കൊച്ചി ∙ ക്രിപ്‌റ്റോകറൻസികളുടെ വിലയിൽ വൻ വേലിയേറ്റം. ഇടക്കാലത്തു പിന്നോട്ടുപോയ ബിറ്റ്‌കോയിൻ വില വീണ്ടും 1,00,000 ഡോളറിനു മുകളിലെത്തി. ഒറ്റയടിക്കു 4% വർധനയാണു ബിറ്റ്‌കോയിൻ വിലയിലുണ്ടായതെങ്കിൽ ക്രിപ്‌റ്റോകളിലെ പുതുമുഖമായ സൂയിയുടെ വിലയിൽ 29 ശതമാനമാണു വർധന. യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കു നിർണയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ക്രിപ്‌റ്റോകറൻസികളുടെ വിലയിൽ വൻ വേലിയേറ്റം. ഇടക്കാലത്തു പിന്നോട്ടുപോയ ബിറ്റ്‌കോയിൻ വില വീണ്ടും 1,00,000 ഡോളറിനു മുകളിലെത്തി. ഒറ്റയടിക്കു 4% വർധനയാണു ബിറ്റ്‌കോയിൻ വിലയിലുണ്ടായതെങ്കിൽ ക്രിപ്‌റ്റോകളിലെ പുതുമുഖമായ സൂയിയുടെ വിലയിൽ 29 ശതമാനമാണു വർധന.

യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കു നിർണയ സമിതിയുടെ അടുത്ത ആഴ്‌ച ചേരുന്ന യോഗം പലിശനിരക്കിൽ 0.25% കുറവു വരുത്താനുള്ള സാധ്യത ശക്‌തമായ സാഹചര്യത്തിലാണു ക്രിപ്‌റ്റോകൾക്കു പ്രിയം വർധിച്ചിരിക്കുന്നത്.

ADVERTISEMENT

ക്രിപ്‌റ്റോകറൻസികളിൽ ഏറ്റവും പ്രചാരമുള്ളതു ബിറ്റ്‌കോയിനാണ്. ഏറ്റവും വിലയുള്ളതും ബിറ്റ്‌കോയിനുതന്നെ: 1,00,935 ഡോളർ. മറ്റുള്ള എല്ലാ ക്രിപ്‌റ്റോകോയിനുകളെയും ബദൽ കോയിനുകളായാണു പൊതുവേ പരിഗണിക്കുന്നത്. ‘ഓൾട്ടർനേറ്റ് കോയിൻ’ എന്നതിനെ ചുരുക്കി ‘ഓൾട്ട്‌കോയിൻ‘ എന്നാണ് അവയ്‌ക്കുള്ള വിശേഷണം.

ഓൾട്ട്‌കോയിനായ ചെയിൻലിങ്കിന്റെ വിലയിൽ 24% വർധന രേഖപ്പെടുത്തി. യൂനിസ്വാപ്, കർഡാനോ, അവലാഞ്ച്, പോൾക്കഡോട് എന്നിവയുടെ വിലയിൽ വർധന 10 ശതമാനത്തിലേറെയാണ്. ഡോജികോയിൻ, എഥേറിയം എന്നിവയുടെ വിലയിൽ 7% വർധനയുണ്ട്. സൊലാന വില 5.2% ഉയർന്നു.

ADVERTISEMENT

ക്രിപ്‌റ്റോകറൻസികളുടെ ആഗോള വിപണി മൂല്യം 3.64 ലക്ഷം കോടി ഡോളറായി ഉയർന്നിട്ടുണ്ട് വർധന 5.38 ശതമാനമാണ്. ക്രിപ്‌റ്റോ ഇടപാടുകാരുടെ ഇന്ത്യയിലെ എണ്ണം നാലു കോടിയിലെത്തിയതായി ബ്ലോക്‌ചെയിൻ അനലിറ്റിക്‌സ് രംഗത്തുള്ളവർ അനുമാനിക്കുന്നു.

Image Credit: NanoStockk/istockphoto.com

യുഎസ്‌ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതോടെ ക്രിപ്‌റ്റോ വിപണിയിൽ വലിയ മുന്നേറ്റത്തിനാണു സാധ്യത എന്നാണു നിരീക്ഷകരുടെ വിശ്വാസം.

English Summary:

Cryptocurrency prices are surging, with Bitcoin exceeding $100,000 and altcoins experiencing significant gains. Explore the latest market trends and insights on this crypto surge.