പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് ഉൾപ്പെടെ നിരവധി കമ്പനികളിലെ ഓഹരി പങ്കാളിത്തം വൻതോതിൽ ഉയർത്തി.

പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് ഉൾപ്പെടെ നിരവധി കമ്പനികളിലെ ഓഹരി പങ്കാളിത്തം വൻതോതിൽ ഉയർത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് ഉൾപ്പെടെ നിരവധി കമ്പനികളിലെ ഓഹരി പങ്കാളിത്തം വൻതോതിൽ ഉയർത്തി. പ്രൈംഇൻഫോബെയ്സ്.കോമിന്റെ കണക്കുകൾ ആധാരമാക്കി ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുപ്രകാരം കൊച്ചിൻ ഷിപ്പ്‍യാർഡ്, നെസ്‍ലെ, ഡാബർ, പതഞ്ജലി ഫുഡ്സ് തുടങ്ങിയവയിലെ ഓഹരി പങ്കാളിത്തമാണ് എൽഐസി ഉയർത്തിയത്.

സെപ്റ്റംബർ പാദത്തിൽ ഒരു ശതമാനത്തിൽ താഴെയായിരുന്നു കൊച്ചിൻ ഷിപ്പ്‍യാർഡിൽ എൽഐസിയുടെ ഓഹരി പങ്കാളിത്തം. ഡിസംബർ പാദത്തിൽ അത് 2.42 ശതമാനമായി ഉയർത്തി. പ്രോക്റ്റർ ആൻഡ് ഗാംബിളിലെ പങ്കാളിത്തം ഒരു ശതമാനത്തിന് താഴെയെന്നതിൽ നിന്നുയർത്തി 4.23 ശതമാനമാക്കി. ബാങ്ക് ഓഫ് മഹാരാഷ്ട്രയിലേത് 4.05ൽ നിന്ന് 7.10 ശതമാനത്തിലേക്കും പതഞ്ജലി ഫുഡ്സിലേത് 3.72ൽ നിന്ന് 5.16 ശതമാനത്തിലേക്കും നെസ്‍ലെയിലേത് 2.79ൽ നിന്ന് 4.12 ശതമാനത്തിലേക്കുമാണ് ഉയർത്തിയത്. 

ബാങ്ക് ഓഫ് മഹാരാഷ്ട്ര (Picture Credit: Shutterstock)
ADVERTISEMENT

ആസ്ട്രൽ പൈപ്പ്സിലേതും ഒരു ശതമാനത്തിന് താഴെയായിരുന്നത് 2.31 ശതമാനമായി. സിഇഎസ്‍സിയിലേത് 3.41ൽ നിന്ന് 4.70 ശതമാനത്തിലേക്കും ഡാബർ ഇന്ത്യയിലേത് 3.66ൽ നിന്ന് 4.66 ശതമാനത്തിലേക്കും ശ്യാം മെറ്റാലിക്സിലേത് 2.49ൽ നിന്ന് 3.47 ശതമാനത്തിലേക്കും വർധിപ്പിച്ചു. സിയന്റിലെ പങ്കാളിത്തം 2.17 ശതമാനമായിരുന്നത് കഴിഞ്ഞപാദത്തിൽ 3.11 ശതമാനമായി.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

ADVERTISEMENT

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

LIC significantly increases its stake in Cochin Shipyard, Nestle in Q3