എവിടെ, ക്രിപ്‌റ്റോ ക്വീൻ? കണ്ടെത്താൻ സഹായിക്കുന്നവർക്കു 42 കോടി ഡോളർ പാരിതോഷികം
കൊച്ചി ∙ ബിറ്റ്‌കോയിൻ വില 1,00,000 ഡോളർ വരെ ഉയർന്നിരിക്കെ ബദൽ ക്രിപ്റ്റോകറൻസിയെന്ന പേരിൽ വൺകോയിനെ അവതരിപ്പിച്ചു കോടികളുമായി മുങ്ങിയ ബൾഗേറിയക്കാരി റൂജ ഇഗ്‌നാറ്റോവയെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്താതെ നീണ്ടുപോകുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിനു വിധേയരായ ലക്ഷക്കണക്കിനു

കൊച്ചി ∙ ബിറ്റ്‌കോയിൻ വില 1,00,000 ഡോളർ വരെ ഉയർന്നിരിക്കെ ബദൽ ക്രിപ്റ്റോകറൻസിയെന്ന പേരിൽ വൺകോയിനെ അവതരിപ്പിച്ചു കോടികളുമായി മുങ്ങിയ ബൾഗേറിയക്കാരി റൂജ ഇഗ്‌നാറ്റോവയെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്താതെ നീണ്ടുപോകുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിനു വിധേയരായ ലക്ഷക്കണക്കിനു നിക്ഷേപകരിൽ ചൈനക്കാർക്കാണ് ഒന്നാം സ്ഥാനമെങ്കിലും ഇന്ത്യക്കാരുടെ എണ്ണവും ചെറുതല്ല.
‘ക്രിപ്‌റ്റോ ക്വീൻ’ എന്നു സ്വയം വിശേഷിപ്പിച്ചു ‘ക്വിക്ക് മണി’ എന്ന പ്രലോഭനത്തിലൂടെ നിക്ഷേപകരെ ആകർഷിച്ച റൂജ തട്ടിപ്പു വെളിപ്പെട്ടതോടെ 2017 ഒക്ടോബറിലാണു ബൾഗേറിയയിൽനിന്ന് ഏതൻസിലേക്കു രക്ഷപ്പെട്ടത്. വിവിധ രാജ്യങ്ങളിലെ കുറ്റാന്വേഷകർ മാത്രമല്ല ഇന്റർപോളും റൂജയെ തെരയുന്നുണ്ട്.
നാൽപത്തിനാലുകാരിയായ അവർ വിവിധ രാജ്യങ്ങളിൽ കറങ്ങി നടക്കുകയാണോ പ്ലാസ്‌റ്റിക് സർജറിയിലൂടെ മുഖച്‌ഛായ മാറ്റി ഗ്രീസിൽത്തന്നെ കഴിയുകയാണോ എന്നൊക്കെ സംശയങ്ങൾ നീളുന്നു.
മെഡിറ്ററേനിയൻ സമുദ്രത്തിന്റെ ഭാഗമായ അയോണിയൻ ഉൾക്കടലിലൂടെ ഉല്ലാസനൗകയിൽ യാത്രചെയ്യുകയായിരുന്ന റൂജയെ ലഹരി മാഫിയ കൊലപ്പെടുത്തിയതായി സംശയമുണ്ടെങ്കിലും കുറ്റാന്വേഷകർ അതു സ്ഥിരീകരിക്കുന്നില്ല.
റൂജയെ കണ്ടെത്താൻ സഹായിക്കുന്നവർക്കു യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്‌ബിഐ) 42 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.