ഇന്ത്യയിലെ ഓഹരി വിൽപന: എൽജിക്ക് ലക്ഷ്യം 1.25 ലക്ഷം കോടി വിപണിമൂല്യം; ഐപിഒ പ്രഖ്യാപനം ഉടനുണ്ടായേക്കും
പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജി, ഇന്ത്യയിലെ ബിസിനസ് വിഭാഗത്തിന്റെ പ്രാരംഭ ഓഹരി വിൽപനയിലൂടെ (ഐപിഒ) ഉന്നമിടുന്നത് 1,500 കോടി ഡോളർ (ഏകദേശം 1.25 ലക്ഷം കോടി രൂപ) വരെ വിപണിമൂല്യം.

പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജി, ഇന്ത്യയിലെ ബിസിനസ് വിഭാഗത്തിന്റെ പ്രാരംഭ ഓഹരി വിൽപനയിലൂടെ (ഐപിഒ) ഉന്നമിടുന്നത് 1,500 കോടി ഡോളർ (ഏകദേശം 1.25 ലക്ഷം കോടി രൂപ) വരെ വിപണിമൂല്യം. ഏകദേശം 100 മുതൽ 150 കോടി ഡോളർ വരെ (12,700 കോടി രൂപവരെ) ഐപിഒയിലൂടെ സമാഹരിക്കാനാണ് എൽജി ഇലക്ട്രോണിക്സ് ഇന്ത്യ ശ്രമിക്കുന്നതെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എൽജി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഐപിഒയ്ക്കുള്ള അപേക്ഷ (ഡിആർഎച്ച്പി) ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) എൽജി സമർപ്പിച്ചിട്ടുണ്ട്. 10.18 കോടി ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. ഇത് പൂർണമായും ഒഎഫ്എസും ആയിരിക്കും. നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന മാർഗമാണ് ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്). എൽജിയുടെ ഐപിഒയിൽ പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) ഉണ്ടാവില്ല.
എൽജി ഐപിഒ പൂർണമായും ഒഎഫ്എസ് ആയതിനാൽ, ഇതുവഴി സമാഹരിക്കുന്ന പണം ലഭിക്കുക കൊറിയയിലെ മാതൃകമ്പനിക്കായിരിക്കും. മറിച്ച്, ഫ്രഷ് ഇഷ്യൂ കൂടി ഉൾപ്പെട്ടിരുന്നെങ്കിൽ തുക ഇന്ത്യാ വിഭാഗത്തിനും ലഭിക്കുമായിരുന്നു. ഐപിഒ സംബന്ധിച്ച് നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾക്ക് (റോഡ് ഷോ) എൽജി വൈകാതെ തുടക്കമിട്ടേക്കും. 2025ന്റെ ആദ്യപാതിയിൽ തന്നെ ഐപിഒയും ലിസ്റ്റിങ്ങും പ്രതീക്ഷിക്കാം. എന്തുകൊണ്ടാണ് ദക്ഷിണ കൊറിയൻ കമ്പനികൾ ഇന്ത്യയിൽ ഐപിഒ നടത്തുന്നത്? അതേക്കുറിച്ച് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business