കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണപ്പണയ വായ്പാ (gold loan) സ്ഥാപനവുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഓഹരികൾ ഇന്നു കുതിച്ചുയർന്നത് സർവകാല റെക്കോർഡിലേക്ക്. ബെയ്നും മണപ്പുറവും തമ്മിലെ ഓഹരി ഇടപാടിന്റെ വിശദാംശങ്ങൾ ഇവിടെ വായിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണപ്പണയ വായ്പാ (gold loan) സ്ഥാപനവുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഓഹരികൾ ഇന്നു കുതിച്ചുയർന്നത് സർവകാല റെക്കോർഡിലേക്ക്. 226 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി, 247.60 രൂപയെന്ന എക്കാലത്തെയും ഉയരം തൊട്ടു. 10 ശതമാനത്തോളമാണ് ഓഹരികൾ മുന്നേറിയത്. എൻഎസ്ഇയിൽ വ്യാപാരാന്ത്യത്തിൽ ഓഹരിവിലയുള്ളത് 7.77% നേട്ടവുമായി 234.40 രൂപയിൽ.

യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബെയ്ൻ ക്യാപിറ്റലുമായി (Bain Capital) പാർട്ണർഷിപ്പിൽ ഏർപ്പെടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഓഹരികളുടെ മുന്നേറ്റം. ബെയ്നും മണപ്പുറവും തമ്മിലെ ഓഹരി ഇടപാടിന്റെ വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം (Read Details).

Image : iStock/Neha Patil and Manappuram Finance
Image : iStock/Neha Patil and Manappuram Finance
ADVERTISEMENT

പ്രമുഖ നിക്ഷേപകസ്ഥാപനമായ സിഎൽഎസ്എ മണപ്പുറം ഫിനാൻസ് ഓഹരിക്ക് ‘ഔട്ട്പെർഫോം’ എന്ന ഉയർന്ന റേറ്റിങ്ങും 270 രൂപ ലക്ഷ്യവിലയും (target price) നൽകിയതും ഇന്നു ഓഹരിവില ഉയരാൻ വഴിയൊരുക്കി. ഓഹരികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിലയിരുത്തുന്ന റേറ്റിങ്ങാണ് ഔട്ട്പെർഫോം. നേരത്തെ നിശ്ചയിച്ച 225 രൂപയിൽ നിന്നാണ് ലക്ഷ്യവില 270 രൂപയായി പുതുക്കിയത്.

ബെയ്നുമായുള്ള സഹകരണം മണപ്പുറം ഫിനാൻസിന് വഴിത്തിരിവാകുമെന്നും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. സ്വർണപ്പണയ വായ്പയ്ക്കു പുറമെ വാഹന വായ്പ, എംഎസ്എംഇ വായ്പാ, മൈക്രോഫിനാൻസ് മേഖലകളിലും കൂടുതൽ കരുത്തുനേടാൻ സഹകരണം സഹായിക്കുമെന്ന് വിവിധ ബ്രോക്കറേജ്, ധനകാര്യ സ്ഥാപനങ്ങൾ കരുതുന്നു.

ADVERTISEMENT

ഐഡിബിഐ ക്യാപിറ്റൽ ‘വാങ്ങൽ’ (buy) സ്റ്റാറ്റസും 252 രൂപ ലക്ഷ്യവിലയും നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ പാദത്തിൽ മണപ്പുറം ഫിനാൻസ് 453 കോടി രൂപയുടെ ലാഭം നേടിയിരുന്നു. മുൻവർഷത്തെ സമാനപാദത്തേക്കാൾ 5.8 ശതമാനമാണ് വളർച്ച. അറ്റ പലിശ വരുമാനം 13.7% വർധിച്ച് 1,161 കോടി രൂപയായതും നേട്ടമായിരുന്നു. 

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

ADVERTISEMENT

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Manappuram Finance shares jump to record high after Rs 4,400 crore deal with Bain Capital

Show comments