ഓഹരി വിപണിയിലേക്ക് ചുവടുവച്ച് ഒരു കേരള കമ്പനി കൂടി. തൃശൂർ മാള ആസ്ഥാനമായ ന്യൂമലയാളം സ്റ്റീൽ (NewMalayalam Steel) ആണ് ഇന്ന് എൻഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിൽ (NSE SME Platform) ലിസ്റ്റ് ചെയ്തത്. ‘ഡിമാക് സ്റ്റീൽ’ (DEMAC GP Pipes and Tubes) ബ്രാൻഡിൽ സ്റ്റീൽ ട്യൂബുകളും പൈപ്പുകളും നിർമിച്ച് വിപണിയിലെത്തിക്കുന്ന കമ്പനി കേരളീയർക്ക് സുപരിചിതമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈമാസം 19 മുതൽ 23 വരെയായിരുന്നു ന്യൂമലയാളം സ്റ്റീലിന്റെ പ്രാരംഭ ഓഹരി വിൽപന (IPO/ഐപിഒ). ഓഹരിക്ക് 85-90 രൂപയായിരുന്നു ഇഷ്യൂവില. നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണവും ലഭിച്ച ഐപിഒയിലൂടെ കമ്പനി 41.76 കോടി രൂപ സമാഹരിച്ചു. മൊത്തം 46.40 ലക്ഷം ഓഹരികൾ ഐപിഒയ്ക്ക് വച്ചപ്പോൾ ലഭിച്ചത് 22.35 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ. ലക്ഷ്യമിട്ടതിനേക്കാൾ 50.73 മടങ്ങ് അധികം. ഇതിൽ തന്നെ സ്ഥാപനേതര നിക്ഷേപകരിൽ (NII/എൻഐഐ) നിന്ന് 24.74 മടങ്ങും ചെറുകിട നിക്ഷേപകരിൽ (Retail Investors/റീട്ടെയ്ൽ നിക്ഷേപകർ) നിന്ന് 87.7 മടങ്ങും അപേക്ഷകളുണ്ടായി. യോഗ്യരായ നിക്ഷേപസ്ഥാപനങ്ങളിൽ (QIB/ക്യുഐബി) നിന്ന് അപേക്ഷകൾ 1.26 മടങ്ങുമായിരുന്നു.

ADVERTISEMENT

സാങ്കേതികവിദ്യയുടെയും ഊർജാവശ്യത്തിനുള്ള സോളാർ പദ്ധതിയുടെയും വിപുലീകരണം, ഫാക്ടറി വിപുലീകരണം, മറ്റ് മൂലധന ആവശ്യങ്ങൾ തുടങ്ങിയവയ്ക്കാണ് ഐപിഒയിലൂടെ സമാഹരിച്ച പണം കമ്പനി പ്രധാനമായും വിനിയോഗിക്കുക. മാനേജിങ് ഡയറക്ടർ വാഴപ്പിള്ളി ഡേവിസ് വർഗീസ് (Vazhappily Davis Varghese), എക്സിക്യുട്ടീവ് ഡയറക്ടർ ദിവ്യകുമാർ ജെയിൻ, അങ്കുർ ജെയിൻ, മഹേന്ദ്രകുമാർ ജെയിൻ, മോളി വർഗീസ്, സിറിയക് വർഗീസ് എന്നിവരാണ് കമ്പനിയുടെ മുഖ്യ പ്രൊമോട്ടർമാർ. നിലവിൽ എൻഎസ്ഇയിൽ 85.50 രൂപയിലാണ് കമ്പനികളുടെ ഓഹരികളിൽ വ്യാപാരം പുരോഗമിക്കുന്നത്. 147.81 കോടി രൂപയാണ് വിപണിമൂല്യം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business

ADVERTISEMENT

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Kerala-Based NewMalayalam Steel Makes NSE SME Debut.