐടി സൂചിക 1.95%ൽ ക്ളോസ് ചെയ്തപ്പോൾ, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ 0.6%വും മുന്നേറി. പൊതു മേഖല ബാങ്കുകളും, റിയൽറ്റി സെക്ടറും ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടം കുറിച്ചു. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറി.
എക്സ്പയറി പിന്തുണ
ഇന്ന് നിഫ്റ്റി എക്സ്പയറി ദിനത്തിൽ ആദ്യമണിക്കൂറുകളിൽ വില്‍പന വന്നെങ്കിലും നാളെ ആർബിഐ പ്രഖ്യാപനങ്ങൾ കൂടി വരാനിരിക്കെ ഇന്ത്യൻ വിപണിയിൽ ഷോർട്ട് കവറിങ് വന്നതും ഇന്ത്യൻ വിപണിയുടെ കുതിപ്പിൽ നിർണായകമായി.
പറന്ന് കയറി ഐടി
അമേരിക്കയുടെ ടെക്ക് റാലിയുടെ പിൻബലത്തിൽ ഇന്ത്യൻ ഐടി സെക്ടറില്‍ വാങ്ങൽ വന്നതും ഡോളർ ശക്തമായ നിലതുടരുന്നതും ഇന്ത്യൻ വിപണിക്ക് അതി മുന്നേറ്റം നൽകുന്നതിൽ നിർണായകമായി.
അമേരിക്കൻ സമ്പദ് വ്യവസ്ഥ അതി ശക്തമാണെന്ന ഫെഡ് ചെയർമാന്റെ ഇന്നലത്തെ സൂചന ഇന്ത്യൻ ഐടി സെക്ടറിനും ഭാവിയിൽ കൂടുതൽ ഓർഡറുകൾ ലഭ്യമാകുമെന്ന സൂചനയാണ് നൽകുന്നതെന്ന് വിപണി കണക്ക് കൂട്ടുന്നു.
റിപ്പോ നിരക്ക് നാളെ
നാളെ രാവിലെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പുതിയ പണനയവും, പുതുക്കിയ റിപ്പോ, സിആർആർ നിരക്കുകളും പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ഇന്ത്യൻ വിപണി. പുതിയ ഫിൻ ടെക്ക് പിന്തുണകളും വിപണി റിസർവ് ബാങ്കിൽ നിന്നും പ്രതീക്ഷിക്കുന്നു.
റിപ്പോ നിരക്ക് 6.50%ൽ നിന്നും 6.25 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നും, കരുതൽ ധനാനുപാതം 4.50%ൽ കുറയ്ക്കുമെന്നും വിപണി കരുതുന്നു. ജിഡിപി വളർച്ച നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ പണലഭ്യത കുറയാതിരിക്കാനായി സിആർആറിൽ കുറവ് വരുത്തുമെന്ന് തന്നെയാണ് വിപണിയുടെ അനുമാനം. നിരക്കുകൾ കുറക്കാതിരുന്നാൽ വിപണി വില്പന സമ്മർദ്ദം നേരിടുമെന്നും കരുതുന്നു.
ഫെഡ് യോഗം അടുത്ത ആഴ്ചയിൽ
അമേരിക്കൻ ഫെഡ് ചെയർമാൻ ഫെഡ് നിരക്ക് കുറയ്ക്കൽ തുടരുന്നതിനെ കുറിച്ച് സൂചന നൽകിയില്ലെങ്കിലും സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണ് പോകുന്നതെന്ന പ്രസ്താവന നടത്തിയത് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നൽകി. നാസ്ഡാക്കിനും, എസ്&പിക്കുമൊപ്പം ഡൗ ജോൺസും ഇന്നലെ റെക്കോർഡ് ഉയരങ്ങൾ താണ്ടിയിരുന്നു.
ഇന്ന് വരുന്ന ജോബ് ഡേറ്റയും, നാളെ വരാനിരിക്കുന്ന നോൺഫാം പേറോൾ കണക്കുകളും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും അമേരിക്കൻ വിപണിക്ക് നിർണായകമാണ്.
അമേരിക്കൻ പണപ്പെരുപ്പം
അടുത്ത ബുധനാഴ്ച വരാനിരിക്കുന്ന അമേരിക്കൻ സിപിഐ ഡേറ്റയും, ഡിസംബർ 17,18 തീയതികളിൽ നടക്കാനിരിക്കുന്ന അമേരിക്കൻ ഫെഡ് റിസർവിന്റെ യോഗവും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയെയും സ്വാധീനിക്കും.
ക്രൂഡ് ഓയിൽ
ഒപെക് യോഗ തീരുമാനങ്ങൾ വരാനിരിക്കെ ബ്രെന്റ് ക്രൂഡ് ഓയിൽ 72 ഡോളറിൽ ക്രമപ്പെടുകയാണ്. ഉല്‍പാദനനിയന്ത്രണം നീട്ടാതിരുന്നാൽ ക്രൂഡ് ഓയിൽ മുന്നേറ്റം നേടിയേക്കും. ഡോളറിന്റെ ചലനങ്ങളും, ട്രംപ് വരുന്നതും ഒപെക് തീരുമാനങ്ങളെയും ബാധിക്കും.
സ്വർണം
ഡോളറിനൊപ്പം രാജ്യാന്തര സ്വർണ വിലയും ക്രമപ്പെടുകയാണ്. അടുത്ത ആഴ്ചയിലെ അമേരിക്കൻ സിപിഐയും പിന്നീട് ഫെഡ് യോഗവും സ്വർണ വിലയെ സ്വാധീനിക്കും. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 2673 ഡോളറിലാണ് തുടരുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക