നിക്ഷേപകരിൽ താരമായി കചോലിയയും കേഡിയയും അഗ്രവാളും; എം.എ. യൂസഫലിക്കും മിന്നുന്ന നേട്ടം, ജുൻജുൻവാലയ്ക്ക് ലാഭം 3% മാത്രം
ഇന്ത്യയിലെ അതിസമ്പന്നരായ ഓഹരി നിക്ഷേപകരിൽ എത്രപേർ 2024ൽ നേട്ടമുണ്ടാക്കി? എത്ര പേരുടെ കീശ ചോർന്നു? പ്രൈം ഇൻഫോബെയ്സിന്റെ റിപ്പോർട്ടു പ്രകാരം അതിസമ്പന്ന നിക്ഷേപകരിൽ 2024ൽ ഏറ്റവുമധികം നേട്ടം കൊയ്തത് ആശിഷ് കചോലിയയാണ്.

ഇന്ത്യയിലെ അതിസമ്പന്നരായ ഓഹരി നിക്ഷേപകരിൽ എത്രപേർ 2024ൽ നേട്ടമുണ്ടാക്കി? എത്ര പേരുടെ കീശ ചോർന്നു? പ്രൈം ഇൻഫോബെയ്സിന്റെ റിപ്പോർട്ടു പ്രകാരം അതിസമ്പന്ന നിക്ഷേപകരിൽ 2024ൽ ഏറ്റവുമധികം നേട്ടം കൊയ്തത് ആശിഷ് കചോലിയയാണ്. 2023 ഡിസംബർ 31 പ്രകാരം 1,191 കോടി രൂപയുടെ ഓഹരികളാണ് കചോലിയ കൈവശം വച്ചിരുന്നതെങ്കിൽ ഈ വർഷം ഡിസംബർ 19 പ്രകാരം അതിന്റെ മൂല്യം 89% കുതിച്ച് 2,247 കോടി രൂപയായി.
46% നേട്ടവുമായി മുകുൽ അഗ്രവാളാണ് രണ്ടാമത്; നിക്ഷേപമൂല്യം 4,741 കോടി രൂപയിൽ നിന്ന് 6,909 കോടി രൂപയിലെത്തി. ആകാശ് മനേക് ബൻസാലിയുടെ നിക്ഷേപസമ്പത്ത് 5,554 കോടി രൂപയിൽ നിന്ന് 43% മുന്നേറി 7,933 കോടി രൂപയായി. അനുജ് സേത്ത് 30%, വിജയ് കേഡിയ 20% എന്നിങ്ങനെ നേട്ടമുണ്ടാക്കിയപ്പോൾ ആശിഷ് ധവാനും നെമിഷ് ഷായും സ്വന്തമാക്കിയത് 25% വീതം നേട്ടം.
മനീഷ് ജെയിൻ 21%, തേജസ് ത്രിവേദി 15% എന്നിങ്ങനെയും നേട്ടം രേഖപ്പെടുത്തിയെന്ന് ഇതുസംബന്ധിച്ച് പ്രൈം ഇൻഫോബെയ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള മണികൺട്രോളിന്റെ റിപ്പോർട്ട് വ്യക്തമാക്കി. അതേസമയം, അന്തരിച്ച രാകേഷ് ജുൻജുൻവാലയുടെ കുടുംബം കഴിഞ്ഞ ഒരുവർഷത്തിനിടെ കൈവരിച്ചത് 3% മാത്രം ഉയർച്ചയാണ്. 51,475 കോടി രൂപയിൽ നിന്ന് 52,948 കോടി രൂപയിലേക്കാണ് വർധന. മലയാളിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്കും മിന്നുന്ന നേട്ടം കഴിഞ്ഞ ഒരുവർഷക്കാലത്തുണ്ടായി.
2023 ഡിസംബർ 31 പ്രകാരം 1,672 കോടി രൂപയുടെ നിക്ഷേപ സമ്പത്താണ് യൂസഫലിക്കുണ്ടായിരുന്നതെങ്കിൽ ഈ മാസം 19 പ്രകാരം അത് 28% വർധിച്ച് 2,135 കോടി രൂപയായി. അതേസമയം, രാധാകിഷൻ ദമാനി 19%, ഹേമേന്ദ്ര കോത്താരി 21%, അനിൽകുമാർ ഗോയൽ 10%, ഭവൂക് ത്രിപാഠി 7% എന്നിങ്ങനെ നഷ്ടമാണ് നേരിട്ടത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business