ടിസിഎസ്സിന്റെ റിസൾട്ട് വരാനിരിക്കെ ഐടി ഓഹരികളിൽ വന്ന വില്പനസമ്മർദ്ദവും, രൂപയുടെ വീഴ്ചയും, മറ്റ് ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദവും ഇന്നും ഇന്ത്യൻ വിപണിക്ക് കെണിയൊരുക്കി. ബാങ്കുകൾ സമ്മർദ്ദത്തിലായപ്പോളും നേട്ടത്തിൽ വ്യാപാരം തുടർന്ന ഇന്ത്യൻ ഐടി ഭീമന്മാർ ലാഭമെടുക്കലിൽ വീണതാണ് വിപണിയുടെ വീഴ്ചയുടെ

ടിസിഎസ്സിന്റെ റിസൾട്ട് വരാനിരിക്കെ ഐടി ഓഹരികളിൽ വന്ന വില്പനസമ്മർദ്ദവും, രൂപയുടെ വീഴ്ചയും, മറ്റ് ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദവും ഇന്നും ഇന്ത്യൻ വിപണിക്ക് കെണിയൊരുക്കി. ബാങ്കുകൾ സമ്മർദ്ദത്തിലായപ്പോളും നേട്ടത്തിൽ വ്യാപാരം തുടർന്ന ഇന്ത്യൻ ഐടി ഭീമന്മാർ ലാഭമെടുക്കലിൽ വീണതാണ് വിപണിയുടെ വീഴ്ചയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിസിഎസ്സിന്റെ റിസൾട്ട് വരാനിരിക്കെ ഐടി ഓഹരികളിൽ വന്ന വില്പനസമ്മർദ്ദവും, രൂപയുടെ വീഴ്ചയും, മറ്റ് ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദവും ഇന്നും ഇന്ത്യൻ വിപണിക്ക് കെണിയൊരുക്കി. ബാങ്കുകൾ സമ്മർദ്ദത്തിലായപ്പോളും നേട്ടത്തിൽ വ്യാപാരം തുടർന്ന ഇന്ത്യൻ ഐടി ഭീമന്മാർ ലാഭമെടുക്കലിൽ വീണതാണ് വിപണിയുടെ വീഴ്ചയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിസിഎസിന്റെ റിസൾട്ട് വരാനിരിക്കെ ഐടി ഓഹരികളിൽ വന്ന വിൽപനസമ്മർദ്ദവും രൂപയുടെ വീഴ്ചയും മറ്റ് ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദവും ഇന്നും ഇന്ത്യൻ വിപണിക്ക് കെണിയൊരുക്കി. ബാങ്കുകൾ സമ്മർദ്ദത്തിലായപ്പോഴും നേട്ടത്തിൽ വ്യാപാരം തുടർന്ന ഇന്ത്യൻ ഐടി ഭീമന്മാർ ലാഭമെടുക്കലിൽ വീണതാണ് വിപണിയുടെ വീഴ്ചയുടെ കാഠിന്യമേറ്റിയത്. റിയൽറ്റി ഭീമന്മാരുടെ വീഴ്ചയും വിപണിക്ക് നിർണായകമായി. 

ഇന്ന് 23700 കടക്കാനാകാതെ ബുദ്ധിമുട്ടിയ നിഫ്റ്റി പിന്നീട് 23500 പോയിന്റിൽ പിന്തുണ ഉറപ്പിച്ചത് ഇന്ത്യൻ വിപണിക്ക് ആശ്വാസമാണ്. നിഫ്റ്റി 162 പോയിന്റ് നഷ്ടത്തിൽ 23526 പോയിന്റിലേക്ക് വീണപ്പോൾ സെൻസെക്സ് 77620 പോയിന്റിലേക്കും വീണു. 

ADVERTISEMENT

മെറ്റൽ, റിയൽറ്റി, എനർജി, ഓയിൽ & ഗ്യാസ് സെക്ടറുകൾ ഇന്ന് 2%ൽ കൂടുതൽ മുന്നേറിയപ്പോൾ ഐടി, മെറ്റൽ, പൊതു മേഖല ബാങ്കുകൾ, നിഫ്റ്റി നെക്സ്റ്റ്-50, നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികകൾ എന്നിവ 1%ൽ കൂടുതലും നഷ്ടം കുറിച്ചു. 

ടിസിഎസ് 

ടാറ്റ കൺസൾട്ടൻസി സർവീസസ് മൂന്നാം പാദത്തിൽ വിപണിയുടെ അനുമാനം മറികടന്ന അറ്റാദായം പ്രഖ്യാപിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ഐടി സെക്ടർ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. ടിസിഎസ് 123880 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. ടിസിഎസ് 66 രൂപയുടെ അറ്റാദായവും പ്രഖ്യാപിച്ചു

മുന്നേറി എഫ്എംസിജി 

ADVERTISEMENT

ഇന്ത്യൻ വിപണിയിൽ എഫ്എംസിജി സെക്ടറൊഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ബജറ്റിൽ ആദായ നികുതി ഇളവുകൾ വന്നേക്കാവുന്നത് എഫ്എംസിജി, മറ്റ് ഉപഭോക്തൃ മേഖലകൾക്ക് അനുകൂലമാണ്. 

രൂപയുടെ വീഴ്ച

ഫെഡ് മിനുട്സിനൊപ്പം അമേരിക്കൻ ഡോളർ മുന്നേറിയപ്പോൾ മറ്റ് നാണയങ്ങൾക്കൊപ്പം രൂപയുടെ വീഴ്ചയും ഇന്ന് ഇന്ത്യൻ വിപണിവീഴ്ചയിൽ നിർണായകമായി. അമേരിക്കൻ ഡോളറിനെതിരെ 86.10/- വരെ വീണ് രൂപ 85.86ലേക്ക് മെച്ചപ്പെട്ടു.   

ഐഐപി ഡേറ്റ നാളെ 

ADVERTISEMENT

ഇന്ന് വരുന്ന ടിസിഎസ്, ടാറ്റ എൽഎക്സി എന്നിവയുടെ മൂന്നാം പാദ റിസൾട്ടുകളും നാളെ ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കും.  

ഇന്ത്യയുടെ വ്യവസായികോല്പാദനക്കണക്കുകളും, മാനുഫാക്ച്ചറിങ് ഡേറ്റയും നാളെ വിപണി സമയത്തിന് ശേഷമാണ് വരുന്നത്. 

അമേരിക്കൻ തൊഴിൽ ഡേറ്റ നാളെ

ഡോണൾഡ് ട്രംപിന്റെ നയങ്ങൾ അമേരിക്കയുടെ പണപ്പെരുപ്പം വീണ്ടും വർധിപ്പിച്ചേക്കുമെന്നും അതിനാൽ കരുതിതന്നെയായിരിക്കണം ഫെഡ് റിസർവിന്റെ തീരുമാനങ്ങൾ എന്ന ഫെഡ് മിനുട്സ് റിപ്പോർട്ട് അമേരിക്കൻ വിപണിയെ സ്വാധീനിച്ചു. കഴിഞ്ഞ ആഴ്ചയിൽ എംപ്ളോയ്മെന്റ് ക്ലെയിമിനായി അപേക്ഷിച്ച അമേരിക്കക്കാരുടെ എണ്ണത്തിൽ കുറവ് വന്നതും പണപ്പെരുപ്പവർധന സൂചനയാണ് വിപണിക്ക് നല്കുന്നത്.

ഡിസംബറിലെ അമേരിക്കൻ പേറോൾ ഡേറ്റ നാളെ വരാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്. അടുത്ത ഫെഡ് മീറ്റിങ് തീരുമാനങ്ങളെ പണപ്പെരുപ്പക്കണക്കുകൾക്കൊപ്പം അമേരിക്കയുടെ തൊഴിൽ വിവരക്കണക്കുകളും സ്വാധീനിക്കും. അമേരിക്കൻ വിപണി ഇന്ന് അവധിയാണ്. 

സിപിഐ ഡേറ്റ 

ചൈനീസ് സിപിഐ ഡിസംബറിലും  ഫ്ലാറ്റാണ്. മുൻമാസത്തിൽ നിന്നും 0% വളർച്ച കുറിച്ച ചൈനയുടെ റീടെയ്ൽ പണപ്പെരുപ്പം 0.1% വാർഷികവളർച്ചയുമാണ് കുറിച്ചത്. ചൈനയുടെ പിപിഐ ഡേറ്റ 2.3% വളർച്ച ശോഷണവും കുറിച്ചിരുന്നു.  

ചൊവാഴ്ച്ചയും ബുധനാഴ്ചയുമായി വരുന്ന അമേരിക്കൻ പിപിഐ, സിപിഐ ഡേറ്റകളും വിപണിയുടെ ഗതി നിർണയിക്കും.    

ക്രൂഡ് ഓയിൽ 

Image : Shutterstock/deepadesigns

അമേരിക്കൻ എണ്ണ ശേഖരത്തിൽ വീഴ്ച പ്രതീക്ഷിച്ചും എണ്ണയുടെ ആഗോള ആവശ്യകതയിൽ വർദ്ധനവ് പ്രതീക്ഷിച്ചും മുന്നേറിയ ക്രൂഡ് ഓയിൽ ഫെഡ് മിനുട്സിനൊപ്പം നേരിയ വില്പന സമ്മർദ്ദം നേരിട്ടു. ഏഷ്യൻ വിപണി സമയത്ത് ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും 76 ഡോളറിലേക്ക് മുന്നേറി. 

സ്വർണം

ഫെഡ് മിനുട്സ് മുന്നേറ്റം നൽകിയെങ്കിലും അമേരിക്കൻ ഡോളറും, ബോണ്ട് യീൽഡും ക്രമപ്പെട്ടത് സ്വർണത്തിന് മുന്നേറ്റവും നൽകി. ഏഷ്യൻ വിപണി സമയത്ത് രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും 2680 ഡോളറിലേക്ക് മുന്നേറി. 

നാളത്തെ റിസൾട്ടുകൾ 

സെസ്‌ക്, പിസിബിഎൽ, എക്വിനോക്സ് ഇന്ത്യ ഡെവെലപ്മെന്റ്സ് ലിമിറ്റഡ്, ജിഎൻഎ ആക്സിൽ, ജസ്റ്റ് ഡയൽ, സ്വാതി പ്രോജക്ട്സ്, ബിസിജി, ഇൻഫോ മീഡിയ, ഷാ മെറ്റാകോർപ്, ശർമ്മ ഈസ്റ്റ് ഇന്ത്യ ഹോസ്പിറ്റൽസ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

എച്ച്ഡിബി ഫിനാൻഷ്യൽ

എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപകമ്പനിയായ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഓക്ക് മുന്നോടിയായുള്ള റോഡ് ഷോ ആരംഭിച്ചത് ഓഹരിയുടെ ഐപിഓ അടുത്ത തന്നെയുണ്ടാകാമെന്ന സൂചനയാണ് നൽകുന്നത്. എച്ച്ഡിബി ഫൈനാൻഷ്യലിന്റെ ഐപിഓ വിജയം എച്ച്ഡിഎഫ്സി ബാങ്കിന് നിർണായകമാണ്. 

എക്സ്-ഡേറ്റ് 

ശ്രീറാം ഫിനാൻസിന്റെ 5:1 എക്സ് ബോണസ് തീയതി (നാളെ) വെള്ളിയാഴ്ചയാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian stock market witnessed a decline today due to IT stock selling pressure, rupee fall, and Asian market weakness. Nifty closed at 23526, while key developments include TCS's strong Q3 results and upcoming data releases.